ADVERTISEMENT

തിരുവനന്തപുരം ∙ പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ. സമരം 50 ദിവസം പൂർത്തിയാകുന്ന 31ന് സെക്രട്ടേറിയറ്റ് നടയിൽ മുടി മുറിച്ച് പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ ആവശ്യങ്ങളോടു മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരിന്റെ സമീപനം അങ്ങേയറ്റം ഖേദകരമാണെന്ന് സമരസമിതി ആരോപിച്ചു. 

മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ പ്രതികാര നടപടികൾ തുടരുകയാണെന്നും സമരം ആരംഭിക്കുന്നതിനു മുൻപ് ഫെബ്രുവരി 9 വരെ ചെയ്ത ജോലികൾക്കു ഓണറേറിയം നൽകാൻ സർക്കാർ തയാറായിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ഫെബ്രുവരി 10ന് ആണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്. തുടർന്ന് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നിരാഹാര സമരം തുടങ്ങുകയായിരുന്നു.

English Summary:

Kerala Asha workers protest : The Asha workers will publicly cut their hair on the 50th day of their protest at the Secretariat to highlight their demands

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com