ADVERTISEMENT

കടലും കായലും ഒന്നിക്കുന്ന മനോഹാരിതയാണ് കാപ്പില്‍ ബീച്ചിനെ സഞ്ചാരികളുടെ ഇടയിൽ പ്രിയങ്കരമാക്കുന്നത്.തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് കാപ്പില്‍ തീരം. വിദേശീയരടക്കം സ്വദേശീയരുടെയും ഇഷ്ട ഇടമാണിവിടം.

 

ബോട്ടുസവാരിയും മറ്റ് വാട്ടർ സ്പോർട്സും സഞ്ചാരികൾക്കായി ഇവിടെയുണ്ട്.  തൊട്ടടുത്തുളള കൊടിമലയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് സൗകര്യവുമുണ്ട്.സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 2001-ലാണ് കാപ്പില്‍ പാലത്തിനുസമീപം പ്രിയദര്‍ശിനി ബോട്ട് ക്ലബ്ബ് തുടങ്ങിയത്. 

 

സ്പീഡ്, സ്‌കൂട്ടര്‍, സഫാരി, റോയിങ്, പെഡല്‍, എന്നിങ്ങനെ 22 ബോട്ടുകളുമായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒഴിവ് ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്കിലാണ് കാപ്പിൽ തീരം. വർക്കലയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയാണ് കാപ്പിൽ കായലും കടല്‍ത്തീരവും സ്ഥിതി ചെയ്യുന്നത്.

വിഡിയോ: രാജൻ എം. തോമസ്

English Summary: Kappil Beach Varkala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com