ADVERTISEMENT

ലണ്ടൻ∙ ലണ്ടനിലെ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യുന്നതിനിടെ ബിബിസി മാധ്യമപ്രവർത്തകൻ മോഷണത്തിന് ഇരയായി. തത്സമയ സംപ്രേക്ഷണം നടക്കുന്നതിനിടെയാണ് സംഭവം. മാധ്യമപ്രവർത്തകനായ ഹാരി ലോ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ ബാഗ് കള്ളൻ മോഷ്ടിക്കുകയായിരുന്നു. വിവരം ഹാരി ലോ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

'കരിയറിന് പ്രധാന്യം നൽകിയ കഴിഞ്ഞ രാത്രി ഞങ്ങളുടെ ലൈവിനിടെ  എന്റെ ബാഗ് മോഷ്ടിക്കപ്പെട്ടു ' – ഹാരി ലോ എക്സ് പ്ലാറ്റ്ഫോമിൽ എഴുതി. 

ആങ്കർ ലണ്ടനിലെ കാലാവസ്ഥായെക്കുറിച്ച്  ലോയോട് ചോദിക്കുന്നതോടെയാണ് വിഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്. സെഗ്‌മെന്റ് പിന്നീട് ഒരു പ്രദേശവാസിയുമായി മുൻകൂട്ടി റെക്കോർഡുചെയ്‌ത അഭിമുഖത്തിലേക്ക് കടക്കുന്നു. അതിനു ശേഷം  ലോയിലേക്ക് ക്യാമറ മടങ്ങിയത്തിയപ്പോൾ, അദ്ദേഹം അമ്പരന്ന് നിൽക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങൾ നീണ്ട നിശബ്ദതയ്ക്ക് ശേഷം സമചിത്തത വീണ്ടെടുത്ത ലോ വാർത്ത റിപ്പോർട്ടിങ് പൂർത്തിയാക്കി. മോഷ്ടാവിന്‍റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞില്ല‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com