നവജാത ശിശുവിന്റെ ഇടുപ്പിലെ എല്ലുകൾക്ക് സ്ഥാനചലനം; ചികിൽസ എങ്ങനെ?
Mail This Article
ചോദ്യം : എനിക്കു കുഞ്ഞു പിറന്നിട്ട് ഒരു മാസമായി. ഗർഭകാലത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ജനിച്ച് പിറ്റേദിവസം ശിശുരോഗ വിദഗ്ധൻ പരിശോധിച്ചപ്പോൾ അവന്റെ ഇടുപ്പുസന്ധിയിൽ എല്ലുകൾക്കു സ്ഥാനചലനം ഉണ്ടെന്നു കണ്ടെത്തി. ഇപ്പോൾ ചികിത്സ ആരംഭിച്ചു. ഈ പ്രശ്നം ശസ്ത്രക്രിയയില്ലാതെ തന്നെ പൂർണമായും മാറുമോ? ഭാവിയിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
ഉത്തരം : ഇടുപ്പുസന്ധി ഒരു ബോൾ ആൻഡ് സോക്കറ്റ് മാതൃകയിലുള്ള സന്ധിയാണ്. തുടയെല്ലിന്റെ മുകൾഭാഗത്തുള്ള ബോൾ പോലുള്ള ഭാഗം ഇടുപ്പെല്ലിന്റെ കുഴിഞ്ഞ ഭാഗത്തു പൂർണമായും കയറിയിരിക്കണം. എന്നാൽ ഹിപ് സി സ്പ്ലാസിയ എന്ന അവസ്ഥയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇത് തെന്നിമാറി കാണപ്പെടാം. മിക്ക കുഞ്ഞുങ്ങളിലും ജനിച്ച ഉടനെയുള്ള പരിശോധനയിൽ ഇതിന്റെ ലക്ഷണം കണ്ടേക്കാം. അങ്ങനെയുള്ള നല്ല ഒരു ശതമാനം കുട്ടികൾക്കും ശസ്ത്രക്രിയ ഇല്ലാത്ത ചികിത്സാരീതിയാണ് അവലംബിക്കാറ്. ഇത്തരം ചികിത്സ വളരെ ഫലപ്രദമാണ്. എന്നാൽ, ചുരുക്കം ചില കുട്ടികളിൽ ജനിച്ച ഉടനെ ഇതു കണ്ടുപിടിക്കപ്പെടാതെ പോകാം. അത്തരം കുട്ടികൾ നടന്നു തുടങ്ങുമ്പോഴായിരിക്കും കാലുകൾ തമ്മിലുള്ള ഏറ്റക്കുറച്ചിൽ ശ്രദ്ധയിൽ പെടുക. ഇത്തരക്കാർക്കു ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വരാം. ചികിത്സ കഴിഞ്ഞാലും ദീർഘകാലം ഇത്തരം കുഞ്ഞുങ്ങൾക്ക് ഒരു അസ്ഥിരോഗ വിദഗ്ധന്റെ േമൽനോട്ടത്തിൽ തുടർ പരിശോധനകൾ നടത്തേണ്ടതുണ്ട്.
കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ – വിഡിയോ
Content Summary : What is the normal hip position for a baby? - Dr. M.P. Shabeer Explains