ADVERTISEMENT

തിരുവനന്തപുരം ∙ യുഡിഎഫ് സീറ്റ് വിഭജനം അന്തിമ ധാരണയിലേക്ക്. മുസ്‌ലിം ലീഗ് 27 സീറ്റിലും കേരള കോൺഗ്രസ് (ജോസഫ്) 10 സീറ്റിലും മത്സരിക്കും. നിലവിലെ ധാരണ പ്രകാരം കോൺഗ്രസിന് 91 സീറ്റ് ലഭിക്കും.

കൂത്തുപറമ്പിനും പേരാമ്പ്രയ്ക്കും പുറമേ കോങ്ങാട് കൂടി ലീഗ് അധികമായി മത്സരിക്കും. മൂന്നാമത്തെ അധിക സീറ്റായി ലീഗ് പട്ടാമ്പി ചോദിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. കുന്നമംഗലം തിരിച്ചെടുത്ത ലീഗ് ബാലുശ്ശേരി കോൺഗ്രസിനു നൽകി.

ജോസഫ് ഗ്രൂപ്പിന് പത്താമത്തെ സീറ്റായി കാസർകോട്ടെ തൃക്കരിപ്പൂർ ലഭിച്ചു. ആർഎസ്പിക്ക് കയ്പമംഗലത്തിനു പകരം കണ്ണൂരിലെ മട്ടന്നൂർ ലഭിച്ചു. ആകെ 5 സീറ്റ്. എൻസികെയ്ക്ക് 2 സീറ്റ്.

സിഎംപി നെന്മാറയിൽ മത്സരിക്കും. സി.പി. ജോണിനു വേണ്ടി ഒരു സീറ്റ് കൂടി സിഎംപി ആവശ്യപ്പെട്ടുവെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. കേരള കോൺഗ്രസ് (ജേക്കബ്), ഫോർവേഡ് ബ്ലോക്, ഭാരതീയ നാഷനൽ ജനതാദൾ എന്നിവയ്ക്ക് ഓരോ സീറ്റ് വീതം ലഭിക്കും. ഫോർവേഡ് ബ്ലോക് നേതാവ് ജി.ദേവരാജനോട് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. യുഡിഎഫിന്റെ ഭാഗമല്ലാത്ത ആർഎംപിക്ക് വടകര സീറ്റ് നൽകും.

വടകര ആർഎംപിക്ക്; രമയോ വേണുവോ?

വടകര ∙ വടകര സീറ്റ് ആർഎംപിക്കു നൽകാൻ യുഡിഎഫിൽ ധാരണയായെങ്കിലും സ്ഥാനാർഥി ആരെന്നത് ഉറപ്പായില്ല. സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർഥിയാക്കാനാണ് ആർഎംപിയിലെ ചർച്ചകളെങ്കിലും കെ.കെ.രമയെ മത്സരിപ്പിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കുന്നുണ്ട്.

യുഡിഎഫിലും സമാനമായ അഭിപ്രായം ഉയർന്നിട്ടുണ്ടെന്നാണ് സൂചന. റൂറൽ ബാങ്ക് മാനേജരായ രമ മത്സരിക്കാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.

കേരള കോൺഗ്രസ് ജേക്കബ് 

പിറവം: അനൂപ് ജേക്കബ് (സിറ്റിങ് എംഎൽഎ)

സിഎംപി

നെന്മാറ: സി.എൻ. വിജയകൃഷ്ണൻ 

(സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി,കോഴിക്കോട് എംവിആർ കാൻസർ സെന്റർ ചെയർമാൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com