ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന ജൂലൈ 2 ഞായറാഴ്ച ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.

 

2023  ലെ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന പെരുന്നാൾ  ശുശ്രൂഷകൾ  കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പൊലീത്തയുടെ  മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

 

ജൂലൈ 2  ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്കാരവും തുടർന്ന് കുർബാനയും വർണശഭളമായ റാസയും ശ്ലൈഹീകവാഴ്‌വിനു ശേഷം വിഭവസമൃദ്ധമായ സ്നേഹ വിരുന്നോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും. 

ഇന്ത്യയുടെ അപ്പോസ്തോലനായി നിയോഗിക്കപ്പെട്ട മാർത്തോമ്മാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും ആ പരിശുദ്ധ പിതാവിന്റെ മാധ്യസ്ഥം തേടുവാനും പെരുന്നാള്‍ ശുശ്രൂഷകളിൽ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ. ജോൺസൺ പുഞ്ചക്കോണം, ട്രസ്റ്റി മിസ്റ്റർ. തോമസ് വറുഗീസ്, സെക്രട്ടറി മിസ്റ്റർ ബ്ലസ്സൺ വർഗ്ഗീസ്‌ എന്നിവർ അറിയിക്കുന്നു. 

 

കൂടുതൽ വിവരങ്ങൾക്ക് :

റവ.ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി) (346) 342 -9998 

മിസ്റ്റർ. തോമസ് വറുഗീസ്  (ട്രസ്റ്റീ) (832 ) 875 -4780 

മിസ്റ്റർ ബ്ലസ്സൺ വർഗ്ഗീസ്‌‌ (സെക്രട്ടറി) (281) 300-6395

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com