ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

തിരുവനന്തപുരം∙ ഐഎഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. ലേബര്‍ കമ്മിഷണര്‍ ആയിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ കലക്ടറായി നിയമിച്ചു. ലേബര്‍ കമ്മിഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണു പുതിയ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്റെ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണ തേജയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു കേഡര്‍ മാറ്റം.

2016ല്‍ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് ബിരുദം പൂർത്തിയാക്കി. 2014ൽ ടിസിഎസിൽനിന്നു രാജിവച്ചു മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കലക്ടർ ആയി ചുമതലയേറ്റു. പാലക്കാട് മെഡിക്കൽ കോളജിന്റെ സ്പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു. ഡോ. പി.ആർ.അനുവാണു ഭാര്യ.

English Summary:

Arjun Pandian Appointed as Thrissur Collector

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com