ADVERTISEMENT

തിരുവനന്തപുരം ∙ 2025ലെ പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതിൽ ഉൾപ്പെടുന്നു. മാർച്ച് 14 (വെള്ളി) ഹോളി ദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

അവധി ദിവസങ്ങൾ:

ജനുവരി 2– മന്നം ജയന്തി, ഫെബ്രുവരി 26– ശിവരാത്രി, മാർച്ച് 31– ഈദുൽ ഫിത്‌ർ, ഏപ്രിൽ 14– വിഷു/അംബേദ്കർ ജയന്തി, ഏപ്രിൽ 17– പെസഹ വ്യാഴം, ഏപ്രിൽ 18– ദുഃഖവെള്ളി, മേയ് 1– മേയ്ദിനം, ജൂൺ 6– ബക്രീദ്, ജൂലൈ 24– കർക്കടകവാവ്, ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 28– അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4– ഒന്നാം ഓണം, സെപ്റ്റംബർ 5– തിരുവോണം/നബിദിനം, സെപ്റ്റംബർ 6– മൂന്നാം ഓണം, ഒക്ടോബർ 1– മഹാനവമി, ഒക്ടോബർ 2– വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബർ 20– ദീപാവലി, ഡിസംബർ 25 – ക്രിസ്മസ്.

പൊതു അവധിയായ ഞായർ ദിവസങ്ങളിൽ വരുന്നതിനാൽ ജനുവരി 26– റിപ്പബ്ലിക്ദിനം, ഏപ്രിൽ 20 – ഈസ്റ്റർ, സെപ്റ്റംബർ 7– നാലാം ഓണം/ശ്രീനാരായണ ഗുരുജയന്തി, ജൂലൈ 17– ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21– ശ്രീനാരായണഗുരു സമാധി എന്നീ അവധിദിവസങ്ങൾ പട്ടികയിലില്ല.

നിയന്ത്രിത അവധി

മാർച്ച് 4– അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 9– ആവണി അവിട്ടം, സെപ്റ്റംബർ 17– വിശ്വകർമദിനം.

നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികൾ

ഫെബ്രുവരി 2–ശിവരാത്രി, മാർച്ച് 31– ഈദുൽ ഫിത്‌ർ, ഏപ്രിൽ 14– വിഷു/ബി.ആർ.അംബേദ്കർ ജയന്തി, ഏപ്രിൽ 18– ദുഃഖവെള്ളി, മേയ് 1– മേയ്ദിനം, ജൂൺ 6– ബക്രീദ്, ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം, സെപ്റ്റംബർ 4– ഒന്നാം ഓണം, സെപ്റ്റംബർ 5– തിരുവോണം/നബിദിനം, ഒക്ടോബർ 1– മഹാനവമി, ഒക്ടോബർ 2– വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബർ 20– ദീപാവലി, ഡിസംബർ 25– ക്രിസ്മസ്.

English Summary:

Public Holidays for 2025 Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com