Activate your premium subscription today
Monday, Apr 21, 2025
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണുമായി ഒരു പ്രശ്നവുമില്ലെന്നു പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറില്‍ തോറ്റതോടെ ടീം മീറ്റിങ്ങിൽ പങ്കെടുക്കാതെ സഞ്ജു സാംസൺ മാറിനിന്നത് വന്‍ വിവാദമായിരുന്നു. രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ളവർ താരങ്ങളോടു സംസാരിക്കുമ്പോള്‍
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഏറ്റ പരുക്ക് ഗുരുതരമല്ലെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. വേദന കുറവുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും സഞ്ജു മത്സരശേഷം പറഞ്ഞു. മത്സരത്തിന്റെ 6–ാം ഓവറിലാണ് ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജുവിന് വാരിയെല്ലിനു വേദന അനുഭവപ്പെട്ടത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവർ തോൽവിക്കു പിന്നാലെ അസ്വസ്ഥനായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിനു ശേഷം ഗ്രൗണ്ടിനു സമീപത്ത് ഡഗ്ഔട്ടിൽ നടന്ന ടീം യോഗത്തിനിടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മാറിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഒരു താരം ചർച്ചയിൽ പങ്കെടുക്കാൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിന്റെ പിഴവുകൾ കാരണം മത്സരം ഡൽഹിക്ക് ‘വാക്ക് ഓവർ’ ആയി മാറിയെന്ന് ശ്രീകാന്ത് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയിട്ടും സൂപ്പർ ഓവറിൽ എന്തുകൊണ്ടു ബാറ്റിങ്ങിന് ഇറങ്ങിയില്ലെന്ന ചോദ്യത്തിനു മറുപടിയുമായി രാജസ്ഥാൻ റോയൽസ് താരം നിതീഷ് റാണ. ഡൽഹി ക്യാപിറ്റൽസിനെതിരെ നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ റാണ 28 പന്തിൽ 51 റൺസുമായി തിളങ്ങിയിരുന്നു. എന്നാൽ ഷിമ്രോൺ ഹെറ്റ്മിയറിനൊപ്പം റിയാൻ പരാഗിനെ സൂപ്പർ ഓവറിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിയിൽ പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മിച്ചൽ സ്റ്റാർക്കിന്റെ ഗംഭീര പ്രകടനമുണ്ടായതുകൊണ്ടാണ് മത്സരം ഡൽഹി ജയിച്ചതെന്ന് സഞ്ജു മത്സരത്തിനു ശേഷം പ്രതികരിച്ചു. സൂപ്പർ ഓവർ വരെ നീണ്ട മത്സരമാണു ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റല്‍സിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പരുക്കേറ്റു മടങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 31 റൺസെടുത്താണു മടങ്ങിയത്. മൂന്നു ഗംഭീര സിക്സറുകളും രണ്ടു ഫോറുകളും ബൗണ്ടറി കടത്തിയ താരം സ്കോർ 61ൽ നിൽക്കെ പരുക്കേറ്റു പുറത്താകുകയായിരുന്നു.
ഐപിഎലിൽ ഇന്നു സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ നേരിടാൻ സജ്ജമാണു കരുൺ നായരും ഡൽഹി ക്യാപിറ്റൽസും. മുംബൈയ്ക്കെതിരെ 40 പന്തിൽ 89 റൺസ് നേടിയ ഒരൊറ്റ ഇന്നിങ്സിലൂടെ കരുൺ ഉയർത്തിയതു ഡൽഹിയുടെ ഫാൻ ബേസാണ്. 2 മലയാളികളുടെ ടീമുകൾ തമ്മിലുള്ള മത്സരത്തിന് ഇറങ്ങുമ്പോൾ കരുണിന്റെ മനസ്സിൽ എന്താണ്? മുപ്പത്തിമൂന്നുകാരൻ മലയാളിതാരം ‘മനോരമയോടു’ പറയുന്നു:
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ
ജയ്പുർ∙ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ താളം കണ്ടെത്താനാകാതെ വിഷമിച്ച ജയ്പുരിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നുമില്ലെന്ന് വിരാട് കോലിയും സംഘവും തെളിയിച്ചു. രാജസ്ഥാൻ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിച്ച അതേ പിച്ചിൽ തൊട്ടുപിന്നാലെ ബാറ്റിങ്ങിന് ഇറങ്ങി രാജസ്ഥാൻ ബോളിങ് നിരയെയും വെള്ളംകുടിപ്പിച്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്, ഐപിഎൽ 18–ാം സീസണിലെ നാലാം ജയം. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ആർസിബി രാജസ്ഥാനെ തകർത്തത്. ഇതോടെ ആറു കളികളിൽനിന്ന് നാലാം ജയം കുറിച്ച ആർസിബി എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.
Results 1-10 of 1187
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.