ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിൽ ബിഷ്ണുപുർ, ഇംഫാൽ വെസ്റ്റ് ജില്ലകളിൽനിന്നും സുരക്ഷാസേന ആയുധശേഖരം പിടിച്ചെടുത്തു. വെള്ളിയാഴ്ച ബിഷ്ണുപുരിൽനിന്ന് 2.3 കിലോഗ്രാം സ്ഫോടനവസ്തുക്കളും ഗ്രനേഡ് ശേഖരവും ഓട്ടമാറ്റിക് റൈഫിളുമാണ് പിടിച്ചത്. ഇംഫാൽ വെസ്റ്റിൽനിന്നു പിസ്റ്റളുകളും വെടിയുണ്ടകളും ഗ്രനേഡുകളും പിടിച്ചെടുത്തു. 

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വേലി കെട്ടാനും അതിർത്തിയിൽനിന്ന് 16 കിലോമീറ്റർ വരെ സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്ന ഫ്രീ മൂവ്മെന്റ് റെഷിം (എഫ്എംആർ) റദ്ദാക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കുക്കി ഗോത്ര തലവന്മാരുടെ സംഘടന രംഗത്തുവന്നു. ഗോത്രസമൂഹങ്ങളുടെ സാംസ്കാരിക, ചരിത്ര അവകാശങ്ങളെ ലംഘിക്കുന്ന പദ്ധതിയാണിതെന്നു സംഘടന ആരോപിച്ചു. 

ഈ വർഷാദ്യമാണു കേന്ദ്രം എഫ്എംആർ റദ്ദാക്കാൻ തീരുമാനിച്ചത്. മണിപ്പുർ, മിസോറം, നാഗാലാൻഡ്, അരുണാചൽ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1643 കിലോമീറ്റർ ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വേലി കെട്ടാനും തീരുമാനിച്ചിരുന്നു. 398 കിലോമീറ്റർ അതിർത്തിയാണു മണിപ്പുർ മ്യാൻമറുമായി പങ്കിടുന്നത്. ഇതിൽ 10 കിലോമീറ്റർ വേലിയായി. 20 കിലോമീറ്റർ കൂടി താമസിയാതെ പൂർത്തിയാകും. തുറന്ന അതിർത്തിയിലൂടെ മ്യാൻമറിൽനിന്ന് അനധികൃത കുടിയേറ്റം നടക്കുന്നുവെന്നാണ് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ആരോപണം. 

അതിനിടെ, അരുണാചൽപ്രദേശിൽ ലോങ്ഡിങ് ജില്ലയിൽ തീവ്രവാദ സംഘടനയായ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം (എൻഎസ്‌സിഎൻ–കെ വൈഎ) അംഗം സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 

English Summary:

Arms seized again in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com