ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മധുര ∙ ഫാഷിസം സംബന്ധിച്ച തർക്കത്തിലെ ‘വിശ്വാസികളും അവിശ്വാസികളും’ ഇന്നു സിപിഎം പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിൽ ഒന്നിക്കും. മോദി സർക്കാരിന്റേതു ഫാഷിസ്റ്റ് ഭരണമാണെന്ന നിലപാടിലാണ് സിപിഐ, സിപിഐ–എംഎൽ എന്നിവ. ഭരണം ഫാഷിസമായിട്ടില്ല, അതിന്റെ സ്വഭാവമേയുള്ളൂ എന്നു സിപിഎം വിശ്വസിക്കുന്നു. ജനറൽ സെക്രട്ടറിമാരായ ഡി.രാജ (സിപിഐ), ദിപാങ്കർ ഭട്ടാചാര്യ (സിപിഐ–എംഎൽ), മനോജ് ഭട്ടാചാര്യ (ആർഎസ്പി), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്) എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മോദിഭരണത്തെ ഇവർ എങ്ങനെ വിശേഷിപ്പിക്കുമെന്നു മാത്രമല്ല, ഇനിയും ഫലപ്രദമാകാത്ത ഇടത് ഐക്യത്തെക്കുറിച്ചു വിമർശനമുന്നയിക്കുമോ എന്നുമാണു കാണേണ്ടത്.

ആർഎസ്എസ് ഫാഷിസ്റ്റ് പ്രസ്ഥാനമാണെന്നതിൽ ഇടതുപാർട്ടികൾ തമ്മിൽ തർക്കമില്ല. ബിജെപി സർക്കാരിനെ എന്തു വിളിക്കണമെന്നതിലാണു തർക്കം. ഇറ്റാലിയൻ ഫാഷിസ്റ്റ് മുസോളിനിയിൽനിന്നുൾപ്പെടെ പ്രചോദനം ഉൾക്കൊണ്ട ആർഎസ്എസ് ഫാഷിസ്റ്റാണെന്നും അതിന്റെ രാഷ്ട്രീയവിഭാഗമായാണു ബിജെപിയെ കാണേണ്ടതെന്നുമാണു സിപിഐ നിലപാട്. അത് ഇന്ന് സിപിഎം വേദിയിലും ഡി.രാജ എടുത്തുപറഞ്ഞേക്കും.

ഫാഷിസം വിഷയത്തിൽ സിപിഎമ്മിനെ പരസ്യമായി പരിഹസിച്ചയാളാണ് സിപിഐ–എംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ. ബിജെപി ഭരണം ഫാഷിസമെന്നു വിളിക്കാൻ ഇതുവരെ സംഭവിച്ചതൊന്നും പോരാ എന്നു പറഞ്ഞിരിക്കാതെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തിനാണു സിപിഎം താൽപര്യപ്പെടേണ്ടതെന്നു ദിപാങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. ഇടത് ഐക്യത്തിനു മുൻകയ്യെടുത്തില്ലെന്നു മറ്റുള്ളവർ വിമർശിച്ചാൽ കുറ്റമേറ്റ് രക്ഷപ്പെടാൻ സിപിഎം ശ്രമിക്കുമെന്നു വിലയിരുത്താം. ഇന്ത്യാമുന്നണി തിരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതെന്ന കോൺഗ്രസ് നിലപാടിനോടുള്ള എതിർപ്പും ഇടതുകക്ഷികളിൽ ചിലരെങ്കിലും ഉന്നയിച്ചേക്കാം.

English Summary:

Modi Government's Fascism: Fascism accusations against the Modi government dominate discussions amongst India's Left parties. Differing opinions on the extent of fascism within the BJP, alongside concerns about Left unity, will shape the CPM party congress.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com