ADVERTISEMENT

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ താരം രാവിലെ 6 മണിയോടെയാണ് ക്ഷേത്ര ദർശനത്തിനെത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പി. മുരളീധരൻ സ്വീകരിക്കുകയും ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം നൽകുകയും ചെയ്തു.

ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കിയ താരം പ്രദിക്ഷണം നടത്തുകയും ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ മറികൊത്തൽ നടത്തുകയും ചെയ്തു.

ജീവിതവിഘ്‌നങ്ങളെ നാളികേരത്തില്‍ സങ്കല്‍പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവച്ച് വിഘ്‌നനിവാരണാർഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തൽ അഥവാ മറിസ്തംഭം നീക്കല്‍.

English Summary:

Mohanlal visits Mamanikkunnu Sri Mahadevi temple in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com