ADVERTISEMENT

ബാംബൂ ചിക്കൻ ഒരു "ന്യൂ ജനറേഷൻ ഡിഷ്"  അല്ല! ആന്ധ്രയിലെ "അരക്കു" എന്ന നിബിഡ വന താഴ്‌വാരങ്ങളിലെ ആദിമ മനുഷ്യർ രുചിക്കൂട്ടുകളിലെ വൈവിധ്യം അനുഭവിച്ചറിയാൻ തുടങ്ങിയതിന്റെ സൂചനകളായിരുന്നു അത്. കാട്ടിൽ സുലഭമായ പച്ച മുള ഉപയോഗിച്ച് പാകം ചെയ്യുന്ന ഈ ചിക്കൻ വിഭവത്തിൽ എണ്ണ ചേർക്കുന്നേയില്ല. മുളയിൽ തിമിർക്കുന്ന സ്വാദിഷ്ട  ഭോജ്യം ! രുചിയിൽ പരീക്ഷണം നടത്തുന്ന തീറ്റകൊതിയൻസിന്റെ മാറ്റിവെക്കാനാവാത്ത ഒന്നാണ് തീയിൽ ചുട്ടെടുക്കുന്ന ഈ വിശിഷ്ട ഭോജ്യം..  

ചേരുവകൾ

  • ചിക്കൻ -750 ഗ്രാം 
  • തൈര് -3 ടീസ്പൂൺ 
  • മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ 
  • മല്ലിപ്പൊടി - 2 ടീസ്പൂൺ 
  • മുളകുപൊടി - 3 ടീ സ്പൂൺ 
  • വെളുത്തുള്ളി - 6 എണ്ണം 
  • ഇഞ്ചി - 1 ചെറിയ കഷ്ണം 
  • വലിയ ഉള്ളി - 1 ചെറുതായി അരിഞ്ഞത് 
  • കറിവേപ്പില ആവശ്യത്തിന് 
  • ഗരം മസാല - 1/2 ടീ സ്പൂൺ 
  • ഉപ്പ് - 1 1/2 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കുക. 

അതിലേക്ക് തൈര്, മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, വലിയ ഉള്ളി, കറിവേപ്പില, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. 

തൈര് ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്. 

ഒരു ഭാഗം തുറന്ന പച്ച മുള തണ്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത് . തീയിൽ ചുട്ടെടുക്കുന്നതിനാൽ ഉണക്ക മുളകൾ അഭികാമ്യമല്ല. പച്ച മുളകളിൽ ഈർപ്പം ഉള്ളതിനാൽ കത്താൻ സമയം എടുക്കും. 

ചിക്കൻ കഷ്ണങ്ങൾ മുളയിലേക്ക് നിറക്കുക. ചിരട്ട കൊണ്ടോ വാഴയില കൊണ്ടോ തുറന്ന ഭാഗം അടച്ച് കെട്ടാവുന്നതാണ്. 

കൽക്കരി നന്നായി കത്തിച്ചു ചൂടാക്കി വെക്കുക. ഇതിലേക്ക് മുള നിറച്ചത് വെക്കുക. മുളയുടെ ചുറ്റും കരിഞ്ഞു തുടങ്ങിയാൽ ചിക്കൻ വെന്തതായി മനസിലാകും. മുള വിണ്ട് കീറുകയും ചെയ്യും. 25-30 മിനിറ്റ് ചിക്കൻ വെന്തു വരാനായി എടുക്കും. വെന്തു കഴിഞ്ഞാൽ നാരങ്ങ നീര് ചേർക്കാം. ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ കഴിക്കാൻ അനുയോജ്യമായ ഒരു വിഭവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com