തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി; കഞ്ചിക്കോട്ട് 50 വയസ്സുകാരൻ മരിച്ചു
Mail This Article
×
പാലക്കാട്∙ കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം.
മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.
English Summary:
Man Chokes to Death During Idli Eating Competition in Palakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.