ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സാൽമിയ പ്രദേശത്തെ പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ നേരത്തെ ഒന്നിലേറെ മോഷണം, വിശ്വാസവഞ്ചനക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഇയാളുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്തും. പള്ളിയിലെ ഷൂ റാക്കിൽ നിന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. സംഭവം വ്യാപകമായ ജനരോഷത്തിന് കാരണമായി.

English Summary:

Egyptian Expatriate was Arrested for Stealing Footwear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com