ADVERTISEMENT

തിരുവനന്തപുരം∙ നിർമിത ബുദ്ധിയുടെ സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ. വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്‌വെയർ നൽകാൻ ഐബിഎസുമായി കരാറായി. 

എയർ ഇന്ത്യയുടെ എയർ കാർഗോ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യാൻ ഐബിഎസിന്റെ ‘ഐ–കാർഗോ സൊല്യൂഷൻ’ എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ  പ്ലാറ്റ്‌ഫോമിൽ എൻഡ് ടു എൻഡ് കാർഗോ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സംയോജിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇതോടെ കാർഗോ-ബിസിനസ് രംഗത്തു വലിയ മുന്നേറ്റമാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസുകൾ,ഫ്ലീറ്റ്,കാർഗോ ഓപ്പറേഷൻസ് തുടങ്ങിവയിലാണു പുതിയ ഡിജിറ്റലൈസേഷൻ. 9 മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. 2030ഓടെ പ്രതിവർഷം 10 ദശലക്ഷം ടൺ എയർ കാർഗോ കൈകാര്യം ചെയ്യുകയെന്നതാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ ചീഫ് കമേഴ്സ്യൽ ആൻഡ് ട്രാൻസ്ഫർമേഷൻ ഓഫിസർ നിപുൺ അഗർവാൾ പറഞ്ഞു.

English Summary:

Air cargo will fly with artificial intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com