Activate your premium subscription today
സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യത്തിന്റെ ഇടതും വലതും ചിറകുകൾപോലെ രൂപംകൊണ്ട പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നൽകിയ തലവേദന ചെറുതല്ല. ഇന്ത്യയുടെ ഇരുവശത്തുമായി 1600 കിലോമീറ്റർ അകലത്തിലാണ് കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാൻ നിലകൊണ്ടത്. എന്നാൽ 1971ൽ പാക്കിസ്ഥാന്റെ ചിറകുകളിൽ ഒരെണ്ണം മുറിച്ചുമാറ്റാൻ കിട്ടിയ അവസരം ഇന്ത്യ കൃത്യമായി ഉപയോഗിച്ചു. പാക്കിസ്ഥാനുമായി മുൻപ് ഇന്ത്യ നടത്തിയ രണ്ട് യുദ്ധങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു 1971ലെ യുദ്ധം. പടിഞ്ഞാറൻ പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള പരിചിതമായ യുദ്ധഭൂമിയിൽ അനായാസം മുന്നേറാൻ സൈന്യത്തിനാവുമായിരുന്നു. എന്നാൽ 1971ൽ കിഴക്കൻ പാക്കിസ്ഥാനിലെ ധാക്ക ലക്ഷ്യമാക്കിയുള്ള യുദ്ധത്തിൽ പാക്ക് പട്ടാളമല്ല, പ്രകൃതിയായിരുന്നു വലിയ വെല്ലുവിളി. വയനാട്ടിലെ ദുരന്തഭൂമിയിലെത്തി ബെയ്ലി പാലം നിർമിച്ച് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടിയ മദ്രാസ് എന്ജിനീയർ ഗ്രൂപ്പിലുള്ള ഓരോരുത്തരും കേരളത്തിന്റെ മനസ്സുനിറച്ചാണ് മടങ്ങിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയിലെ പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമിച്ചാണ് ഇവർ കൈയ്യടി നേടിയത്. പാലം പൂർത്തീകരിച്ചതിനു പിന്നാലെ മറുകരയിലേക്ക് രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. രക്ഷാവാഹനങ്ങൾ പട്ടാള ട്രക്കിന്റെ കരുത്ത് താങ്ങിയ പാലത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഉറ്റവരെ കാണാതായവരുടെ കണ്ണീരും യന്ത്രസഹായത്തോടെ മറുകരയിൽ തിരച്ചിൽ നടത്തിയാൽ ജീവനോടെ അവരെ വീണ്ടെടുക്കാനാവുമെന്ന പ്രാർഥനകളുമായിരുന്നു പാലം പണിയുന്നതിന്റെ വേഗം കൂട്ടാൻ സൈനികർക്ക് പ്രേരകമായത്. അതേസമയം പാക്ക് പട്ടാളം ഭയന്ന് പൊളിച്ചിട്ട പാലങ്ങളുടെയെല്ലാം പണി വേഗത്തിൽ തീരാൻ കാത്തുനിന്ന ഇന്ത്യൻ ഭടൻമാരുടെ യുദ്ധവീര്യമാണ് 1971ൽ കരുത്തായത്. ഇപ്പോഴത്തെ ബംഗ്ലദേശിനെ യാഥാർഥ്യമാക്കിയതായിരുന്നു ആ യുദ്ധവീര്യം. 1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിലെ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായ, പട്ടാളത്തിലെ എന്ജിനീയർമാരുടെ സേവനത്തെ കുറിച്ചും യുദ്ധവും സമാധാനവും എന്ന വേർതിരിവില്ലാതെ 'സർവത്ര' സേവനസന്നദ്ധരായി നിലകൊള്ളുന്ന കോർ ഓഫ് എന്ജിനീയേഴ്സിന്റെ ഘടനയും പ്രവർത്തനങ്ങളും അടുത്തറിയാം.
2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്. രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്.
ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിയതിന്റെ പിറ്റേ മാസമായിരുന്നു കിഴക്കൻ പാക്കിസ്ഥാനിൽ ഷെയ്ഖ് ഹസീനയുടെ ജനനം. 1947 സെപ്റ്റംബർ 28ന്. ഇന്ത്യയുടെ കുഞ്ഞനുജത്തി. പലതവണ ഹസീനയ്ക്ക് അഭയകേന്ദ്രമായിരുന്നു ഇന്ത്യ. ഇപ്പോഴും രക്ഷാവഴിയിലെ ഇടത്താവളമാകുന്നത് ഇന്ത്യതന്നെ.
ധാക്ക∙ ‘ആരാണ് ഞാന്, ആരാണ് നീ... റസാക്കര്, റസാക്കര്’ എന്നതായിരുന്നു സംവരണ-സര്ക്കാര് വിരുദ്ധ പ്രക്ഷോഭത്തില് വിദ്യാര്ഥികള് മുഴക്കിയിരുന്ന പ്രധാന മുദ്രാവാക്യം. ജൂലൈ 14ന് ഷെയ്ഖ് ഹസീന ആദ്യഘട്ട സമരത്തിലെ പ്രക്ഷോഭകര്ക്കുനേരെ നടത്തിയ പരാമര്ശമാണ് ഈ മുദ്രാവാക്യത്തിലേക്കും പ്രക്ഷോഭം ആളിപ്പടരുന്നതിലേക്കും നയിച്ചത്. ‘‘സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്ക്കല്ലാതെ റസാക്കര്മാരുടെ പിന്മുറക്കാര്ക്കാണോ സംവരണം നല്കേണ്ടത്?’’ എന്നതായിരുന്നു ഹസീനയുടെ ചോദ്യം. ഇതു പ്രക്ഷോഭകരെ ആഴത്തില് മുറിവേല്പ്പിച്ചു.
ധാക്ക∙ ബംഗ്ലദേശ് സ്വാതന്ത്ര്യത്തിനുശേഷം 1972ലാണു രാജ്യത്തിന്റെ സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര് റഹ്മാന് സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില് 30% സ്വാതന്ത്ര്യസമര സേനാനികള്ക്കും 10% യുദ്ധത്തില് ബാധിക്കപ്പെട്ട സ്ത്രീകള്ക്കും 40% വിവിധ ജില്ലകള്ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976ല് ജില്ലകള്ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985ല് യുദ്ധത്തില് ബാധിക്കപ്പെട്ട സ്ത്രീകള്ക്കുള്ള സംവരണം എല്ലാ സ്ത്രീകള്ക്കുമാക്കി മാറ്റി. ഗോത്രവര്ഗക്കാര്ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു.
ഓരോ അമേരിക്കക്കാരനും ശരാശരി ഏഴ് നീല ജീൻസ് ഉണ്ടെന്നാണ് ഒരു കണക്ക്. ഒരു വർഷം 45 കോടി ജീൻസ് യുഎസിൽ മാത്രം വിറ്റഴിയുന്നു. യുഎസിലേക്ക് ജീൻസ് ഉൽപന്നങ്ങളെത്തിക്കുന്ന രാജ്യങ്ങളില് മൂന്നാം സ്ഥാനത്തുള്ളത് ബംഗ്ലദേശാണ്. യൂറോപ്പിലെ ജീൻസിന്റെ കാര്യത്തിലാകട്ടെ നമ്മുടെ ഈ അയൽരാജ്യം ഒന്നാം സ്ഥാനത്താണ്. യുഎസ് പ്രസിഡന്റ് ആയിരുന്ന നിക്സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരിക്കെ ഹെൻട്രി കിസിഞ്ചർ (1971) ബംഗ്ലദേശിനെ ആക്ഷേപിച്ചത് രാജ്യാന്തര പിച്ചച്ചട്ടി (International Basket Case) എന്നാണ് . അതി ദരിദ്രം എന്ന അവസ്ഥയിൽനിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമെന്ന വളർച്ചയിലേക്ക് (2026 ആകുമ്പോഴേയ്ക്കും) ബംഗ്ലദേശിനെ ഉയർത്തിയെടുത്തത് അവിടത്തെ സവിശേഷ കഴിവുള്ള തയ്യൽക്കാരാണ്. ബംഗ്ലദേശിലെ സർവകലാശാലങ്ങളിൽനിന്ന് ഓരോവർഷവും നൂറുകണക്കിന് ടെക്സ്റ്റൈൽ ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ഇവർ ആധുനിക ഡിസൈനുകൾ കണ്ടെത്തുന്നു. അങ്ങനെ 52 രാജ്യങ്ങൾ ‘മെയ്ഡ് ഇൻ ബംഗ്ലദേശ്’ വസ്ത്രങ്ങൾ ധരിക്കുന്നു. പ്രതിഷേധ കാലത്ത് കറുപ്പ് ഷർട്ട് ധരിക്കുന്നവരെയാണ് കേരളത്തിൽ പൊലീസ് പിടികൂടിയിരുന്നത്. യുഎസിൽ ഒരുകാലത്ത് പ്രതിഷേധത്തിന്റെ നിറം നീലയായിരുന്നു. അൻപതുകളിൽ യുഎസിൽ നീല ജീൻസ് ധരിക്കുന്നതിന് കലാലയങ്ങൾ അടക്കം പലയിടത്തും വിലക്കുണ്ടായിരുന്നു.
പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.
ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ മാത്രമായിരുന്നു. അതിൽ ഒരു മകൾ ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാണ്. 2024 ജനുവരിയിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ, നാലാം തവണയും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷെയ്ഖ ഹസീനയും അവരുടെ പാർട്ടി അവാമി ലീഗും. 76 വയസ്സായി ഷെയ്ഖ് ഹസീനയ്ക്ക്. മകൾ സൈമ വസിദിന് 50ഉം.
ന്യൂഡൽഹി ∙ 1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ വീരയോദ്ധാവായ ബിഎസ്എഫ് (റിട്ട.) നായിക് ഭൈരോൺ സിങ് രാത്തോഡ് (81) അന്തരിച്ചു. രാജസ്ഥാനിലെ ലോംഗെവാലെ പോസ്റ്റിൽ പാക്ക് സേനയുടെ കടന്നാക്രമണത്തെ തടുത്തുനിർത്തിയ രാത്തോഡിന്റെ ധീരതയാണു സുനിൽ ഷെട്ടി നായകനായ ‘ബോർഡർ’ എന്ന സിനിമയിൽ ആവിഷ്കരിച്ചത്.
വാടാനപ്പള്ളി ∙ അര നൂറ്റാണ്ട് മുൻപ് യുദ്ധത്തിൽ ‘മരിച്ച്’ പിന്നീട് തിരിച്ചുവന്ന ജോസ് തിരിച്ചുവരവ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ത്യൻ സൈന്യത്തിൽ ജവാൻ ആയിരുന്ന നെല്ലിശേരി ജോസ് (87) ഇന്നലെ അന്തരിച്ചു. 1971ൽ ബംഗ്ലദേശ് യുദ്ധത്തിനിടെ മരിച്ചതായി അന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചെങ്കിലും ജോസ് പിന്നീട്