Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന് എം.എസ്. ധോണിയുമായി അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ധോണിയോട് കാര്യമായൊന്നും സംസാരിക്കാത്ത 10 വർഷക്കാലം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഹർഭജൻ സിങ് പ്രതികരിച്ചത്. 2018 മുതൽ 2020 വരെ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിങ്സിലാണ് ഹർഭജൻ കളിച്ചിരുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ബഹുമാനാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏഴ് രൂപ നാണയം പുറത്തിറക്കി എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ നാണയത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ധോണിയുടെ മുഖം ആലേഖനം ചെയ്ത സ്വർണ്ണ
മുംബൈ∙ ‘ചെന്നൈ സൂപ്പർ കിങ്സ് വിട്ടുപോകുമ്പോൾ നിനക്ക് മഹേന്ദ്രസിങ് ധോണിയെ മിസ് ചെയ്യില്ലേ?’– ചോദ്യം, ധോണിക്കു കീഴിൽ ഐപിഎലിലും പിന്നീട് ഇന്ത്യൻ ജഴ്സിയിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടുള്ള ദീപക് ചാഹർ എന്ന പേസ് ബോളറോടാണ്. ചോദ്യമെറിഞ്ഞതും ചെന്നൈുടെ ഒരു പഴയ ‘സൂപ്പർ കിങ്’ തന്നെ; സുരേഷ് റെയ്ന! ഐപിഎൽ
ഇന്ത്യൻ ടീമിനായി മലയാളി താരം സഞ്ജു സാംസൺ തകർത്തുകളിക്കുന്നതിനിടെ, താരത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് എക്സ് പ്ലാറ്റ്ഫോമിൽ നടത്തിയ പ്രതികരണം ‘പൊടിതട്ടിയെടുത്ത്’ ശശി തരൂർ എംപി. സഞ്ജുവിനെ എം.എസ്. ധോണിയുമായി താരതമ്യം ചെയ്ത് എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പാണ് തരൂർ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും മഹേന്ദ്ര സിങ് ധോണിയോട് ആരാധകർക്ക് ഏറെ പ്രിയമാണ്. തികഞ്ഞൊരു വാഹനപ്രേമിയായ ഇന്ത്യയുടെ മുൻ ക്യാപ്റ്റന്റെ ഗാരിജിൽ ബൈക്കുകളുടെയും കാറുകളുടെയും ഒരു നീണ്ട നിര തന്നെയുണ്ട്. ആരാധകന്റെ ബുള്ളറ്റിൽ കയ്യൊപ്പ് ചാർത്തി, ആ ബൈക്കിൽ അദ്ദേഹത്തെയും കൊണ്ട് ഒരു
കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണു തന്നെ ടീമിൽനിന്നു മാറ്റിനിർത്തിയതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. 2011 ൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരത്തിൽ സെഞ്ചറി നേടിയ താരമാണ് മനോജ് തിവാരി. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ താരത്തിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ ഇല്ലയോ എന്ന കാര്യം ഒക്ടോബർ 31ന് മുൻപ് അറിയിക്കാമെന്നാണു ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു. ഒക്ടോബർ 31 വരെയാണ് നിലനിർത്തുന്ന താരങ്ങളെക്കുറിച്ചു തീരുമാനിക്കാൻ
ബംഗ്ലദേശിനെതിരായ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിക്കു പോലുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. 11 ഫോറുകളും എട്ട് സിക്സുകളും ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ബൗണ്ടറി കടത്തിയ സഞ്ജു 40 പന്തുകളിൽ സെഞ്ചറി തികച്ചു. ട്വന്റി20യിൽ മലയാളി താരത്തിന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയാണിത്.
തനിക്ക് ഏറെ പ്രിയപ്പെട്ട നീളൻ മുടി ഉപേക്ഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. ശനിയാഴ്ചയാണ് ധോണി ഹെയർസ്റ്റൈൽ മാറ്റിയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മുടി വെട്ടിയതിന്റെ പേരിൽ ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ ‘എം.എസ്. ധോണി’ ട്രെൻഡിങ്ങായിരുന്നു. നീളൻ മുടി വെട്ടിയൊതുക്കിയാകും ധോണി അടുത്ത ഐപിഎല്ലിൽ കളിക്കുകയെന്നാണു വിവരം.
മുംബൈ∙ ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ പ്രഫഷനൽ കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ, അദ്ദേഹത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. 2017ൽ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് നദാലിനോടുള്ള തന്റെ ഇഷ്ടം ധോണി വെളിപ്പെടുത്തിയത്.
Results 1-10 of 660