ADVERTISEMENT

തിരുവനന്തപുരം∙ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നവേഷൻ, ആൻഡ് ടെക്നോളജിയുടെ പ്രഥമ വൈസ് ചാൻസലറായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് – കേരള (ഐഐഐടിഎംകെ) ഡയറക്ടർ ഡോ. സജി ഗോപിനാഥിനെ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചു. 4 വർഷമാണു നിയമന കാലാവധി. ഓഗസ്റ്റ് അവസാനം പള്ളിപ്പുറത്തെ ടെക്നോ സിറ്റി ക്യാംപസിൽ സർവകലാശാല പ്രവർത്തിച്ചു തുടങ്ങുമ്പോൾ ചുമതലയേൽക്കും. 

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ ഡോ. സജി ഗോപിനാഥ് ‍ഡപ്യുട്ടേഷനിൽ ഐഐഐടിഎംകെ ഡയറക്ടറും സ്റ്റാർട്ടപ് മിഷന്റെ സിഇഒയും ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. നോയിഡ ബെനറ്റ് യൂണിവേഴ്സിറ്റിയിൽ ഡീൻ ആയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. സ്റ്റാർട്ടപ് മിഷൻ സിഇഒ സ്ഥാനം വൈകാതെ ഒഴിയും.

English Summary :  Dr Saji Gopinath become 1st VC of digital science varsity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com