പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന് പീഡിപ്പിച്ചു; അസം സ്വദേശി അറസ്റ്റിൽ

Mail This Article
കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അസം സ്വദേശി ഗൊളാബ് ഹുസൈനെ (20) വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനിയെ ജനുവരിയിൽ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽനിന്നും കടത്തിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. പ്രതിയുടെ മുക്കത്തുള്ള താമസ സ്ഥലത്തായിരുന്നു പീഡനം.
പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ അവളുടെ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ മാസം 23ന് കോഴിക്കോടുള്ള മറ്റൊരു താമസസ്ഥലത്തേക്ക് കൊണ്ടുവന്ന് പെൺകുട്ടിയെ മർദിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. വിവരം അറിഞ്ഞ പൊലീസ് കേസെടുക്കുകയായിരുന്നു. ആറാം ഗെയ്റ്റിന് സമീപത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.