ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തിയാൽ ധനം, ധാന്യം , സമ്പത്ത്, സമൃദ്ധി തുടങ്ങി അഷ്ട ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ ലക്ഷ്മി പ്രീതിക്കായി പൂജകളും വഴിപാടുകളും നടത്തുന്നത് സ്വാഭാവികമാണ്. എന്നാൽ സമ്പത്ത് നിലനിൽക്കാനും ലഭിക്കാനുമായി വരലക്ഷ്മി വ്രതത്തെക്കാൾ വലിയ മറ്റൊരു ചടങ്ങില്ല എന്നാണ് പറയപ്പെടുന്നത്. വെള്ളിയാഴ്ചകളിലാണ് പ്രധാനമായും വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്.

ജീവിതത്തിലെ കഷ്ടതകളും അരിഷ്ടതകളും മാറ്റി ക്ഷേമസൗഭാഗ്യങ്ങള്‍ നേടിത്തരുന്ന അനുഷ്ഠാനമാണ് വരലക്ഷ്മി വ്രതം. യഥാർഥത്തിൽ വരലക്ഷ്മി വ്രതം കൂട്ടമായി അനുഷ്ഠിക്കുന്നത് കര്‍ക്കടക മാസത്തിലെ ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ്. എന്നാൽ ഈ ദിവസമല്ലാതെ, എല്ലാ വെള്ളിയാഴ്ചകളും വരലക്ഷ്മി വ്രതാനുഷ്ഠാനത്തിന് ഉത്തമമാണ്. കർക്കിടകത്തിലെ ദ്വാദശി വരുന്ന വെള്ളിയാഴ്ചയാണ് ലക്ഷ്മി ദേവിയുടെ ജനനം എന്നാണ് കണക്കാക്കി വരുന്നത്. അതിനാലാണ് അന്നേ ദിവസം വ്രതം ആചരിക്കുന്നത് കൂടുതൽ ഉത്തമമാകുന്നത്. വെള്ളിയാഴ്ചകളിൽ . ഭക്തിയോടെ ഈ ദിനം വ്രതാനുഷ്ഠാനം നടത്തിയാൽ ദേവിയിൽ നിന്ന് ഏതു വരവും ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടിലെ എല്ലാ അംഗങ്ങൾക്കും വ്രതം എടുക്കാമെങ്കിലും സുമംഗലികളായ സ്ത്രീകൾ ആചരിക്കുമ്പോൾ ഇരട്ടി ഫലമാണ് ലഭിക്കുക. 

മഹാലക്ഷ്മിയെ  പ്രീതിപ്പെടുത്തുന്നതിനായി വരലക്ഷ്മി വ്രതം രണ്ട് ദിവസങ്ങളിലായാണ് അനുഷ്ഠിക്കുന്നത്. എന്നാൽ ഇതിനുള്ള ഒരുക്കങ്ങൾ തലേന്ന് തന്നെ ആരംഭിക്കണം. പൂജാമുറി വൃത്തിയാക്കി കോലം വരച്ച്, പൂക്കൾ കൊണ്ട് അലങ്കരിക്കണം. നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി എന്നിവ ചേർന്ന താംബൂലം ഒരുക്കുന്നതും ഉത്തമമാണ്. വ്രതമെടുക്കുന്ന ദിനം പൂർണ ഉപവാസമോ ഒരിക്കൽ ആഹാരമോ ആകാം. രാത്രിയിൽ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ദേവിക്ക് വെള്ളപ്പൊങ്കാല ഇടുന്നതും ഉത്തമമാണ്. 

വ്രതമെടുക്കുന്ന  വെള്ളിയാഴ്ച ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി വിളക്ക് കത്തിച്ചു പ്രാർഥിക്കുക. മഹാലക്ഷ്മിയെ ഭജിക്കുന്നതിനൊപ്പം ഗണപതിയേയും പ്രാർത്ഥിക്കുക. വരലക്ഷ്മി പൂജയുടെ അവസാനം നൈവേദ്യം കർപ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകള് മഞ്ഞച്ചരട് എടുത്ത് വലതുകൈയിൽ കെട്ടുന്നു. ശേഷം മഹാലക്ഷ്മി ശ്ലോകങ്ങള്‍ ജപിക്കുക.ശ്രീ മഹാലക്ഷ്മി അഷ്ടകം ഭജിക്കുന്നതാണ് ഉത്തമം.  വെള്ളിയാഴ്ച ദിവസം കഴിയുന്നത്ര സ്ത്രീകൾക്ക് താംബൂലം നല്കുന്നത് മികച്ച ഫലം നൽകുന്നു. 

English Summary:

Varalakshmi Vratam: Why it is observed, and how to perform puja

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com