ADVERTISEMENT

വേനല്‍ മാറി മഴ എത്തിയ ജൂണിലും നിരവധി പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നുണ്ട്. ടാറ്റ ആള്‍ട്രോസ് റേസര്‍ മുതല്‍ മാരുതി സുസുക്കി ഡിസയര്‍ വരെ നീണ്ടു കിടക്കുന്നു പുതിയ മോഡലുകള്‍. പുതിയ കാര്‍ എടുക്കാനോ നിലവിലെ കാര്‍ മാറ്റാനോ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? ഇതൊന്നുമില്ലെങ്കിലും പുതിയ കാറുകളെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവരാണോ? എങ്കില്‍ ശരിയായ സ്ഥലത്തു തന്നെയാണ് എത്തിയിരിക്കുന്നത്. 

Tata Altroz
Tata Altroz

ടാറ്റ ആള്‍ട്രോസ് റേസര്‍

ടാറ്റ മോട്ടോഴ്‌സില്‍ നിന്നുള്ള കാറുകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ആള്‍ട്രോസ് റേസര്‍. ആല്‍ട്രോസിന്റെ സ്‌പോര്‍ട്ടി വകഭേദം ജൂണ്‍ ഏഴിന് വിപണിയിലെത്തി. ആര്‍1, ആര്‍2, ആര്‍3 എന്നിങ്ങനെ മൂന്നു മോഡലുകളിലെത്തുന്ന കാറിന് വില 9.49 ലക്ഷം രൂപ മുതൽ 10.99 ലക്ഷം രൂപ വരെ വരെയാണ്. 120ബിഎച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. അറ്റോമിക് ഓറഞ്ച്, അവന്യു വൈറ്റ്, പ്യുര്‍ ഗ്രേ എന്നിങ്ങനെ വ്യത്യസ്തമായ നിറങ്ങളില്‍ ആള്‍ട്രോസ് റേസര്‍ എത്തുന്നു. കറുപ്പ് ബോണറ്റും റൂഫും ചേര്‍ന്ന് വ്യത്യസ്ഥത വര്‍ധിപ്പിക്കുന്നുമുണ്ട്. എക്സ്റ്റീരിയറിന് യോജിച്ച നിറങ്ങളില്‍ എസി വെന്റുകളും സെന്റര്‍ കണ്‍സോളും ഗിയര്‍ബോക്‌സും സീറ്റും കൂടിയാവുമ്പോള്‍ ആള്‍ട്രോസ് റേസറിന്റെ നിറങ്ങളിലെ പുതുമ പൂര്‍ത്തിയാവും. 

സെഗ്മെന്റിലെ തന്നെആദ്യത്തെ ബ്ലൈന്‍ഡ് സ്‌പോട് മോണിറ്റര്‍, 360 ഡിഗ്രി ക്യാമറ, കൂള്‍ഡ് സീറ്റുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകല്‍. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനും നാല് എയര്‍ബാഗുകളുമായാണ് ആര്‍1ന്റെ വരവ്. ആര്‍2, ആര്‍3 വകഭേദങ്ങളില്‍ സണ്‍ റൂഫ്, വയര്‍ലെസ് ചാര്‍ജിങ്, ടാറ്റയുടെ കണക്ടഡ് കാര്‍ ടെക്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫെയര്‍ എന്നിങ്ങനെയുള്ള ആഡംബ ഫീച്ചറുകളുമുണ്ട്. 

maruti-suzuki-dzire-1

മാരുതി സുസുക്കി ഡിസയര്‍

മാരുതി സുസുക്കിയുടെ ഈ മാസം പുറത്തിറങ്ങുന്ന സൂപ്പര്‍സ്റ്റാറാണ് ഡിസയര്‍. നാലാം തലമുറ ഡിസയറാണ് ജൂണില്‍ പുറത്തിറക്കുന്നത്. സബ് 4 മീറ്റര്‍ സെഡാനില്‍ പുതിയ നിരവധി ഫീച്ചറുകളും മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിരിക്കുന്നു. സെഗ്മെന്റില്‍ ആദ്യമായി സിംഗിള്‍ പാന്‍ സണ്‍റൂഫ്, 360 ഡിഗ്രി സറൗണ്ട് ക്യാമറ എന്നീ ഫീച്ചറുകള്‍ 2024 ഡിസയറിലുണ്ട്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, കണക്ടഡ് കാര്‍ ടെക്‌നോളജി എന്നിവയും പ്രതീക്ഷിക്കാം. 1.2 ലീറ്റര്‍ Z സീരീസ് എന്‍എ പെട്രോള്‍ എന്‍ജിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 

മാരുതി ഡ്രീം എഡിഷന്‍

ബജറ്റ് സെഗ്മെന്റിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി മാരുതി അവതരിപ്പിച്ചിരിക്കുന്ന വിഭാഗമാണ് ഡ്രീം എഡിഷന്‍. ഓള്‍ട്ടോ കെ10, എസ് പ്രസോ, സെലറിയോ എന്നീ മോഡലുകള്‍ക്കാണ് ഡ്രീം എഡിഷന്‍ പുറത്തിറക്കുന്നത്. 4.99 ലക്ഷം രൂപ മുതലാണ് വില. ജൂണ്‍ നാലിനു പുറത്തിറങ്ങിയ ഡ്രീം എഡിഷന്‍ മോഡലുകള്‍ ജൂണില്‍ മാത്രമേ ലഭിക്കൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലസ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ എന്നിങ്ങനെയുള്ള ഫീച്ചറുകളും ബജറ്റ് സെഗ്മെന്റിലെ ഈ ലിമിറ്റഡ് എഡിഷനില്‍ നല്‍കിയിരിക്കുന്നു. 

nissan-xtrail

നിസാന്‍ എക്‌സ് ട്രെയ്ല്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ അവരുടെ എസ് യു വിയായ എക്‌സ് ട്രെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായാണ്(CBU) ജൂണ്‍ അവസാനത്തോടെ എക്‌സ് ട്രെയ്ല്‍ എത്തുക. 7 സീറ്റര്‍ എസ് യു വിയില്‍ 204ബിഎച്ച്പി, 305എന്‍എം, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണുള്ളത്. 

സ്‌കോഡ കാഡിയോക്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ടൊയോട്ട ഫോര്‍ച്ചൂണര്‍ എന്നിവയുമായാണ് മത്സരിക്കുക. എല്‍ഇഡി ഹെഡ്‌ലാപ്, ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ എന്നിവയടക്കം നിരവധി ആധുനിക ഫീച്ചറുകളുമായിട്ടാവും നിസാന്‍ എക്‌സ് ട്രെയ്‌ലിന്റെ വരവ്. 

മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് എഎംജി ലൈന്‍

69 ലക്ഷത്തിന് സി 300 എഎംജി ലൈന്‍ മെഴ്‌സിഡീസ് ബെന്‍സ് പ്രഖ്യാപിച്ചു കഴിഞ്ഞു. എതിരാളി ബിഎംഡബ്ല്യു എം340ഐയേക്കാള്‍ 4 ലക്ഷം രൂപ കുറവാണ്. 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായെത്തുന്ന സി ക്ലാസ് എഎംജി ലൈനില്‍ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. 254 ബിഎച്ച്പി കരുത്തും 5.800 ആര്‍പിഎമ്മില്‍ പരമാവധി 400 എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ കരുത്തുറ്റ വാഹനം. 

English Summary:

Upcoming Cars In June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com