Activate your premium subscription today
കോഴിക്കോട് ∙ മസ്ജിദുന്നബവി ഇമാം അബ്ദുല്ല അബ്ദുർ റഹ്മാൻ അൽ ബുഅയ്ജാനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് റാവിസ് കടവ് റിസോർട്ടിലായിരുന്നു കൂടിക്കാഴ്ച. വിഭാഗീയതയില്ലാതെ, സമുദായത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനിൽക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു. സമുദായ ഐക്യം ഏറ്റവും അനിവാര്യമായ സമയമാണിത്. ലോക മുസ്ലിംകൾ അത് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിൽ, വിശിഷ്യാ കേരളത്തിൽ സുന്നി, സൂഫി, സലഫി വിഭാഗങ്ങളെല്ലാം മുസ്ലിം ലീഗിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്നത് മാതൃകാപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറെ ജനസമ്പന്നമായിരുന്നു. റോഡ് ഷോകളിലും റാലികളിലും മുസ്ലിം ലീഗ് പ്രവര്‍ത്തകരും സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോൾ മുസ്ലിം ലീഗ് പതാക ഉപയോഗിച്ചതിന്റെ പേരില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ
കല്‍പ്പറ്റ∙ കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സിപിഎം - ബിജെപി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറികടക്കാനും കേരളത്തിലെ മൂന്നിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ കണ്ടുമാണ് പാലക്കാട്ടെ അര്‍ധരാത്രിയിലെ റെയ്ഡ് നാടകമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച ബിജെപി സര്‍ക്കാര്‍ നടപടിക്ക് സമാനമാണ് പാലക്കാട്ടെ റെയ്ഡെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറിയും നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഡോ.എം.കെ. മുനീര്‍, സെക്രട്ടറി യു.സി. രാമന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. റോഡ് ഷോയിൽ പച്ച കൊടി വീശിയ മുസ്ലിം ലീഗ് പ്രവർത്തകരെ റാലിയിൽ നിന്ന് തള്ളി പുറത്താക്കി എന്ന അവകാശവാദത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വാസ്തവമറിയാം ∙ അന്വേഷണം
കോഴിക്കോട് ∙ മുസ്ലിം ലീഗ് വർഗീയ ഭീകര പ്രസ്ഥാനങ്ങളുമായി ചേർന്ന് കമ്യൂണിസത്തെ എതിർക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പി.ജയരാജന്റെ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ സ്വർണം കടത്തലും പൊട്ടിക്കലും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പൊലീസ് നേരിട്ട് ഏർപ്പെടുന്നത് സംസ്ഥാന ഭരണത്തിന്റെ കൊള്ളരുതായ്മ കൊണ്ടാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. പിണറായി സർക്കാർ ചിതലരിച്ചു നിൽക്കുകയാണ്. ഒരു ചെറിയ തട്ട് കിട്ടിയാൽ ഈ സർക്കാർ
കോട്ടയം∙ എഡിജിപി – ആർഎസ്എസ് വിവാദവും തൃശൂർ പൂരം കലക്കലും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദവുമായി കേരള രാഷ്ട്രീയം മുന്നോട്ടു പോകുന്നതിനിടെ പി.വി.അൻവറിന്റെ നീക്കത്തിൽ പകച്ച് നിൽക്കുകയാണ് രാഷ്ട്രീയ കേരളം. മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് അൻവറിന്റെ നീക്കം ആദ്യഘട്ടത്തിൽ സിപിഎമ്മിനെ
ചെന്നൈ∙ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി പി.വി. അൻവർ എംഎൽഎ. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടു. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 2 മാസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ദുരന്ത ബാധിതർക്ക് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.ആദ്യപടിയായി, മേപ്പാടി ടൗണിൽ വിശദീകരണ പൊതുയോഗം
മലപ്പുറം∙ ഒരു ജില്ല കേന്ദ്രീകരിച്ചു ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നു പറഞ്ഞ് ഒരു പിആർ ഏജൻസി ദേശീയ തലത്തിൽ ക്യാംപെയ്ൻ ചെയ്യാൻ ശ്രമിച്ചതു ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ പേരിലാണ് അതെന്നതു ഗൗരവം വർധിപ്പിക്കുന്നെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
Results 1-10 of 245