Activate your premium subscription today
Monday, Mar 24, 2025
ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനച്ചടങ്ങിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്കു കൈകൊടുക്കാതെ കൊൽക്കത്തയുടെ റിങ്കു സിങ്. ബോളിവുഡ് താരവും കൊൽക്കത്ത ടീമിന്റെ ഉടമയുമായ ഷാറുഖ് ഖാനും കോലിയും വേദിയിൽ നിൽക്കെയാണ് റിങ്കു സിങ് എത്തിയത്.
ഐപിഎല് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടക്കം ഗംഭീരമാക്കി. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 174 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിങ്ങിൽ 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും പലരും പല കാലങ്ങളിൽ തർക്കിച്ചു. പക്ഷേ, ക്രിക്കറ്റ് ബോളിന്റെ രൂപത്തെക്കുറിച്ചു തർക്കമേയില്ലായിരുന്നു, ഉരുണ്ടതു തന്നെ. ആ പന്തിനു പക്ഷേ, 2007ൽ അനാട്ടമിയിൽ മാറ്റം സംഭവിച്ചു. ചിറകുമുളച്ചു! ‘ഉരുണ്ടിരുന്ന’ പന്ത് പറക്കാൻ തുടങ്ങി. ഇണ്ടനടികളിൽ പന്ത് ആകാശം തൊട്ടു. അത്തരമൊരു പന്തിന്റെ പറക്കലിനെ നോക്കി മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ നവജ്യോത് സിങ് സിദ്ദു പറഞ്ഞു: പന്ത് എത്ര ഉയരത്തിലാണു പറന്നത്; ദാ, അതൊരു എയർ ഹോസ്റ്റസിന്റെ ചുംബനവും വാങ്ങി മടങ്ങിവന്നിരിക്കുന്നു...!
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ നിയന്ത്രിച്ച ബിസിസിഐ നടപടിക്കെതിരെ വിമർശനവുമായി വിരാട് കോലി. കളിക്കാർക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് കോലി അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങൾ ഒപ്പമുള്ളത് വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു∙ സ്പോർട്സ് ചാനലുകളിലെ ക്രിക്കറ്റ് സംബന്ധമായ പരിപാടികളിൽ ചർച്ച ചെയ്യേണ്ടത് കളിയെക്കുറിച്ചാണെന്നും, തന്റെ ഇഷ്ടഭക്ഷണമോ ഇന്നലെ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നോ അല്ലെന്നും വിരാട് കോലി. ക്രിക്കറ്റ് മത്സരത്തിനിടെ അത്തരം ചർച്ചകൾ നടത്തുന്നതിൽ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കോലി, ഒരു കായികതാരം
ബെംഗളൂരു∙ തന്റെ ക്രിക്കറ്റ് കരിയറിൽ ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഉണ്ടാകില്ലെന്ന് സൂചന നൽകി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി. ഇക്കഴിഞ്ഞ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനം കനത്ത നിരാശയ്ക്കു കാരണമായെന്നും, അവിടെ സംഭവിച്ച പിഴവുകൾ തിരുത്താൻ ഇനിയൊരു പരമ്പരയിൽ തനിക്ക് അവസരമുണ്ടാകില്ലെന്നും കോലി
18–ാം വർഷത്തിലേക്കു കടക്കുന്ന പ്രഫഷനൽ ക്രിക്കറ്റ് കരിയറിൽ രണ്ടു തവണ മാത്രമേ വിരാട് കോലിയെന്ന അതികായന്റെ നെഞ്ചുലഞ്ഞിട്ടുള്ളൂ. ആദ്യത്തേത് 2016 ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ പുറത്തായപ്പോൾ. രണ്ടാമത്തേത് അതേ വർഷം ഐപിഎലിൽ ഫൈനലിൽ തോറ്റപ്പോൾ. കഴിഞ്ഞ വർഷം ട്വന്റി20 കിരീടം ഉയർത്തിയതോടെ 2016ലെ ലോകകപ്പ് നഷ്ടം കോലി പലിശ സഹിതം നികത്തി.
ദുബായ്∙ ഐസിസി ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ ഐപിഎൽ ക്യാംപിലേക്ക് മടങ്ങിയെങ്കിലും വിരാട് കോലി ദുബായിൽ തുടരുകയാണ്. അദ്ദേഹവും ഭാര്യയും നടിയുമായ അനുഷ്ക ശർമയും ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ സീഫിൽ എത്തി. ഇവിടെയുള്ള ഇന്ത്യക്കാരടക്കമുള്ള വ്യാപാരികൾക്ക് പ്രിയ
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു തിരിച്ചെത്തിയിട്ടും വലിയ ആഘോഷ പരിപാടികൾ ബിസിസിഐ സംഘടിപ്പിച്ചിട്ടില്ല. ടീമംഗങ്ങൾ ഇന്ത്യയിലേക്കു തിരിച്ചെത്തിയെങ്കിലും ഉടൻ തന്നെ ഐപിഎല്ലിന്റെ തിരക്കുകളിലേക്കു കടക്കും. അടുത്ത ആഴ്ച അവസാനത്തോടെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കേണ്ടതിനാൽ ബിസിസിഐയ്ക്കും ഒരുങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തുറന്ന ബസിൽ സ്വീകരണം നൽകുന്നതടക്കമുള്ള ആഘോഷങ്ങൾ വേണ്ടെന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
‘‘ഭായ്, ഞാൻ ഇപ്പോൾ റിട്ടയർ ചെയ്യുന്നൊന്നുമില്ല. പക്ഷേ ഇവർ പലരും അതിനാണ് കാത്തിരിക്കുന്നത്..’’– ദുബായിൽ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിനു പിന്നാലെ നിർണായകമായ ആ ‘പ്രഖ്യാപനം’ ഉണ്ടാവുമോ എന്നു കാത്ത് മാധ്യമപ്രവർത്തകർ ചുറ്റുംകൂടിയപ്പോൾ വിരാട് കോലിയെ ചേർത്തുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആ ഫോർമാറ്റിൽ നിന്ന് ഒരുമിച്ചു വിരമിച്ചവരാണ് രോഹിത്തും കോലിയും. എന്നാൽ ചാംപ്യൻസ് ട്രോഫി വിജയത്തിനുശേഷം സ്റ്റംപും കയ്യിലെടുത്ത് നൃത്തച്ചുവടുകൾ വച്ച ഇരുവരും ആരാധകർക്കു നൽകിയ സന്ദേശം ഇങ്ങനെ: ഞങ്ങളിവിടെത്തന്നെയുണ്ടാകും!
Results 1-10 of 1374
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.