Activate your premium subscription today
563000 കിലോമീറ്റർ നീളമുള്ള വാലോടുകൂടിയ ഒരു ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽനിന്ന് 140 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാസ്പ്-69 എന്ന പുറംഗ്രഹമാണ് ഇത്. വാതകങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണ് ഇത്. ഈ ഗ്രഹം ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിൽ നിന്ന് അതീവ അളവിൽ താപ വികിരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ വികിരണങ്ങൾ മൂലം
ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണു മണ്ഡലം (Field). ഗുരുത്വാകർഷണ മണ്ഡലം (gravitational field), വൈദ്യുത മണ്ഡലം (electric field), കാന്തിക മണ്ഡലം (magnetic field), വൈദ്യുതകാന്തിക മണ്ഡലം (electromagnetic field), ക്വാണ്ടം മണ്ഡലം (quantum field) എന്നിങ്ങനെ പല പാഠഭാഗങ്ങളിലും മണ്ഡലം
ഐഎസ്എസിന്റെ കമാൻഡർ സ്ഥാനത്താണ് ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. പരീക്ഷണങ്ങളൊക്കെ പൂർത്തിയാക്കി, ഇനി തിരികെ വരാനുള്ള വിവിധ തയാറെടുപ്പുകളിലേക്കു കടക്കുകയാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. സ്യൂട്ടുകളുടെ പരിശോധനകൾക്ക് ശേഷം, സുനിതാ
ഭൂമിക്കടിയിൽ ഹൈഡ്രജന്റെ ഒരു വലിയ നിധിയുണ്ട്. അതിലൊരു ഭാഗം കിട്ടിയാൽ പിന്നെ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കേണ്ട കാര്യം 2 നൂറ്റാണ്ടിലേക്ക് ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. പാറകളിലും ഭൂഗർഭ ശ്രോതസ്സുകളിലുമായി ഏകദേശം 6.2 ട്രില്യൻ ടൺ ഹൈഡ്രജൻ ഭൂമിയിലുണ്ടെന്നാണു കണക്ക്. ഭൂഗർഭനിക്ഷേപമായി ഉണ്ടെന്നു കരുതുന്ന
ബഹിരാകാശത്തിലെ ദുരൂഹവസ്തുക്കളായ ഇരുണ്ട വാൽനക്ഷത്രങ്ങളിൽ 7 എണ്ണം കൂടി കണ്ടെത്തി നാസ. വാൽനക്ഷത്രങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കുമുള്ള ചില സവിശേഷതകൾ പൊതുവായി ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. രണ്ടുവർഷം മുൻപാണ് ആദ്യമായി ഡാർക്ക് കോമറ്റ് എന്ന് ഇംഗ്ലിഷിൽ പേരുള്ള ഇരുണ്ട വാൽനക്ഷത്രത്തെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ 6
ന്യൂഡൽഹി ∙ ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രത്യേക നിയമ നിർമാണത്തിനൊരുങ്ങുന്നു. സ്പേസ് ആക്ടിവിറ്റി ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സ്വകാര്യ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണം തുടങ്ങിയവ ബിൽ പരിധിയിൽ വരും.
ഇന്ത്യൻ യാത്രികരെ സ്വന്തം നിലയിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ടുള്ള കടൽപരീക്ഷണമായ വെൽ ഡെക്ക് റിക്കവറി വിജയമായി. ബഹിരാകാശയാത്രയ്ക്കു ശേഷം യാത്രികരുമായി കടലിൽ പതിക്കുന്ന പേടകത്തെ എത്രയും പെട്ടെന്ന് കെട്ടിവലിച്ചുകൊണ്ടുവന്ന് നാവികസേനയുടെ കപ്പലിന്റെ വെൽ ഡെക്ക്
അത്യന്തം അപകടകരമായ ഒരു വിനാശത്തിൽനിന്ന് ലോകം ഭാഗ്യത്തിലാണ് രക്ഷപ്പെട്ടതെന്ന് ഛിന്നഗ്രഹ വേട്ടക്കാരനായ ഡോ ഫ്രാങ്ക് മാർച്ചിസ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ
സ്പേസ് എക്സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും . 2025 തുടക്കത്തില് ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.ആരോഗ്യ ആശങ്കകൾ ലോകം പങ്കുവയ്ക്കുമ്പോൾ ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനവും പരീക്ഷണങ്ങളും ക്ലാസുകളുമായി 'വെരി ബിസിയാണ്'
കഴിഞ്ഞ ബുധൻ രാത്രി കഴിഞ്ഞാണ് റഷ്യയുടെ സൈബീരിയൻ മേഖലയിലെ വിദൂരസ്ഥലമായ യാക്കൂട്ടിയയിൽ ഒരു ഛിന്നഗ്രഹം ആകാശത്തു കത്തിജ്വലിച്ചത്. ഛിന്നഗ്രഹം എത്തുന്നതിനു 12 മണിക്കൂർ മുൻപു മാത്രമാണ് യൂറോപ്യൻ സ്പേസ് ഏജൻസിക്ക് അതിനെ കണ്ടെത്താനായത്.
Results 1-10 of 1168