Activate your premium subscription today
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാൻ വീണ്ടും അവതരിക്കുമോ, ഇവാൻ വുക്കോമനോവിച്ച്! പുറത്താക്കപ്പെട്ട കോച്ച് മികായേൽ സ്റ്റാറെയ്ക്കു പകരം ഇവാൻ മടങ്ങിയെത്തുമോയെന്ന സമൂഹമാധ്യമ ചർച്ചകൾക്കിടെ അദ്ദേഹത്തോടു തന്നെ ചോദിച്ചു; വരുമോ? ഒരു നിമിഷം പോലും വൈകാതെ അദ്ദേഹം ‘മനോരമ’യ്ക്കു മറുപടി നൽകി: ‘‘ഇറ്റ്സ് ഒൺലി എ റൂമർ!’’
കൊച്ചി ∙ മികായേൽ സ്റ്റാറെയുടെ പിൻഗാമി എത്തും വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക ചുമതല മലയാളിയായ സഹപരിശീലകൻ ടി.ജി.പുരുഷോത്തമനെ ഏൽപിക്കുമെന്നു സൂചന. ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനും യൂത്ത് ഡവലപ്മെന്റ് ഹെഡുമായ തോമാസ് കോർസിനാകും പരിശീലന ഒരുക്കങ്ങളുടെ ചുമതല.
കൊച്ചി ∙ കോച്ച് മികായേൽ സ്റ്റാറെയെ ബലിയാടാക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തൽക്കാലം മുഖം രക്ഷിക്കുകയാണു ചെയ്തതെന്ന ആക്ഷേപവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’ രംഗത്ത്. സ്വന്തം കഴിവുകേടിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമമാണു കോച്ചിന്റെ പെട്ടെന്നുള്ള പിരിച്ചു വിടലെന്നാണ് അവരുടെ ആരോപണം.
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മികായേൽ സ്റ്റാറെ (48) പുറത്ത്. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റാറെയ്ക്കു പുറമേ ടീമിലെ സഹപരിശീലകരെയും പുറത്താക്കി. ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരും പോയിന്റ് പട്ടികയിലെ ഒന്നാമൻമാരുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 85–ാം മിനിറ്റ് വരെ 2–1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ, അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലാണ് മോഹൻ ബഗാൻ വീഴ്ത്തിയത്. ജാമി മക്ലാരൻ (33–ാം മിനിറ്റ്), ജെയ്സൻ കമ്മിൻസ് (86), ആൽബർട്ടോ (90+5) എന്നിവർ നേടിയ ഗോളിലാണ് മോഹൻ ബഗാന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഹിമെനെ ഹെസൂസ് (51–ാം മിനിറ്റ്), മിലോസ് ഡ്രിൻസിച്ച് (77) എന്നിവർ ഗോൾ നേടി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് അർഹിച്ച പെനൽറ്റി റഫറി അനുവദിച്ചിരുന്നില്ല.
കൊച്ചി ∙ 55.2 കോടി രൂപ; കേരള ബ്ലാസ്റ്റേഴ്സിന്റെ വിപണി മൂല്യം. ഐഎസ്എൽ ടീമുകളിൽ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ ടീം. ഒരു കിരീടം പോലുമില്ലെങ്കിലും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേരിടുന്നതു കടുത്ത പ്രതിസന്ധി. സീസണിലെ 11 കളികളിൽ ജയിച്ചതു മൂന്നെണ്ണം. തോൽവിയാകട്ടെ അതിന്റെ ഇരട്ടി! ആകെ 11 പോയിന്റ്. 13 ടീമുകളുള്ള ലീഗിൽ 10–ാം സ്ഥാനം.
കണ്ഠീരവ വീണ്ടും ബെംഗളൂരുവിന്റെ ശ്രീ ആയി. എതിരാളികളുടെ കോട്ടയിൽ ചെന്നു തീകോരിയിട്ട ആക്രമണ ഫുട്ബോൾ കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിനു വീണ്ടും കണ്ണീർ മടക്കം. ഹാട്രിക് ഗോളുകളുമായി നാൽപ്പതുകാരൻ സ്ട്രൈക്കർ സുനിൽ ഛേത്രി അഴിഞ്ഞാടിയ പോരാട്ടത്തിൽ 4–2 നാണു ബെംഗളൂരു കോട്ട കാത്തത്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ശേഷം ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം വന്ന ഏറ്റുമുട്ടലിനൊടുവിലാണു ബെംഗളൂരു വിജയം പിടിച്ചുവാങ്ങിയത്.
ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനു പുറത്തു കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലേതിനു സമാനമായ മലയാളി ആരാധകക്കൂട്ടത്തിനു നടുവിലേക്കാണു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വന്നിറങ്ങിയത്. കോച്ച് മികായേൽ സ്റ്റാറേയെ സ്വീകരിച്ച് ആരാധകർ ഒരു കുറിപ്പും കൈമാറി. അതിലെ വാക്കുകൾ ഇങ്ങനെ – ‘എല്ലാം മറന്നു പോരാടുക, നിങ്ങളുടെ കരുത്ത് കാണിക്കുക. ന
കൊച്ചി ∙ ആശങ്കകളോടെ വീണ്ടുമൊരു ഡിസംബർ. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഡിസംബറിലെത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശവും പതിവുപോലെ മഞ്ഞുമൂടിക്കിടക്കുകയാണ്. പരുക്കേറ്റ് അഡ്രിയൻ ലൂണ പിൻമാറിയതോടെ നായകനില്ലാതെ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിലായിരുന്നു കഴിഞ്ഞ ഡിസംബറിൽ ബ്ലാസ്റ്റേഴ്സെങ്കിൽ ഇത്തവണ ആശങ്ക, ഗോൾ വഴങ്ങുന്നതിലെ ദൗർബല്യം എങ്ങനെ മറികടക്കുമെന്ന കാര്യത്തിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ബെംഗളൂരു എഫ്സിക്കും മോഹൻ ബഗാനുമെതിരെയാണ് ഈ മാസത്തെ ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. 10 മത്സരങ്ങളിൽ 11 പോയിന്റുമായി ഒൻപതാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. 3 വർഷത്തിനു ശേഷം പരിശീലകനെ മാറ്റി ടീം അഴിച്ചുപണിത സീസണിലാണു ബ്ലാസ്റ്റേഴ്സ് ഇത്തരത്തിൽ നക്ഷത്രമെണ്ണുന്നത്.
ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് തിരിച്ചുവരവിന്റെ തുടക്കമാകുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം വീണ്ടും നിരാശരാക്കിക്കളഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ജയിക്കേണ്ട മത്സരമാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഭേദപ്പെട്ട നിലയിലുള്ള എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെന്നതു വാസ്തവം തന്നെ. പക്ഷേ, പതിവുപോലെ ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിക്കാൻ കഠിനമായി അധ്വാനിച്ചത്.
Results 1-10 of 791