ജർമനിയിൽ തൊഴിലവസരങ്ങളേറെ; 10,000 പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ലുഫ്താൻസ
Mail This Article
ബര്‍ലിന്‍ ∙ പുതുവര്‍ഷത്തില്‍ തൊഴില്‍ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകർന്ന് ലഫ്ത്താൻസ. ഈ വർഷത്തിൽ 10,000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപനം. പുതിയ നിയമനങ്ങളില്‍ പകുതിയിലേറെയും ജര്‍മ്മനിയിലാണ് നടക്കുക.
ലുഫ്താന്‍സ ഗ്രൂപ്പ് വിവിധ പ്രൊഫഷണല്‍ ഗ്രൂപ്പുകളിലായി 10,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഗ്രൂപ്പിലുടനീളം 3,50,000 അപേക്ഷകള്‍ ലഭിച്ചതില്‍ 13,000~ത്തിലധികം ജീവനക്കാരെ നിയമിച്ചു. ഓരോ പുതിയ സഹപ്രവര്‍ത്തകരും സന്തുഷ്ടരാണന്നും മാനവ വിഭവശേഷിയുടെയും നിയമപരമായ കാര്യങ്ങളുടെയും ഉത്തരവാദിത്തമുള്ള ലുഫ്താന്‍സ ഗ്രൂപ്പിന്റെ ബോര്‍ഡ് അംഗം മൈക്കല്‍ നിഗ്ഗെമാന്‍ പറഞ്ഞു.
ലുഫ്താന്‍സ കഴിഞ്ഞ വര്‍ഷം ജോലിക്കാരെ കുറച്ചിരുന്നു. നിലവിൽ 2,000ത്തിലധികം ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരെയും ഗ്രൗണ്ട് ഓപ്പറേഷനുകള്‍ക്കായി 1,400ത്തിലധികം ഗ്രൗണ്ട് സ്ററാഫിനെയും ഏകദേശം 1,300 സാങ്കേതിക വിദഗ്ധരെയും റിക്രൂട്ട് ചെയ്തു. ഇപ്പോള്‍ 800 പൈലറ്റുമാരുടെ 800 ഓളം തസ്തികകള്‍ നികത്താനുണ്ട്.
പുതിയ അവസരങ്ങളേറെ
ലുഫ്താന്‍സ ടെക്നിക്കില്‍ മാത്രം 2,000~ത്തിലധികം പുതിയ ജീവനക്കാരെയാണ് എടുക്കുന്നത്. ഉപകമ്പനികളായ ഓസ്ട്രിയന്‍ എയര്‍ലൈന്‍സും യൂറോവിംഗ്സും 700 ജീവനക്കാരെയാണ് തിരയുന്നത്. ലുഫ്താന്‍സ ഗ്രൂപ്പിന് നിലവില്‍ 90 ലധികം രാജ്യങ്ങളിലായി 1,00,000 ത്തിലധികം ജീവനക്കാരുണ്ട്.
വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ജനുവരി 13~ന് ഇറ്റാലിയന്‍ എയര്‍ലൈനായ ഇറ്റയില്‍ ലുഫ്താന്‍സയില്‍ ചേരും. ഇക്കാര്യം ലുഫ്താന്‍സ മേധാവി കാര്‍സ്ററണ്‍ സ്പോര്‍ ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിയ്ക്കും.