ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ തിരുവാതിരമേള

Mail This Article
തിരുവനന്തപുരം ∙ ഒരേ വേഷമണിഞ്ഞ് ഇരുന്നൂറോളം വനിതകൾ. പാട്ടിന്റെ താളത്തിനൊത്ത് ഒരു പോലെ ചുവടു വച്ച തിരുവാതിര നയനാനന്ദകരമായി. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ സമാധിയുടെ ശതാബ്ദി ആചരണത്തിന്റെ ഭാഗമായാണ് ആറ്റുകാൽ ക്ഷേത്ര നടയിൽ മെഗാ തിരുവാതിര അരങ്ങേറിയത്.
ചട്ടമ്പി സ്വാമിയെ കുറിച്ച് മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ എഴുതിയ വരികളാണ് തിരുവാതിരയ്ക്കായി ചിട്ടപ്പെടുത്തിയത്. പ്രഫ.കെ.ആർ. ശ്യാമ സംഗീതം നൽകി ആലപിച്ചു. നഗരത്തിലെ വിവിധ ഡാൻസ് സ്കൂളുകളിൽ നിന്നുള്ള വിവിധ പ്രായക്കാരായ ഇരുന്നൂറോളം പേർ ചേർന്നാണ് തിരുവാതിര അവതരിപ്പിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ചട്ടമ്പി സ്വാമിയുടെ സമാധിയുടെ ശതാബ്ദി ആചരണം മേയ് 5ന് ആണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തുന്ന അഞ്ചാമത്തെ പരിപാടിയാണിത് .