ഐഎസ് ഭീകരൻ അറഫാത്ത് അലി അറസ്റ്റിൽ
Mail This Article
×
ന്യൂഡൽഹി ∙ രാജ്യത്തു വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ അറഫാത്ത് അലിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കെനിയയിലെ നയ്റോബിയിൽനിന്നുള്ള വിമാനത്തിൽ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഉടൻ ഇയാളെ എൻഐഎ പിടികൂടുകയായിരുന്നു. ഇയാളുടെ വരവു സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയായ അറഫാത്ത് 2020 ലാണ് ഒളിവിൽ പോയത്. കഴിഞ്ഞ വർഷം മംഗളൂരുവിൽ നടന്ന സ്ഫോടനത്തിൽ അറഫാത്തിനു പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
English Summary: IS terrorist Arafat Ali arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.