തായ്ലൻഡിൽനിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന്; 42 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു, അറസ്റ്റ്
Mail This Article
×
പട്ന∙ ബിഹാറിൽ 42 കോടി രൂപ വില വരുന്ന 4.2 കിലോ കൊക്കെയ്‌നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. തായ്‌ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തിയ ഒരാൾ ബിഹാറിൽ ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. ബുധനാഴ്ച വടക്കൻ ബിഹാറിലെ മുസാഫർപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ ഒരു വെള്ളപ്പൊടി പദാർഥം കണ്ടെത്തി. ഫീൽഡ് ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ച് ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ സാംപിൾ പരിശോധനയിൽ ഇത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചില അജ്ഞാതർക്ക് ചരക്ക് എത്തിക്കാൻ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു താൻ എന്ന് പ്രതി വെളിപ്പെടുത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:
DRI cocaine bust Bihar 42 crores
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.