Activate your premium subscription today
മൂന്നാമതൊരു ഏകദിന ക്രിക്കറ്റ് ലോകകിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ കിരീടസാധ്യതകളിൽ ഓസ്ട്രേലിയയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ടീം ഇന്ത്യ. പ്രാഥമിക റൗണ്ടിൽ കളിച്ച ഒൻപതു കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ സെമി ഫൈനലിലെത്തി.
അഹമ്മദാബാദ് ∙ സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ഓസ്ട്രേലിയ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഓസ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. ഇന്ത്യൻ ആരാധകർ നീലക്കടൽ തീർത്ത നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. സ്കോർ: ഇന്ത്യ – 50 ഓവറിൽ 240ന് പുറത്ത്. ഓസ്ട്രേലിയ – 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 241.
അഹമ്മദാബാദ്∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ടോസ് ലഭിച്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്ക്കെതിരെ ആദ്യം പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു. ടോസ് ലഭിക്കുന്നവർ ആദ്യം ബാറ്റു ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ
പാട്ടു കേൾക്കുന്നത് സുന്ദരമാണ്. പാട്ടിലലിയാത്ത ഒരു മനസ്സുമുണ്ടാകില്ല. കുമാരനാശാൻ ‘വീണപൂവി’ൽ പറഞ്ഞതുപോലെ;
അഹമ്മദാബാദ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ പോരാട്ടത്തില്‍ 47 റൺസെടുത്ത് പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡുമായാണ് രോഹിത് ശർമ ഗ്രൗണ്ട് വിട്ടത്
അഹമ്മദാബാദ്∙ വിക്കറ്റ് കീപ്പിങ്ങിൽ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് കെ.എൽ. രാഹുൽ. ഏകദിന ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ പുറത്താക്കലുകൾ നടത്തിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രാഹുൽ സ്വന്തമാക്കിയത്. 2023
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിൽ വിരാട് കോലിക്ക് ഒരു റെക്കോർഡ് കൂടി. ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണു വിരാട് കോലി. 1743 റൺസുള്ള ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് ഓസീസിനെതിരായ ലോകകപ്പ്
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരാകണമെന്നു മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരം വിരാട് കോലിയെയും ശ്രീശാന്ത് ഉൾപ്പെടുത്തി.
ന്യൂഡൽഹി ∙ കഴിഞ്ഞ നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ ഇന്ത്യയുടെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെ കൃത്രിമത്വം നടത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ് രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദ്രാവിഡിന്റെയും
ധാക്ക∙ ബംഗ്ലദേശിനെതിരെ അവരുടെ നാട്ടിൽ പരമ്പര വിജയിച്ചതിനു ശേഷം പരിഹാസവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ‘ടൈംഡ് ഔട്ട് ആഘോഷം’ നടത്തിയായിരുന്നു ലങ്കൻ താരങ്ങളുടെ മറുപടി.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും കൊശമറ്റം ഫിനാൻസും ചേർന്നു നടത്തിയ ഡ്രീം റൺ പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ബലേനോ കാർ സമ്മാനിച്ചു. മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിന്റെ സാന്നിധ്യത്തിൽ കൊശമറ്റം ഫിനാൻസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ ബംപർ വിജയി ടി.സി.ജിതനു കാറിന്റെ താക്കോൽ കൈമാറി.
കൊൽക്കത്ത∙ ഏകദിന ലോകകപ്പിൽ കളിക്കുന്നതിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തുടർച്ചയായി കുത്തിവയ്പുകൾ എടുത്തിരുന്നതായി ബംഗാൾ ടീമിലെ ഷമിയുടെ സഹതാരം വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണു പേരു വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത ബംഗാൾ ക്രിക്കറ്റ് താരം ഷമിയുടെ
കായിക ലോകത്തിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു വർഷം കൂടി അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ ഇന്ത്യൻ കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്താൽ ശ്രദ്ധേയമായിരുന്നു പോയവർഷം. ക്രിക്കറ്റിൽ ഇന്ത്യ ഏഷ്യൻ ചാംപ്യൻമാരായപ്പോൾ ഫൈനലിൽ ലോകകിരീടം കൈവഴുതി. ഐപിഎല്ലിനൊപ്പം വനിതാ
മുംബൈ∙ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നു ലഭിച്ച പിന്തുണയെക്കുറിച്ചു തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിനു പിന്നാലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി താരങ്ങളെ
മുംബൈ∙ ഏകദിന ലോകകപ്പിൽ തകർപ്പന്‍ പ്രകടനമാണ് പേസർ മുഹമ്മദ് ഷമി പുറത്തെടുത്തത്. ആദ്യ നാലു മത്സരങ്ങൾ കളിക്കാതിരുന്ന ഷമി, പിന്നീടുള്ള ഏഴു കളികളില്‍നിന്ന് 24 വിക്കറ്റുകളാണു വീഴ്ത്തിയത്. ഉത്തർപ്രദേശിൽനിന്നുള്ള താരം ലോകകപ്പിൽ മൂന്നു വട്ടം അഞ്ചു വിക്കറ്റു നേട്ടത്തിലെത്തി. ന്യൂസീലൻഡിനെതിരായ സെമിയിൽ ഷമി ഏഴു വിക്കറ്റുകൾ നേടി.
റായ്പുർ ∙ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് അവസാന നിമിഷം പരുക്കു മൂലം പുറത്തായതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ. ആ സമയത്ത് വലിയ നിരാശയുണ്ടായിരുന്നെന്നും 10 ദിവസത്തോളം ഒന്നും ചെയ്യാതെ നിന്നെന്നും അക്ഷർ പറഞ്ഞു. 15 അംഗ ടീമിൽ ഉൾപ്പെട്ടിരുന്ന അക്ഷറിനെ പൂർണമായും ഫിറ്റ് അല്ലാത്തതിനാൽ അവസാന നിമിഷമാണ് ഒഴിവാക്കിയത്. പകരം രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തി. ‘‘ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ്. ആദ്യം ടീമിൽ ഉൾപ്പെട്ടതിന്റെ സന്തോഷം. പിന്നീട് പെട്ടെന്നുള്ള പുറത്താകൽ. നിരാശ തോന്നാതിരിക്കില്ലല്ലോ. 10 ദിവസത്തോളം കടുത്ത നിരാശയിലായിരുന്നു ഞാൻ. പിന്നീട് അതിൽ നിന്നു മുക്തനായി..’’– അക്ഷർ പറഞ്ഞു.
മെൽബൺ∙ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചതിനു പിന്നാലെ ട്രോഫിയിൽ കാൽ കയറ്റിവച്ച സംഭവത്തിൽ പ്രതികരിച്ച് മിച്ചൽ മാർഷ്. ഇനിയും അങ്ങനെ ചെയ്യുമെന്നാണു മിച്ചൽ മാർഷിന്റെ പ്രതികരണം. ഓസ്ട്രേലിയയിലെ ഒരു റേഡിയോ നെറ്റ്വർക്കിനു നൽകിയ അഭിമുഖത്തിലാണ് മിച്ചൽ മാർഷ്
ഹൈദരാബാദ്∙ ഏകദിന ക്രിക്കറ്റിൽ നിരാശപ്പെടുത്തിയ സൂര്യകുമാർ യാദവ് ട്വന്റി20യിൽ തകർപ്പൻ ഫോമിലാണ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന സൂര്യ ആദ്യ മത്സരത്തിൽ 42 പന്തുകളിൽനിന്ന് 80 റൺസെടുത്തിരുന്നു. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ നാലു വീതം
ചെന്നൈ∙ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ പുറത്തെടുത്ത തന്ത്രങ്ങൾ വിവരിച്ച് ആർ. അശ്വിൻ. ഓസ്ട്രേലിയയ്ക്ക് ഭാഗ്യം കൊണ്ടല്ല ലോകകപ്പ് കിട്ടിയതെന്ന് ആര്. അശ്വിൻ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. ‘‘അത്രയും മികച്ച തന്ത്രങ്ങളാണ് അവർ ഫൈനലിൽ പുറത്തെടുത്തത്.
ന്യൂഡൽഹി ∙ ഇന്ത്യൻ നായകൻ രോഹിത് ശർമ തന്റെ രാജ്യാന്തര ട്വന്റി20 കരിയർ അവസാനിപ്പിച്ചെന്ന് സൂചന നൽകി ബിസിസിഐ അധികൃതർ. രോഹിത് ഇനി ട്വന്റി20 മത്സരങ്ങൾ കളിക്കില്ലെന്നും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ കരിയർ സംബന്ധിച്ച് സിലക്ടർമാരുമായി നേരത്തേ ചർച്ച നടത്തിയിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 2022 നവംബറിൽ ട്വന്റി20 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്കുശേഷം രോഹിത് ഈ ഫോർമാറ്റിൽ നിന്നു വിട്ടുനിൽക്കുകയാണ്. 148 മത്സരങ്ങളിൽ നിന്ന് 4 സെഞ്ചറിയടക്കം 3853 റൺസാണ് രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ നായകന്റെ നേട്ടം.
കപിൽദേവിനും മഹേന്ദ്രസിങ് ധോണിക്കും ഉണ്ടായ ഭാഗ്യം രോഹിത് ശർമയ്ക്ക് ഇല്ലാതെപോയി. അഥവാ സുനിൽ ഗാവസ്കറിനും സച്ചിൻ തെൻഡുൽക്കറിനും ലഭിച്ചപോലൊരു ബിഗ് സല്യൂട്ട് ആദരവ് വിരാട് കോലിക്ക് ലഭിക്കാതെ പോയി. ദൗർഭാഗ്യം എന്നല്ലാതെ എന്തുപറയാൻ.
മെൽബൺ∙ ഫൈനലിലെ പ്രകടനമാണ് ലോകകപ്പിൽ വിജയികളെ തീരുമാനിക്കുന്നതെന്ന് ഓസ്ട്രേലിയ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണര്‍. ‘‘കടലാസില്‍ ഇന്ത്യന്‍ ടീമാണ് ശക്തരെന്ന മുൻ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണത്തിനു മറുപടിയായിട്ടായിരുന്നു വാർണറിന്റെ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ ഒരുങ്ങുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തന്നെ മടങ്ങിപ്പോകാനാണു ദ്രാവിഡിന്റെ ശ്രമം. ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുക്കുമെന്നാണു വിവരം.
കാൻബറ∙ ഏകദിന ലോകകപ്പ് വിജയിച്ച ശേഷം ക്യാപ്റ്റൻ പാറ്റ് കമിൻസ് ഓസ്ട്രേലിയയിലേക്കു മടങ്ങിയെത്തി. ബുധനാഴ്ച രാവിലെയാണ് കമിൻസും താരങ്ങളും നാട്ടില്‍ തിരിച്ചെത്തിയത്. പക്ഷേ താരങ്ങളെ സ്വീകരിക്കാൻ ആരാധകർ ആരും എത്തിയിരുന്നില്ല. ലോകകപ്പ് ജയിച്ചിട്ടും ഓസ്ട്രേലിയൻ
പ്രതീക്ഷയോടെ എത്തിയ പല ടീമുകളും സൂപ്പർ താരങ്ങളും നിരാശപ്പെടുത്തിയ ഏകദിന ക്രിക്കറ്റ് ലോകകപ്പായിരുന്നു കടന്നുപോയത്. എന്നാൽ അതിനിടയിലും മിന്നും ഫോമിൽ കളിച്ച്, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ യുവതാരങ്ങളുടെ ഉദയത്തിനും ഇത്തവണത്തെ ഏകദിന ലോകകപ്പ് സാക്ഷിയായി. വരുന്ന ഐപിഎൽ താരലേലത്തിന് തങ്ങളുമുണ്ടാകുമെന്ന സൂചന നൽകിയാണ് പല യുവതാരങ്ങളും മടങ്ങിയത്. ടൂർണമെന്റിൽ മികവു തെളിയിച്ച യുവതാരങ്ങളുടെ ഇലവനെ പരിചയപ്പെടാം.
അഹമ്മദാബാദ് ∙ രാജ്യാന്തര ക്രിക്കറ്റിലെ റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ച 2023 ഏകദിന ലോകകപ്പ്, കാണികളുടെ എണ്ണത്തിലും റെക്കോർഡിട്ടു. 6 ആഴ്ച നീണ്ടുനിന്ന ലോകകപ്പിനിടെ 1,25,0307 കാണികൾ സ്റ്റേഡിയങ്ങളിലെത്തി മത്സരങ്ങൾ കണ്ടു. ഐസിസി ടൂർണമെന്റുകളുടെ ചരിത്രത്തിലെ സർവകാല റെക്കോർഡാണിത്. 10,16,420 കാണികളെത്തിയ 2015 ഏകദിന ലോകകപ്പായിരുന്നു ഇതിനു മുൻപ് കൂടുതൽ കാണികളെത്തിയ ലോകകപ്പ് ടൂർണമെന്റ്. എന്നാൽ ഇത്തവണ നോക്കൗട്ട് മത്സരങ്ങൾ തുടങ്ങും മുൻപേ ഈ കണക്ക് തിരുത്തപ്പെട്ടിരുന്നു. 48 മത്സരങ്ങൾ നടന്ന 13–ാമത് ഏകദിന ലോകകപ്പിൽ ഒരു മത്സരത്തിൽ ശരാശരി 26,000 കാണികളെത്തിയതായാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ കണക്ക്.
അഹമ്മദാബാദ് ∙ ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം വലിയ തെറ്റായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൂര്യകുമാർ യാദവിനു പകരം രവിന്ദ്ര ജഡേജയെ നേരത്തെ ഇറക്കിയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്ന് ഗംഭീർ പറഞ്ഞു. ഗംഭീറിന്റെ
അഹമ്മദാബാദ് ∙ ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ ചിത്രങ്ങൾക്ക് മികച്ച ആരാധക പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിൻ താരങ്ങളുടെ ചില ചിത്രങ്ങൾ കടുത്ത വിമർശനങ്ങൾക്കും വിധേയമായി. ഓസീസ് ബാറ്റർ മിച്ചൽ
മൈറ്റി ഓസീസ്! ആ പേരും അതിനു പിന്നിലെ ചരിത്രവും അഹമ്മദാബാദിലെ ഫൈനലിൽ ക്രിക്കറ്റ് ലോകം ഒരിക്കൽകൂടി ഓർത്തെടുത്തു. ക്രിക്കറ്റിന്റെ ലോക വേദിയിൽ 5 കിരീടങ്ങളുടെ പാരമ്പര്യമുള്ള ഓസ്ട്രേലിയൻ പോരാട്ടവീര്യത്തിനു മുന്നിലായിരുന്നു രോഹിത് ശർമയുടെ ഇന്ത്യ വീണുപോയത്. കത്തുന്ന ഫോമിൽ കളിച്ച രോഹിത്തിനെ വീഴ്ത്താൻ ട്രാവിസ് ഹെഡ് എടുത്ത ക്യാച്ചിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ ആവേശം കൂടിയാണ് ഓസീസിന്റെ കൈപ്പിടിയിലായത്.
എന്തുകൊണ്ട് നമ്മൾ തോറ്റു?’– താത്വികവും സാങ്കേതികവും വൈകാരികവുമായ അവലോകനങ്ങളുടെ വറചട്ടിയിലാണു ടീം ഇന്ത്യ. രോഹിത് ശർമയും വിരാട് കോലിയുമടക്കം ഞായറാഴ്ച ഉച്ചവരെ വാഴ്ത്തപ്പെട്ടവരെല്ലാം രാത്രിയോടെ പഴിക്കപ്പെടേണ്ടവരായി. കളിയെ ഭ്രാന്തമായി സ്നേഹിക്കുന്ന, കളിക്കാരെ അത്രമേൽ ആരാധിക്കുന്ന ഇന്ത്യയിൽ അത് അപ്രതീക്ഷിതമല്ല. പടിക്കൽ തകർന്നുടഞ്ഞത് ഒരു ജനതയുടെയാകെ ലോകകപ്പ് സ്വപ്നമാണല്ലോ.
ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു.
അഹമ്മദാബാദ് ∙ ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ഇന്ത്യൻ ടീമിനെ ഡ്രസ്സിങ് റൂമിലെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് മത്സരങ്ങളിൽ ജയിച്ചു വന്ന ടീമാണ് ഇന്ത്യയെന്നും ഒരു തോൽവി സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറയുന്നു. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഒരുമിച്ച് ഇനിയും
അഹമ്മദാബാദ് ∙ ലോകകപ്പിലുടനീളം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ടീം ഇന്ത്യയുടെ ‘ബെസ്റ്റ് ഫീൽഡർ’ സെറിമണി. മത്സരശേഷം മികച്ച ഇന്ത്യന്‍ ഫീൽഡറെ, ഫീൽഡിങ് കോച്ച് തിരഞ്ഞെടുക്കുന്ന പരിപാടിയായിരുന്നു ഇത്. ഇതിലൂടെ താരങ്ങൾക്കിടയിൽ ഫീൽഡിൽ മത്സരബുദ്ധി കൂട്ടുക എന്നതായിരുന്നു ഫീൽഡിങ് കോച്ച് ടി.ദിലീപിന്റെ
മുംബൈ∙ ലോക കിരീടം കയ്യെത്തും ദൂരത്ത് വഴുതിയെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കിയ ‘ഐസിസി ലോകകപ്പ് ടീ’മിൽ ഇന്ത്യയിൽനിന്ന് ആറു താരങ്ങൾ. കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽനിന്ന് രണ്ടു താരങ്ങൾ മാത്രം ഇടംപിടിച്ചപ്പോഴാണ്, ആറ് ഇന്ത്യൻ
‘ഞാൻ നിരാശനാണ്. പക്ഷേ, തിരിച്ചുവരും’– 2011 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനു പിന്നാലെ രോഹിത് ശർമ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. 12 വർഷത്തിനു ശേഷം അതേ മണ്ണിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഫൈനൽ വരെ എത്തിച്ച ക്യാപ്റ്റൻ എന്ന തിളക്കത്തിൽ ‘രോഹിത് ഗാഥ’ എത്തിനിൽക്കുന്നു.
2007-ലെ ട്വന്റി ട്വന്റി ലോകകപ്പ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായായിരുന്നു സീനിയർ താരങ്ങൾ എല്ലാവരും ഒരു പ്രധാന ടൂർണമെന്റിൽ നിന്നും മാറി നിൽക്കുന്നത്. അക്കാലത്തെ ചില കനത്ത തോൽവികളെ തുടർന്നുണ്ടായ ഈ വിപ്ലവകരമായ തീരുമാനം ഇന്ത്യൻ യുവനിരയ്ക്കു നിനച്ചിരിക്കാതെ വലിയൊരു
കൊച്ചി∙ ഇന്ത്യ– ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ ആസ്വദിച്ച് ക്രിക്കറ്റ് ആരാധകര്‍. മനോരമ ഓൺലൈനും ടിവിഎസ് റോനിനും ചേർന്നു നടത്തിയ ലൈവ് സ്ക്രീനിങ് ആരാധകര്‍ക്കു വ്യത്യസ്ത അനുഭവമായി. മത്സരത്തിനിടെ നടി കല്യാണി പ്രിയദർശനും ‘ശേഷം മൈക്കിൽ
അഹമ്മദാബാദ്∙ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ കമന്ററിക്കിടെ അനുഷ്ക ശർമ, ആതിയ ഷെട്ടി എന്നിവരെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ വിവാദത്തിലായി ഹർഭജൻ സിങ്. ലോകകപ്പ് ക്രിക്കറ്റിൽ ഹിന്ദി കമന്ററി പറയുന്ന സംഘത്തിൽ മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്ങുമുണ്ട്.
‘നിശ്ചയദാർഢ്യവും വിജയിക്കാനുള്ള പ്രേരണയുമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്’– രണ്ട് ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേട്ടത്തിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് പറഞ്ഞത് ഇപ്രകാരമാണ്. ഇതേ വിജയമന്ത്രമാണ് കാലങ്ങളായി ഓസ്ട്രേലിയൻ ക്രിക്കറ്റിൽ നടപ്പാക്കിവരുന്നത്. ആറാം തവണയും ലോകകിരീടത്തിൽ മുത്തമിട്ട ഓസ്ട്രേലിയയെ അതിലേക്കു നയിച്ചത് ടൂർണമെന്റിൽ ഉടനീളം അവർ വച്ചുപുലർത്തിയ നിശ്ചയദാർഢ്യമായിരുന്നു.
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽവച്ച് കരഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. നിരാശയോടെ കണ്ണുനിറഞ്ഞ് ഗ്രൗണ്ടിൽനിന്നു നടന്നുപോകുന്ന രോഹിത് ശർമയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പ് ഫൈനലിനിടെ ‘ഫ്രീ പലസ്തീൻ’ ടീ ഷർട്ട് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയ ആൾ ഓസ്ട്രേലിയക്കാരൻ. ഓസ്ട്രേലിയയിൽനിന്നുള്ളയാളാണെന്നും ജോൺ എന്നാണു തന്റെ പേരെന്നും പൊലീസ് സ്റ്റേഷനിൽവച്ച് ഇയാൾ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി നാലേ നാലു മത്സരങ്ങളുടെ പരിചയം മാത്രമുള്ള ഒരാളെ, അതും ഒരു പേസ് ബോളറെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കാൻ ഏതെങ്കിലും ക്രിക്കറ്റ് ബോർഡ് തയാറാകുമോ? എന്നാൽ പാറ്റ് കമിൻസ് എന്ന മുപ്പതുകാരനെ ഈ ചുമതല ഏൽപിക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളും തോറ്റതോടെ കമിൻസും ബോർഡും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ വിമർശിച്ചവരെക്കൊണ്ടെല്ലാം കയ്യടിപ്പിച്ച്, തുടർച്ചയായ 9 ജയങ്ങളുമായി, തങ്ങളുടെ ആറാം ലോകകിരീടവും മുറുകെപ്പിടിച്ചാണ് കമിൻസും സംഘവും നാട്ടിലേക്കു മടങ്ങുന്നത്. 1983ൽ കപിൽ ദേവിൽ തുടങ്ങി, 1992ൽ ഇമ്രാൻ ഖാനിലൂടെ വളർന്ന് 2023ൽ പാറ്റ് കമിൻസിൽ എത്തിനിൽക്കുന്ന പേസ് ബോളിങ് ഓൾറൗണ്ടർ ക്യാപ്റ്റൻമാരുടെ ജൈത്രയാത്രയ്ക്കാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷിയായത്.
ഇന്ത്യൻ റിപ്പബ്ലിക് ദിനവും ഓസ്ട്രേലിയൻ ദേശീയ ദിനവും ഒരുമിച്ചു വരുന്ന ജനുവരി 26നാണ് ട്രാവിഡ് ഹെഡ് 2016ൽ ഇന്ത്യയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. മറ്റൊരു ജനുവരി 26നാണ് ആദ്യ രാജ്യാന്തര സെഞ്ചറി നേടിയത്. ഇന്നലെ ഹെഡിന്റെ സെഞ്ചറിക്കു തീയതികളുടെ യാദൃച്ഛികതയുണ്ടായില്ല. പക്ഷേ ‘ഇന്ത്യൻ ക്രിക്കറ്റ് റിപ്പബ്ലിക്കിന്റെ’ ഈ ലോകകപ്പിലെ പരമാധികാരം തകർത്ത് ഹെഡ് അഹമ്മദാബാദിൽ ‘ഓസ്ട്രേലിയ ഡേ’ ആഘോഷിച്ചു!
അഹമ്മദാബാദ്∙ അലയടിക്കാൻ കൊതിച്ചെത്തി അലകളൊടുങ്ങിയ നീലക്കടലായിപ്പോയി നരേന്ദ്രമോദി സ്റ്റേഡിയം. പക്ഷേ, ആ നീലക്കടലിലെ 1.3 ലക്ഷം ഹൃദയങ്ങളെ സങ്കടക്കടലിൽ മുക്കിക്കളഞ്ഞു ഓസീസ് പട. ഇതുപോലെ ഏകപക്ഷീയമായ ഗാലറിയെ നിശ്ശബ്ദരാക്കുന്നതിൽപരം സംതൃപ്തിയില്ലെന്നും അതിനു വ്യക്തമായ പദ്ധതിയുണ്ടെന്നും കലാശപ്പോരിനു തലേന്ന് ഓസീസ് നായകൻ പാറ്റ് കമിൻസ് പ്രഖ്യാപിച്ചത് അക്ഷരാർഥത്തിൽ അവർ കളത്തിൽ നടപ്പിലാക്കി.
ഇന്ത്യ. ഒരു തോൽവിക്കും കീഴടക്കാനാവാത്ത ജനകോടികളുടെ വികാരത്തിന്റെ പേര്; ഒന്നും മറക്കാത്ത രാജ്യത്തിന്റെയും... ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വീണത് ഇന്ത്യൻ വിക്കറ്റുകളല്ല. നൊമ്പരവറ്റുകളാണ്; കണ്ണീർത്തുള്ളികളാണ്.
പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കൊടുമുടിയിൽ നിന്ന് സമ്മർദത്തിന്റെ ആഴങ്ങളിലേക്കായി ഈ വീഴ്ച. ഇന്ത്യ കൊതിച്ചതല്ല, ഭയപ്പെട്ടത് സംഭവിച്ചു. സ്വന്തം മണ്ണിലെ ലോകകപ്പിലുടനീളം ചാംപ്യൻമാരെപ്പോലെ കളിച്ച ടീം ഇന്ത്യ കലാശപ്പോരിൽ ഓസീസിന്റെ മനക്കരുത്തുള്ള ക്ലിനിക്കൽ മികവിനും ഓപ്പണർ ട്രാവിസ് ഹെഡിന്റെ സെഞ്ചറിക്കും മുന്നിൽ (137) നിലതെറ്റി വീണു. മൂന്നാം ലോകകപ്പ് എന്ന സ്വപ്നത്തിന്റെ പടിക്കൽ, 2003ന്റെ ആവർത്തനമായി ഇന്ത്യ കണ്ണീരോടെ മുട്ടുകുത്തിയപ്പോൾ ഓസ്ട്രേലിയ ആറാം വട്ടവും ലോക കിരീടം തലയിലേറ്റി. ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യയുടെ രണ്ടാം തോൽവിയാണിത്. 2003ലെ ഫൈനൽ തോൽവിക്ക് കണക്കുതീർക്കാനുള്ള ഇന്ത്യൻ മോഹം നിഷ്ഫലമായി. സ്കോർ: ഇന്ത്യ 50 ഓവറിൽ 240. ഓസ്ട്രേലിയ 43 ഓവറിൽ 4ന് 241.
അപരാജിത കുതിപ്പിനൊടുവിൽ ഏക തോൽവിയോടെ ഇന്ത്യയുടെ സ്വപ്നകിരീടം ഓസ്ട്രേലിയ എടുത്തുയർത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞത് ഒരു ടീമിനു മാത്രമല്ല, രാജ്യത്തിനാകെയാണ്. നീലക്കടലായി ഇരമ്പിയാർക്കാനെത്തിയ കാണികളെല്ലാം നഷ്ടഭാരത്തോടെയാണു മടങ്ങിയത്. പക്ഷേ, സങ്കടക്കടലിലും ഓർക്കാൻ ചില ആശ്വാസ നിമിഷങ്ങളുണ്ട്. ക്രിക്കറ്റിനാകെ
‘‘കാണികൾ വളരെ ഏകപക്ഷീയമായിരിക്കും, പക്ഷേ, മത്സരത്തിനിടെ ഒരു വലിയ ആൾക്കൂട്ടം നിശബ്ദരാകുന്നത് കേൾക്കുന്നതിനേക്കാൾ സംതൃപ്തി മറ്റൊന്നിനുമില്ല, അതാണ് നാളെ ഞങ്ങളുടെ ലക്ഷ്യം.’’– ഫൈനൽ തലേന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്കു കിട്ടുന്ന പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോൾ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ മറുപടി ഇങ്ങനെയായിരുന്നു. പറഞ്ഞ വാക്ക് അക്ഷരാർഥത്തിൽ കമിൻസ് പാലിച്ചു. നീലക്കുപ്പായത്തിൽ സ്റ്റേഡിയത്തിലേക്ക് ആർത്തിരമ്പിയെത്തിയത്തിയ ആരാധകക്കൂട്ടം
അഹമ്മദാബാദ്∙ 2023ലെ ലോകകപ്പ് ഫൈനൽ മത്സരത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ കപിൽ ദേവ്. 1983ൽ ലോകകപ്പ് നേടിയ ടീം അംഗങ്ങളുമായി അഹമ്മദ്ബാദിൽ ഇന്നു നടക്കുന്ന ഫൈനൽ മത്സരം കാണാമെത്താൻ ആഗ്രഹമുണ്ടായിരുന്നെന്നും കപിൽ അറിയിച്ചു. ഇന്ന് അഹമ്മദബാദിലെ നരേന്ദ്ര
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിലെ ഇന്ത്യ– ഓസ്ട്രേലിയ ഫൈനലിനിടെ സുരക്ഷാ വീഴ്ച. സ്റ്റേഡിയത്തിലെ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകൻ വിരാട് കോലിയെ കെട്ടിപ്പിടിച്ച ശേഷമാണു മടങ്ങിയത്. ‘ഫ്രീ പലസ്തീൻ’ ടീ ഷർട്ടുമായാണ് ഇയാൾ ഗ്രൗണ്ടി
ക്രിക്കറ്റിലെ രാജാക്കന്മാർ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡയത്തിൽ ആതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നതോടെ കാത്തിരിപ്പ് അവസാനിക്കും. കലാശക്കൊട്ടിലെ കേമൻ ആരാകും എന്നതും ക്രിക്കറ്റ്പ്രേമികൾക്ക് പ്രധാനമാണ്. ലോകകപ്പ് ജേതാക്കൾ ആരെന്നറിയുന്നതുപോലെതന്നെ ഫൈനലിലെ മാൻ ഓഫ് ദ് മാച്ച് പട്ടം ആരു കൈയടക്കും എന്നതും ക്രിക്കറ്റ് ലോകം
സ്മിത്തും ലബുഷെയ്നും ചേർന്നാലും കോലിയോളം ആവില്ല മധ്യനിരയിൽ ഓസീസിന്റെ കരുത്തരായ 2 ബാറ്റർമാരുടെ പ്രകടനങ്ങൾ കൂട്ടി നോക്കിയാലും ഈ ലോകകപ്പിലെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തോളം വരില്ല!
സ്വപ്നസാക്ഷാത്കാരത്തിനു തൊട്ടരികിലാണ് ഇന്ത്യൻ ടീം. ഏറെ സന്തോഷം തരുന്ന നിമിഷമാണിത്. ഈ ലോകകപ്പ് ഇന്ത്യയ്ക്കുള്ളതാണെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. രോഹിത് ശർമ കപ്പ് ഉയർത്തുന്നതു കാണാനാണ് ഞാനും നിങ്ങളുമടക്കമുള്ള കോടാനുകോടി ഇന്ത്യക്കാർ കാത്തിരിക്കുന്നതും പ്രാർഥിക്കുന്നതും. ഈ പ്രാർഥനകൾ ഒപ്പമുള്ളപ്പോൾ വിജയം ഇന്ത്യയ്ക്കൊപ്പമാകുമെന്നതു നിസ്തർക്കമാണ്.
അഹമ്മദാബാദ്∙ ഇന്നത്തെ ലോകകപ്പ് ഫൈനൽ മത്സരം ലീഗ് റൗണ്ടിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നടന്ന അതേ പിച്ചിൽ. ലോകകപ്പിൽ ഇതുവരെ ഉപയോഗിക്കാത്ത പിച്ചിൽ ഫൈനൽ സംഘടിപ്പിക്കുന്നതും പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഇന്ത്യയ്ക്കു പാക്കിസ്ഥാനെതിരെ അനായാസ വിജയം സമ്മാനിച്ച 5–ാം നമ്പർ പിച്ച് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
അഹമ്മദാബാദ് ∙ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിനുള്ള മാച്ച് ഒഫിഷ്യലുകളെ കഴിഞ്ഞ ദിവസമാണ് ഐസിസി പ്രഖ്യാപിച്ചത്. ഇംഗ്ലിഷുകാരായ റിച്ചാർഡ് ഇല്ലിങ്വർത്തും റിച്ചാർഡ് കെറ്റിൽബറോയുമാണ് മത്സരത്തിൽ ഓൺഫീൽഡ് അംപയർമാർ. 2015ൽ ഓസീസ് കിരീടമുയർത്തിയ ഫൈനൽ മത്സരം നിയന്ത്രിച്ചതിനു ശേഷം ഇപ്പോഴാണ് കെറ്റിൽബറോ മറ്റൊരു ഫൈനൽ
ലോകകപ്പ് 13–ാം പതിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. 1983ലും 2011ലും വിജയികളായ ഇന്ത്യയ്ക്ക് മൂന്നാം കിരീടം ഉയർത്താനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. മറുഭാഗത്ത് അഞ്ച് ലോകകിരീടങ്ങൾ സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ഇന്ത്യയെ നേരിടാൻ തയാറെടുക്കുന്നത്. 2013ലെ ചാംപ്യൻസ്
ടെസ്റ്റ് ക്രിക്കറ്റിന്റെ പിറവിക്ക് 1877ൽ തുടക്കമായെങ്കിലും ഏകദിന ക്രിക്കറ്റിന്റെ പിറവിക്കു പിന്നെയും ഒരു നൂറ്റാണ്ടുകൂടെയെടുത്തു. 1971 ജനുവരി അഞ്ച്, ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് മൈതാനം. മൂന്നു ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുളള ക്രിക്കറ്റ്