ADVERTISEMENT

മറ്റേതൊരു ഡയറ്റും പോലെ ക്രമേണ എല്ലാവരും മറക്കും എന്നു കരുതിയ കീറ്റോ ഡയറ്റിന്റെ പ്രചാരം ദിനംപ്രതി കൂടിവരികയാണ്. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നതാണ് ഇതിന്റെ കാരണം. കീറ്റോ ഡയറ്റിൽ  ദിവസവും കൂടുതൽ കാലറി ലഭിക്കുന്നത് (60 ശതമാനം) കൊഴുപ്പിൽ നിന്നാണ്. മിതമായ അളവിൽ പ്രോട്ടീനും (30 ശതമാനം) വളരെ കുറഞ്ഞ അളവിൽ 

അന്നജവും (10 ശതമാനം) ലഭിക്കുന്നു. ആവശ്യത്തിന് അന്നജം (carbohydrate) ശരീരത്തിനു ലഭിക്കാതെ വരുമ്പോൾ ഊർജ്ജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്നു. ഇത് വളരെ വേഗം ഭാരം കുറയ്ക്കാൻ ആളുകളെ സഹായിക്കുന്നു. കൂടാതെ പ്രമേഹം നിയന്ത്രിക്കാനും ചർമപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. നാരുകൾ ഇല്ലാത്തതിനാൽ മലബന്ധം, തലവേദന, അസ്വസ്ഥത എന്നിവയ്ക്ക് ചിലരിൽ കീറ്റോഡയറ്റ് കാരണമാകുന്നു. 

കീറ്റോ ഡയറ്റിന്റെ ഒരു പുതിയ വെർഷൻ എത്തിയിരിക്കുകയാണ്. കീറ്റോ 2.0 എന്നാണ് പുതിയ പതിപ്പിന്റെ പേര്. യഥാർഥ കീറ്റോഡയറ്റിൽ ചില വ്യത്യാസങ്ങൾ വരുത്തിയാണ് കീറ്റോ 2.0 വന്നിട്ടുള്ളത്. കീറ്റോ 2.0 കൂടുതൽ ഫ്ലെക്സിബിൾ ആണ്.

കീറ്റോ 2.0 എന്നാൽ എന്ത്?

യഥാർഥ കീറ്റോയിൽ മൃഗങ്ങളിൽ നിന്നു വരുന്ന പൂരിത കൊഴുപ്പുകൾ ധാരാളം ഉള്ളതിനാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു. പുതിയ കീറ്റോ 2.0 യിൽ സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന എണ്ണകളായ ഒലീവ് ഓയിൽ, നിലക്കടലയെണ്ണ ഇവയാണ് ഉപയോഗിക്കുന്നത്. അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, വെണ്ണപ്പഴം, മത്സ്യം ഇവയെല്ലാം എൽഡിഎൽ –ന്റെ നിലയെ ആരോഗ്യമുള്ള അവസ്ഥയിലാക്കുന്നു. 

കീറ്റോ 2.0 യിൽ നാരുകൾ ധാരാളം ഉണ്ട്. സസ്യഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന അന്നജത്തിന്റെ അളവ് കുറവുമാണ്. ഇത് 20 ശതമാനം കൂട്ടാനും പുതിയ കീറ്റോയിൽ പറ്റും. വെണ്ണ, ബേക്കൺ മുതലായവയിൽ നിന്നുള്ള കൊഴുപ്പിന്റെ അളവു കുറയ്ക്കണം. കൂടുതൽ അളവിൽ അണ്ടിപ്പരിപ്പുകൾ, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം പോലുള്ളവയിലെ പ്രോട്ടീനുകൾ ഇവയെല്ലാം കഴിക്കണം. ഇത് ഈ ഡയറ്റിനെ ഏറ്റവും ആരോഗ്യകരമായ ഡയറ്റ് ആയ മെഡിറ്ററേനിയൻ ഡയറ്റിനോട് സാദൃശ്യമുള്ളതാക്കും. 

കീറ്റോയുടെ പുതിയ പതിപ്പ് സ്ത്രീകൾക്ക് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ചും ഹോർമോണൽ അസന്തുലനം മൂലം വിഷമിക്കുന്നവർക്ക് ആരോഗ്യകരമായ സസ്യനാരുകളും കൊഴുപ്പും ഹോർമോണുകളിൽ ശുഭകരമായ മാറ്റം ഉണ്ടാക്കും. 

ഒറിജിനൽ കീറ്റോ ഡയറ്റിനെപ്പോലെ പുതിയ ‍ഡയറ്റ് ഫലപ്രദമാണ് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ തീർച്ചയായും ഇത് ആരോഗ്യകരമാണ്. 

English Summary: Keto 2.0 diet for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com