മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസ്: പരാതിക്കാർ നൽകിയ കോടികളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച്
.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി പരാതിക്കാരായ യാക്കൂബിനും എം.ടി.ഷമീറിനും ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകും. മോൻസനു നൽകിയതായി പറയുന്ന 10 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാണു നോട്ടിസ്. യാക്കൂബ് 6.50 കോടി രൂപയും എം.ടി.ഷമീർ 56 ലക്ഷം രൂപയുമാണു മോൻസനു നൽകിയത്.
ഇതിൽ ഷമീർ ഗൂഗിൾപേ വഴി 45,000 രൂപയും 5,000 രൂപ നേരിട്ടും നൽകിയതിന്റെ രേഖകൾ മാത്രമാണു ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ ക്രൈംബ്രാഞ്ചിന് എതിരെ ആരോപണം ആവർത്തിച്ചു പരാതിക്കാർ പത്രസമ്മേളനം നടത്തി. ക്രൈംബ്രാഞ്ചിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഇ.ഡിക്കു കൈമാറും മുൻപുതന്നെ ഇ.ഡിയെ സമീപിച്ചു സാമ്പത്തിക ഉറവിടം വെളിപ്പെടുത്താനാണു പരാതിക്കാരുടെ നീക്കം.