പ്രായം 18 നും 24നും ഇടയിലാണോ?; ഐഒസിഎലിൽ അപ്രന്റിസ് ആകാം, 490 ഒഴിവുകൾ
Mail This Article
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ സതേൺ റീജനിൽ 490 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 80 ഒഴിവുകളുണ്ട്. സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.
Read Also : ശമ്പളം 18,000 രൂപ മുതൽ 56,900 രൂപ വരെ; നേവിയിൽ ട്രേഡ്സ്മാൻ മേറ്റ് ആകാം, 362 ഒഴിവുകൾ
ട്രേഡുകളും യോഗ്യതയും:
∙ട്രേഡ് അപ്രന്റിസ് : പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക് / ഇൻസ്ട്രുമെന്റ് മെക്കാനിക് / മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
∙ടെക്നിഷ്യൻ അപ്രന്റിസ് : പത്താം ക്ലാസ്, മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / സിവില്‍ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സിൽ 50 % മാർക്കോടെ 3 വർഷ എന്‍ജിനീയറിങ് ഡിപ്ലോമ.
∙ട്രേഡ് അപ്രന്റിസ് (അക്കൗണ്ട്സ് എക്സിക്യൂട്ടീവ് / ഗ്രാജ്വേറ്റ് അപ്രന്റിസ്) : 50 % മാർക്കോടെ ബിരുദം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 % മാർക്ക്.
∙പ്രായം : 18–24. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.
Content Summary : Apply Now for 490 Apprentice Vacancies in Indian Oil Corporation Limited's Southern Region