കിലോമീറ്ററിന് 24 പൈസ, 150 കി.മീ റേഞ്ച്: ഹോപ്പ് ഇലക്ട്രിക് ബൈക്ക് എത്തി
Mail This Article
പുതിയ ഇലക്ട്രിക് ബൈക്കുമായി ഹോപ്പ്. ഓക്സ്ഓ (OXO) എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് 1.25 ലക്ഷം രൂപമുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രണ്ടു വകഭേദങ്ങളിലായി ലഭിക്കുന്ന ബൈക്ക് ഓൺലൈനായോ ഹോപ്പ് എക്സ്പീരിയൻസ് സെന്ററിലൂടെയോ സ്വന്തമാക്കാം.
ഒരു പ്രവാശ്യം ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ദൂരം ബൈക്ക് സഞ്ചരിക്കും. കിലോമീറ്ററിന് വെറും 24 പൈസ ചെലവിൽ വാഹനം ഉപയോഗിക്കാം എന്നാണ് ഹോപ്പ് പറയുന്നത്. ഇക്കോ, പവർ, സ്പോർട്സ് എന്നിങ്ങനെ മൂന്നു മോഡലുകളുണ്ട് വാഹനത്തിന്. 3.2 കിലോവാട്ട് ഹവർ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഉയർന്ന വേഗം 90 കിലോമീറ്റർ.
പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗം ആർജിക്കാൻ വെറും 4 സെക്കൻഡ് മാത്രം മതി. നാലുമണിക്കൂറിൽ താഴെ സമയത്തിൽ എൺപത് ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. എൽഇഡി ഹെഡ്‌ലാംപ്, ഇൽഇഡി ടേൺ ഇന്റികേറ്റർ എന്നിവയുണ്ട് ബൈക്കിൽ. ഐപി67 നിലവാരത്തിൽ നിർമിച്ചതാണ് ബൈക്കിലെ അഞ്ച് ഇഞ്ച് ഡിജിറ്റർ ഡിസ്പ്ലേ. ഓഎക്സ്ഒ(OXO) മൊബൈൽ ആപ്പിലൂടെ വാഹനവുമായി കണക്റ്റ് ചെയ്യാമെന്നും കമ്പനി പറയുന്നു.
English Summary: Hop Oxo electric motorcycle launched, Priced 1.25 Lakh