ADVERTISEMENT

നമ്മുടെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാര്‍ കാര്യങ്ങള്‍ മുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ വരെ ആധാര്‍ നിര്‍ബന്ധമാണ്.

ആധാർ കാർഡില്ലാതെ ഒരു കാര്യവും നടക്കില്ല എന്നാണ് അവസ്ഥ. ആധാർ നമ്പർ നൽകിയാൽപ്പോരാ, പലപ്പോഴും കാർഡും കൂടി തിരിച്ചറിയലിനായി ആവശ്യപ്പെടാറുണ്ട്. പല അപേക്ഷകളിലും ആധാര്‍ നമ്പര്‍ ഉറപ്പായും നല്‍കാതെ മുന്നോട്ട് പോകാന്‍ പോലും സാധിക്കില്ല. ഈ നീളമേറിയ ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ പലരും ഇത് മുറിച്ച് ലാമിനേറ്റ് ചെയ്യും. പക്ഷെ മഴ നനഞ്ഞാല്‍ ഇതും മോശമാകും. എന്നാല്‍ ഇതൊന്നുമില്ലാതെ നല്ല സ്റ്റൈലായി ആധാര്‍ കാര്‍ഡ് ലഭിക്കുമെങ്കിലോ. ഇതിനായി യുഐഡിഎഐ (Unique Identification Authority of India) നല്‍കുന്ന പിവിസി (pocket-sized verifiable identity card) ആധാര്‍ കാര്‍ഡിന് സ്വീകാര്യതയേറിയിട്ടുണ്ട്.

aadhaar3

എം-ആധാര്‍ (M-Aadhaar), ഇ-ആധാര്‍(e-aadhaar) എന്നിവ കൂടാതെ യുഐഡിഎഐ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോമാണ് ആധാര്‍ പിവിസി. പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന പിവിസി ആധാര്‍ കാര്‍ഡ് യുഐഡിഎഐ നേരിട്ട് നല്‍കുന്നു എന്നതാണ് ശ്രദ്ധേയം. 

സുരക്ഷാ ഫീച്ചറുകളേറെ

ഇത്തരം ആധാര്‍ കാര്‍ഡിന് ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുണ്ട്. ഒപ്പം ഡിജിറ്റല്‍ സൈന്‍ ചെയ്ത സുരക്ഷിത QR കോഡുമുണ്ട്.  റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കിലും ഔദ്യോഗിക വെബ്സൈറ്റ് വഴി ആധാര്‍ കാര്‍ഡ് എടുക്കാന്‍  ഇപ്പോള്‍ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം കാര്‍ഡ് ഉടമകളെ അവരുടെ ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് സൈസിലുള്ള പകര്‍പ്പ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാങ്ങുന്നതില്‍ നിന്ന് യുഐഡിഎഐ നിരുത്സാഹപ്പെടുത്തിയിരുന്നു. പകരം സുരക്ഷിതമായ പിവിസി കാര്‍ഡുകള്‍ പുറത്തിറക്കുകയും ഇവ കാര്‍ഡ് ഉടമകളുടെ വിലാസത്തിലേക്ക് ഏജന്‍സി തന്നെ അയക്കും എന്നറിയിക്കുകയും ചെയ്തു. യുഐഡിഎഐ നേരിട്ട് നല്‍കുന്ന ആധാര്‍ പിവിസി ആധാര്‍ കാര്‍ഡ് മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ നിലവാരമുള്ള  പ്രിന്റിങും ലാമിനേഷനുമുള്ളതാണ്.

പിവിസി ആധാര്‍ കാര്‍ഡുകള്‍ പോളി വിനൈല്‍ ക്ലോറൈഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. എടിഎം കാര്‍ഡുകള്‍ക്ക് സമാനമായാണ് ഇവ നിര്‍മ്മിക്കുക. കൂടാതെ ഇത് വെള്ളത്തില്‍ വീണാലും നനയാത്തതിനാൽ കേടുപാടുകള്‍ സംഭവിക്കുമെന്ന ആശങ്ക വേണ്ട. ഇതില്‍ QR കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് ആവശ്യ വിവരങ്ങളെല്ലാം ഉള്‍പ്പെടുന്നുണ്ട്

എങ്ങനെ അപേക്ഷിക്കാം?

Aadhaar

∙യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in എന്ന ലിങ്ക് എടുക്കുക

∙അതില്‍ മൈ ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക

∙'ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

∙നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് (UID) നമ്പര്‍ / 16 അക്ക വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ (VID) നമ്പര്‍/ 28 അക്ക ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ എന്നിവ  നല്‍കുക.

∙വെരിഫിക്കേഷന്‍ നടത്തുക

∙നിങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക്  'OTP' വരും

∙'നിബന്ധനകളും വ്യവസ്ഥകളും' അംഗീകരിക്കുക

∙OTP നല്‍കുക

∙പിവിസി ആധാര്‍ കാര്‍ഡിന്റെ പ്രിവ്യൂ ലഭിക്കും. അത് പരിശോധിക്കുക

∙ശേഷം നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ക്രെഡിറ്റോ ഡെബിറ്റ് കാര്‍ഡോ വഴി 50 രൂപ ഫീ അടയ്ക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി പണം അടയ്ക്കാം.

∙നിങ്ങളുടെ പിവിസി കാര്‍ഡ് സ്പീഡ് പോസ്റ്റ് വഴി വീട്ടുവിലാസത്തില്‍ ലഭിക്കുന്നതാണ്.

∙എസ്എംഎസായി സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. കൂടാതെ സ്‌ക്രീനില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉള്ള രസീതും ലഭിക്കും.

∙രസീത് ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.

ഇനി ഓഫ്‌ലൈന്‍ ആയി അപേക്ഷിക്കാനാണെങ്കില്‍ നിങ്ങള്‍ അടുത്തുള്ള ആധാര്‍ കേന്ദ്രത്തില്‍ പോയി ഒരു ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. കൂടാതെ 50 രൂപ ഫീസും നല്‍കേണ്ടതുണ്ട്. അപേക്ഷിച്ച് അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിവിസി കാര്‍ഡ് നിങ്ങളുടെ മേല്‍വിലാസത്തില്‍ ലഭിക്കും.

English Summary : How to Get PVC Aadhar Card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com