ശസ്ത്രക്രിയയ്ക്ക് വേഗം കൂടും; 7 വർഷത്തെ പരീക്ഷണം, ഒടുവിൽ മനുഷ്യന് മൂന്നാം തള്ളവിരൽ; ഇനി എന്തിനും ഒറ്റക്കൈ!
Mail This Article
വലംകയ്യിലെ തള്ളവിരൽ ഗുരുദക്ഷിണയായി സമർപ്പിക്കാൻ ദ്രോണാചാര്യർ ഏകലവ്യനോട് ആവശ്യപ്പെട്ടു. കുരയ്ക്കുന്ന പട്ടിയുടെ വായിലേക്ക് അതിസമർഥമായി അമ്പുകളയച്ച് അതിനെ നിശ്ശബ്ദമാക്കിയ വില്ലാളിവീരനെ നിർവീര്യനാക്കിയ ആവശ്യം. വിരലുകളിൽ മുഖ്യമാണു തള്ളവിരൽ. പരിണാമത്തിന്റെ വഴികളിലൂടെ നീണ്ടു നിവർന്ന് ഇരുകാലിയായി നടന്നുവന്ന നമ്മെ നാമാക്കിയതു തള്ളവിരലാണ്. അതിനു മുൻപ് ആൾക്കുരങ്ങുകൾ ആഫ്രിക്കൻ കാട്ടിൽ മരംചാടാനും ഊഞ്ഞാലാടാനും കയ്യിലെ ഉപാംഗങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് തള്ളവിരൽ ഉരുത്തിരിഞ്ഞു. മരക്കൊമ്പു മുറുകെപ്പിടിക്കാനും കരിങ്കല്ലു ചെത്തി മൂർപ്പിച്ച് ആയുധങ്ങളുണ്ടാക്കാനും സാധ്യമായി. നമ്മുടെ പൂർവികർ പരന്ന പുൽമേടുകളിലേക്കു നീങ്ങിയപ്പോഴും തള്ളവിരലിന്റെ വികാസം തുടർന്നു. പണിയായുധങ്ങൾ പിടിക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും ചിത്രങ്ങൾ വരയ്ക്കാനും അതു സഹായകമായി. തള്ളവിരൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കൈ ഒറ്റയടിക്ക് 60 ദശലക്ഷം കൊല്ലം പിന്നിലോട്ടു പോയേനേ എന്നാണു ശാസ്ത്രജ്ഞനായ ജോൺ റസൽ നേപ്പിയറുടെ അഭിപ്രായം. അറിയപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള പൂർവികർ റിപീഡിസ്റ്റിയ (RHIPIDISTIA) മീനുകളാണ്. 230 ദശലക്ഷം വർഷം മുൻപ് ഇവ അപ്രത്യക്ഷമായി. അതിന്റെ രണ്ടു വശങ്ങളിലെയും ചെകിളകൾക്കു പിന്നിലുണ്ടായിരുന്ന ചിറകുകളാണ് നമ്മുടെ കൈകളായി പരിണമിച്ചത്. തള്ളവിരൽ, പെരുവിരൽ, അംഗുഷ്ടം എന്നിങ്ങനെ നാം വിളിക്കുന്നതിന്റെ