അടിയന്തരാവസ്ഥ പ്രമേയം; ‘ ജീവനിസ്റ്റ് ബെൻഹർ’ വരുന്നു

Mail This Article
ഏബ്രഹാം ബെൻഹർ എഴുതിയ ‘ എന്നും ഓർമപ്പെടുത്തുന്ന അടിയന്തരാവസ്ഥ’ എന്ന ആത്മകഥാപരമായ പുസ്തകത്തെ ആധാരമാക്കി ‘ ജീവനിസ്റ്റ് ബെൻഹർ’ എന്ന പേരിൽ സിനിമ വരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ജീവിതാവസ്ഥകളെ അഭ്രപാളിയിലെത്തിക്കുന്ന സിനിമയിൽ ഏബ്രഹാം ബെൻഹറിനെ കൂടാതെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, ബിഷപ് ഡോ.ജോസഫ് കല്ലറങ്ങാട്, ബിഷപ് റമിജിയോസ് ഇഞ്ചനാനിയിൽ, മുൻമന്ത്രി ടി.പി.രാമകൃഷ്ണൻ, പ്രഫ.ശോഭീന്ദ്രൻ, സി.കെ.ജാനു, ഗീതാനന്ദൻ, റിസബാവ, ഡോ.ജോസഫ് മാലേപ്പറമ്പിൽ, ഷെവലിയർ ജോർജ് മേനാച്ചേരി, നിത്യൻ ഏബ്രഹാം, ധനം കണ്ണൻ തുടങ്ങിയവർ പങ്കാളികളാണ്.
ശശീന്ദ്ര കെ.ശങ്കർ സംവിധാനം ചെയ്ത ചിത്രം അടുത്തമാസം തിയറ്ററിലെത്തും. 1975 ജൂൺ 25ന് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പൗരന്റെ മൗലികാവകാശങ്ങൾ ഇല്ലാതായതോടെ സംഭവിച്ച ആഘാതങ്ങളും സാഹചര്യങ്ങളുമാണു ചിത്രത്തിന്റെ പ്രതിപാദ്യം. ഇതൊരു ചലച്ചിത്ര വിപ്ലവമാണെന്ന് ഏബ്രഹാം ബെൻഹർ പറഞ്ഞു. 1975ന് ശേഷം പുറത്തറിയാത്ത മഹാരഹസ്യങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊണ്ടു കലയും രാഷ്ട്രീയചിന്തയും രൂപപ്പെട്ടതിന്റെ പച്ചയായ ചിത്രീകരണമാണ് ഈ ചിത്രം ഉറപ്പുനൽകുന്നതെന്നു സംവിധായകൻ ശശീന്ദ്ര കെ.ശങ്കർ അറിയിച്ചു.