ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർക്ക് മറുപടിയുമായി വാർത്തക്കുറിപ്പ് ഇറക്കിയ പൊലീസ് നടപടി സാധാരണ ഇല്ലാത്തതാണ്. പൊലീസ് ആസ്ഥാനത്തു നിന്നുള്ള വാർത്തക്കുറിപ്പിൽ പറയുന്നത്:

‘മാധ്യമങ്ങളെ ഗവർണർ കണ്ടതു സംബന്ധിച്ച് ഈ മാസം ഒൻപതിനു വന്ന വാർത്തയിൽ, സ്വർണക്കടത്തിൽ നിന്നുള്ള പണം നിരോധിത സംഘടനകളെ ഫണ്ട് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവന പൊലീസ് വെബ്സൈറ്റിലുണ്ടെന്നു പറയുന്നു. അത്തരമൊരു പ്രസ്താവന ഒരിക്കൽ പോലും പൊലീസിന്റെ വെബ്സൈറ്റിൽ നൽകിയിട്ടില്ല. സ്വർണം, ഹവാലപ്പണം എന്നിവ വിവിധ കാലങ്ങളിൽ പിടിച്ചെടുത്തതിന്റെ കണക്ക് മാത്രമാണു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്’.

പൊലീസിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞത്: (പൊലീസ് വെബ്സൈറ്റിൽ വന്ന പ്രസ്താവനയെക്കുറിച്ചുള്ള ഇംഗ്ലിഷ് മാധ്യമ വാർത്ത ഉയർത്തിക്കാട്ടിയായിരുന്നു പ്രതികരണം)

‘ഇത് കേരള പൊലീസിന്റെ വെബ്സൈറ്റിൽ നിന്നാണ്. സ്വർണക്കടത്തിലും മറ്റു കുറ്റകൃത്യങ്ങളിലും നിന്നുള്ള പണം നിരോധിത സംഘടനകളെ ഫണ്ട് ചെയ്യാൻ ഉപയോഗിക്കുന്നു. പൊലീസ് വെബ്സൈറ്റാണിതു പറയുന്നത്’.

English Summary:

Unusual action by the police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com