തിരഞ്ഞെടുപ്പ് തീയതി: പ്രചാരണം വ്യാജം

Mail This Article
×
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തീയതികൾ വ്യാജമാണെന്നു കമ്മിഷൻ വക്താവ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുകയാണ്. അതിനു ശേഷം വാർത്താസമ്മേളനത്തിലൂടെ തീയതികൾ പ്രഖ്യാപിക്കുമെന്നു വക്താവ് അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് അടുത്ത ജില്ലയിലേക്കാണെങ്കിലും ഒരേ പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ വരരുതെന്നു കമ്മിഷൻ സംസ്ഥാനങ്ങളോടു നിർദേശിച്ചു. 3 വർഷം ഒരിടത്തു പൂർത്തിയാക്കിയവരെയാണു മാറ്റുന്നത്.
English Summary:
Election Date: campaign is fake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.