Activate your premium subscription today
ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിർണായകം എന്നു വിശേഷിപ്പിക്കേണ്ടതാണു മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെതിരായ 3-0 വിജയം.
ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനു പുറത്തു കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലേതിനു സമാനമായ മലയാളി ആരാധകക്കൂട്ടത്തിനു നടുവിലേക്കാണു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വന്നിറങ്ങിയത്. കോച്ച് മികായേൽ സ്റ്റാറേയെ സ്വീകരിച്ച് ആരാധകർ ഒരു കുറിപ്പും കൈമാറി. അതിലെ വാക്കുകൾ ഇങ്ങനെ – ‘എല്ലാം മറന്നു പോരാടുക, നിങ്ങളുടെ കരുത്ത് കാണിക്കുക. ന
കൊച്ചി∙ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കും. വ്യാഴാഴ്ച വൈകിട്ടാണ് ഇവാൻ വുക്കൊമാനോവിച്ചിന്റെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ് ക്ലബ് വിടുന്നു. നാളുകളായി തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട് അദ്ദേഹം തന്നെയാണു സാമൂഹിക മാധ്യമത്തിലൂടെ വേർപിരിയൽ വാർത്ത പങ്കിട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്ന്:
കൊച്ചി∙ കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായിരുന്ന ദിമിത്രിയോസ് ഡയമെന്റകോസ് ക്ലബ്ബ് വിട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഡയമെന്റകോസ് ആരാധകർക്കുള്ള നന്ദി അറിയിച്ചു. ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിൽ ലഭിച്ച നിമിഷങ്ങളെക്കുറിച്ചു പറയാൻ വാക്കുകളില്ലെന്നും
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബ്ബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയൻ ലൂണ പരിശീലകൻ ഇവാൻ
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസൻസ് നിഷേധിച്ച ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എഎഫ്സി) നടപടിയിൽ ഞെട്ടി ലക്ഷക്കണക്കിന് ആരാധകർ. ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷ – അടിസ്ഥാന സൗകര്യ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് എഎഫ്സി ക്ലബ്ബിനു ലൈസൻസ് നിഷേധിച്ചതെന്നാണു സൂചന. ലൈസൻസ് നിഷേധിച്ചതായി ക്ലബ്ബിന് ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷിക്കാൻ കഴിയും. എഎഫ്സി ചൂണ്ടിക്കാണിച്ച വീഴ്ചകൾ പരിഹരിക്കണമെന്നു മാത്രം.
കൊച്ചി∙ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളമൊഴിഞ്ഞതോടെ ‘ഇവാന്റെ ടീം’ ഇനി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ. ഐഎസ്എൽ ഫുട്ബോൾ കിരീടം സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സിയും ലീഗ് ഷീൽഡ് ഉയർത്തിയ മോഹൻ ബഗാനുമെല്ലാം ടീം ഉടച്ചുവാർക്കലിന് ഒരുങ്ങുമ്പോൾ കനപ്പെട്ട ‘മെയ്ക്ക് ഓവർ’ ആലോചനകളിലാണ് ബ്ലാസ്റ്റേഴ്സും. പുതിയ താരങ്ങളുടെ വരവിനൊപ്പം ടീമിന്റെ താരനിരയിൽനിന്നു ചെറുതല്ലാത്ത പടിയിറക്കങ്ങളും ഇത്തവണ പ്രതീക്ഷിക്കാം.
കൊൽക്കത്ത∙ ‘പകയും പ്രതികാരവും കൊണ്ടുനടക്കാൻ ഞാൻ മാഫിയ ഡോൺ അല്ല’ എന്നായിരുന്നു ഐഎസ്എൽ ഫുട്ബോൾ ഫൈനലിനു തലേദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് പറഞ്ഞത്. പക്ഷേ, ലീഗിലെ അവസാന മത്സരത്തിൽ ബഗാനോട് തോറ്റ്, ലീഗ് വിന്നേഴ്സ് ഷീൽഡ് അടിയറവു വയ്ക്കേണ്ടിവന്നതിന്റെ നിരാശയും പകരം ചോദിക്കാനുള്ള വാശിയുമായാണ് മുംബൈ സിറ്റി എഫ്സിയും പരിശീലകൻ പീറ്റർ ക്രാറ്റ്കിയും ഇന്നലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്.
കൊച്ചി ∙ അത്രമേൽ സ്നേഹിക്കുന്ന ആരാധകർക്കൊരു വിട വാങ്ങൽ കുറിപ്പ് എഴുതാതിരിക്കാൻ ആകുമായിരുന്നില്ല, ആ സെർബിയക്കാരന്! അതിനു പക്ഷേ, വേണ്ടിവന്നത് ഒന്നോ രണ്ടോ ഐഎസ്എൽ മത്സരങ്ങളുടെ ഇടവേള. ഹൃദയം നോവിച്ചൊരു വിടവാങ്ങൽ ആയിരുന്നു എന്നതിനു മറ്റെന്തു സാക്ഷ്യം വേണം! ഏപ്രിൽ 26 നാണു ഇവാൻ വുക്കോമനോവിച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഉഭയ സമ്മതത്തോടെ ഒഴിയുകയാണെന്നു ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങളെ ആ അപ്രതീക്ഷിത വിട പറയൽ വല്ലാതെ വേദനിപ്പിച്ചെങ്കിലും ഇവാൻ നിശ്ശബ്ദനായിരുന്നു; ഇന്നലെ വരെ.
കൊല്ക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. ISL: Mohun Bagan Super Giants vs Mumbai City FC Match Updates
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിലെ മാണിക്യക്കൊട്ടാരത്തിൽ മാത്രമല്ല, അവരുടെ വീടിന്റെ മുകൾപ്പരപ്പിലും ഇടംപിടിച്ചിരിക്കുകയാണ് ചുമതലയൊഴിഞ്ഞ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. പാലക്കാട് കടമ്പഴിപ്പുറം കുട്ടിയംപാടം സ്വദേശി കെ.സുജിത്താണ് ബ്ലാസ്റ്റേഴ്സിന്റെ ‘ആശാന്റെ’ ചിത്രം വീടിന്റെ ടെറസിൽ വരച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയുടെ നിർദേശ പ്രകാരം 3 ദിവസമെടുത്താണ് ചിത്രം വരച്ചുതീർത്തത്. 25 ലീറ്റർ പെയിന്റ് ഉപയോഗിച്ചു.
‘‘കേറിവാടാ മക്കളേ...’’അഞ്ഞൂറാന്റെ ഈ ഡയലോഗ് 20 വർഷത്തിനുശേഷം വീണ്ടുമെടുത്തു റിലീസ് ചെയ്തതു സിദ്ദിഖ്–ലാൽ അല്ല. സെർബിയക്കാരൻ ഇവാൻ വുക്കൊമനോവിച് ആയിരുന്നു. 2021 മാർച്ചിലായിരുന്നു അഞ്ഞൂറാൻ ഡയലോഗിന്റെ രണ്ടാമത്തെ റിലീസ്. ഐഎസ്എൽ 8–ാം സീസണിന്റെ ഫൈനൽ മഡ്ഗാവിലെ ഫറ്റോർദ നെഹ്റു
മുംബൈ ∙ എഫ്സി ഗോവയുടെ പോരാട്ടവീര്യത്തിനു മുംബൈ സിറ്റി എഫ്സിയുടെ താരപ്രമുഖരെ തടയാനായില്ല! ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ രണ്ടാം പാദത്തിലും ഗോവയെ കീഴടക്കിയ മുംബൈ സിറ്റി എഫ്സി ഫൈനലിൽ. സ്കോർ: മുംബൈ –2, ഗോവ–0 (ഇരുപാദങ്ങളിലുമായി 5–2). ഹോർഹെ
കൊച്ചി ∙ ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും ഇവാൻ വുക്കോമനോവിച്ച് മറ്റൊരു ഇന്ത്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ സാധ്യതയില്ലെന്നു സൂചന. അദ്ദേഹത്തിനു മുന്നിൽ ഒന്നിലേറെ വിദേശ ഓഫറുകളുണ്ടെന്നാണു വിവരം. ‘ഞാൻ ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്നു പറഞ്ഞാൽ അതിനർഥം ഇന്ത്യ വിടുന്നു എന്നായിരിക്കും’ എന്നാണ് അദ്ദേഹം സീസൺ തുടക്കത്തിൽ വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനെ, കേരളത്തെ ഏറെ സ്നേഹിച്ച ഇവാൻ വേറൊരു ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താൽപര്യപ്പെടില്ലെന്നാണു സൂചന. ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞ വിവരം ക്ലബ് ഔദ്യോഗികമായി ഇന്നലെ അറിയിക്കുന്നതിനു മുൻപു തന്നെ ഇവാൻ ഇന്ത്യയിൽ നിന്നു മടങ്ങിയിരുന്നു. അതേസമയം, വേർപിരിയലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
2023 മാർച്ച് മൂന്ന്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് എടുത്തത് അന്നായിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ പ്ലേ ഓഫ് മത്സരത്തിലെ ഫ്രീകിക്ക് ഗോളിന്റെ പേരില് ടീമിനെ ഒന്നാകെ പിന്വലിച്ചാണ് ഇവാൻ വുക്കോമാനോവിച്ച് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കിയത്.
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ച പരിശീലകൻ ആരാണെന്ന ചോദ്യത്തിന്, ഏതൊരു മഞ്ഞപ്പട ആരാധകനും ഒരു ഉത്തരം മാത്രമായിരിക്കും പറയുക. സെർബിയക്കാരന് ഇവാൻ വുക്കോമാനോവിച്ച് എന്ന ആശാൻ. ആരാധകർ അത്രയേറെ നെഞ്ചോടു ചേർത്തുവച്ച പേരായിരുന്നു അത്.
കൊച്ചി ∙ ‘‘ സാറേ, ഞാൻ ഗോളടിച്ചൂട്ടോ’’ – ഏപ്രിൽ 12നു രാത്രി വൈകി കെ.രവീന്ദ്രന്റെ ഫോണിൽ ആഹ്ലാദം തുളുമ്പുന്നൊരു സന്ദേശമെത്തി; കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിൽ നിന്ന്. ആ സന്ദേശം നിഹാൽ സുധീഷിന്റേതായിരുന്നു. പിന്നീട്, മുഹമ്മദ് അയ്മന്റെ വോയ്സ് ക്ലിപ്: ‘‘ ഞങ്ങൾ വരുന്നുണ്ട്, സാറിനെ കാണാൻ.’’ ഇരട്ടസഹോദരങ്ങളായ അയ്മനും അസ്ഹറും നിഹാലിനൊപ്പം തേവര സേക്രഡ് ഹാർട്ട് ഗ്രൗണ്ടിലെത്തി; അവരുടെ സാറിനെ കാണാൻ. ആ കൂടിക്കാഴ്ചയുടെ സന്തോഷത്തിലാണ് രവിയേട്ടൻ എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ഫുട്ബോൾ ഗുരു.
ഫറ്റോർഡ (ഗോവ) ∙ ഇതെന്തു മറിമായം! കണ്ണടച്ചു തുറക്കുന്നതിനിടെ കളി വട്ടം തിരിച്ച മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ചരിത്രത്തിലെ നാടകീയ വിജയങ്ങളിലൊന്നു സ്വന്തം. ഐഎസ്എൽ ഫുട്ബോൾ രണ്ടാം സെമിഫൈനൽ ആദ്യപാദത്തിൽ, എഫ്സി ഗോവയ്ക്കെതിരെ 90 മിനിറ്റ് വരെ 2 ഗോളിനു പിന്നിൽ നിന്ന ശേഷം 3 ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ അത്യുജ്വല വിജയം നേടിയത്.
മൂന്നാം മിനിറ്റിൽ നേടിയ ലീഡ് 8 മിനിറ്റിനകം നഷ്ടപ്പെടുത്തിയ കൊൽക്കത്ത മോഹൻ ബഗാന് ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ തോൽവി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷ എഫ്സി 2–1നു മോഹൻ ബഗാനെ പരാജയപ്പെടുത്തി. 3–ാം മിനിറ്റിൽ ബഗാൻ താരം മൻവീർ സിങ് നേടിയ ഗോളിനു മറുപടിയായി 11–ാം മിനിറ്റിൽ ഒഡീഷയ്ക്കായി കാർലോസ് ഡെൽഗാഡോയും 39–ാം മിനിറ്റിൽ റോയ് കൃഷ്ണയും ഗോളുകൾ നേടി. സെമിഫൈനൽ രണ്ടാം പാദം 28നു കൊൽക്കത്തയിൽ നടക്കും.
ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കൊൽക്കത്ത, മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഒന്നിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു. ഫൈനലിലെത്തുന്ന ടീമുകളിൽ, ലീഗ് പോയിന്റ് പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയ ടീമിന്റെ ഗ്രൗണ്ടിലാകും ഫൈനൽ നടക്കുക. കൊൽക്കത്ത മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നിവയാണ് ലീഗിലെ ആദ്യ 3 സ്ഥാനക്കാർ.
കൊച്ചി∙ രണ്ടാം പകുതി ഇഴയുന്നൊരു ബ്ലോക്ബസ്റ്റർ ചിത്രത്തിനു സമാനമായ കാഴ്ചയായിരുന്നു ഐഎസ്എൽ പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്സ്. ലീഗിന്റെ ആദ്യ പകുതിയിൽ ആരാധകർക്ക് ആവേശം സമ്മാനിച്ച ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്കു ശേഷം ആകെ ശോകമായി. സീസണിലുടനീളം വില്ലൻ സാന്നിധ്യമായി നിറഞ്ഞ പരുക്കിന്റെ ‘പ്രകടന’ത്തിലാണു ടീമിന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്. കൂട്ടപ്പരുക്കിന്റെ തീക്കടലും പുതിയ താരപ്പിറവികളുടെ തിരുമധുരവും കണ്ട ബ്ലാസ്റ്റേഴ്സിന്റെ യാത്ര പ്ലേഓഫിൽ അവസാനിക്കുമ്പോൾ സമ്മിശ്രമാകും ആരാധകരുടെയും വികാരങ്ങൾ. പ്ലേഓഫിൽ ഒഡീഷ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിലെ ഈ സീസണിൽ എഫ്സി ഗോവ തൊട്ടതെല്ലാം ‘ഗോൾഡാണ്’. ലീഗിന്റെ ആദ്യ പകുതിയിൽ ഒന്നാം സ്ഥാനം കയ്യടക്കിവച്ച്, രണ്ടാം പകുതിയിൽ അൽപം നിറം മങ്ങിയെങ്കിലും പ്ലേ ഓഫിൽ ഗോവ തനിനിറം കാട്ടി. 3 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ചെന്നൈയിൻ എഫ്സിയെ 2–1ന് തോൽപിച്ച ഓറഞ്ച് പട ഐഎസ്എൽ സെമി ബെർത്ത് ഉറപ്പിച്ചു.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എക്സ്ട്രാ ആയിട്ട് ഒരു കാര്യമേയുള്ളൂ- നിർഭാഗ്യം! കഴിഞ്ഞ മത്സരങ്ങളിലെല്ലാം അത് പരുക്കിന്റെ രൂപത്തിലായിരുന്നെങ്കിൽ ഇന്നലെ അത് എക്സ്ട്രാ ടൈമിൽ വഴങ്ങിയ തോൽവിയുടെ രൂപത്തിൽ തന്നെയായി. അധികസമയത്തേക്കു നീണ്ട പ്ലേഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിക്കു മുന്നിൽ 2-1നു കീഴടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സീസണിന് സങ്കടകരമായ ഫൈനൽ വിസിൽ.
ഭുവനേശ്വർ∙ നോക്കൗട്ട് മത്സരത്തിൽ ഒഡിഷ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല് സെമി ഫൈനൽ കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡിഷയുടെ കുതിപ്പ്. നിശ്ചിത സമയത്ത് 1–1ന് സമനിലയിലായ മത്സരം, എക്സ്ട്രാ ടൈമിലെ ഗോളിലൂടെയാണ് ഒഡിഷ പിടിച്ചെടുത്തത്. 67–ാം മിനിറ്റിൽ ഫെഡോർ ചെര്ണിച്ചിലൂടെ
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ ആത്മവിശ്വാസത്തണലിൽ, മുംബൈ സിറ്റി എഫ്സിയെ 2–1നു തോൽപിച്ച കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളായി. ലിസ്റ്റൻ കൊളാസോ (28), ജയ്സൺ കമ്മിങ്സ് (80) എന്നിവരാണു ബഗാന്റെ ഗോളുകൾ നേടിയത്. 89–ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനെതിരെ ലാലിയൻസുവാല ഛാങ്തെ മുംബൈ സിറ്റി എഫ്സിയുടെ ഗോളും നേടി.
∙വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാം; ‘പിള്ളേരു’ പണി പറ്റിച്ചു! വമ്പൻ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തീർത്തെടുത്തത് 3–1ന്. അവസാന ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് അയ്മൻ (34 –ാം മിനിറ്റ്), ഡെയ്സൂകി സകായ് (51), നിഹാൽ സുധീഷ് (81) എന്നിവർ ഗോൾ കുറിച്ചപ്പോൾ ഹൈദരാബാദ് എഫ്സിയുടെ ഏക ഗോൾ ബ്രസീലിയൻ താരവും ക്യാപ്റ്റനുമായ ജോവ വിക്ടറിലൂടെ 88 –ാം മിനിറ്റിൽ. ബ്ലാസ്റ്റേഴ്സ് നിരയിൽ മുഹമ്മദ് അയ്മന്റെ അത്യധ്വാനമായിരുന്നു തുടക്കം മുതൽ. ഒരു ഗോളും ഒരു അസിസ്റ്റും. രണ്ട് അസിസ്റ്റുമായി സൗരവ് മണ്ഡലും ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്കു മുന്നിൽ ഗോളി ലാറ ശർമയും തിളങ്ങി. വിജയത്തോടെ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് 5 –ാം സ്ഥാനം ഉറപ്പാക്കി. അവസാന 6 കളികളിൽ ആദ്യ ജയം! ഇനി, പ്ലേ ഓഫിനുള്ള ഒരുക്ക കാലം. ഹൈദരാബാദിനു ലീഗിലെ അവസാന സ്ഥാനക്കാരായി മടക്കം.
ഹൈദരാബാദ്∙ ഹൈദരാബാദ് എഫ്സിക്കെതിരായ വിജയത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മുഹമ്മദ് ഐമൻ (34), ഡയ്സുകെ സകായ് (51), നിഹാൽ സുധീഷ് (81) എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ പഞ്ചാബ് എഫ്സിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് 4–1നാണ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. വിൽമർ ജോർദാൻ ഗിൽ (19, 62), മദി തലാൽ (43), ലൂക്ക മെയ്സൻ (70) എന്നിവർ പഞ്ചാബിനായി ലക്ഷ്യം കണ്ടപ്പോൾ സയാൻ ബാനർജിയുടെ (25) വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ.
ഗുവാഹത്തി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോൽവി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നെസ്തോർ ആൽബിയാക് (84–ാം മിനിറ്റ്), മലയാളി താരം എം.എസ്. ജിതിൻ (90+1) എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്.
കൊച്ചി ∙ തോൽവി കനത്തതായിരുന്നു! മഞ്ഞയണിഞ്ഞ ഗാലറികളിൽ കണ്ണീർ പൊടിഞ്ഞ രാവ്. കളിക്കാരൊഴിഞ്ഞ മൈതാനത്തിനു നടുവിലൂടെ അയാൾ ഒറ്റയ്ക്കു നടന്നുവന്നു. ഗാലറികളെ അഭിവാദ്യം ചെയ്തു. ആരാധകക്കൂട്ടം പ്രത്യഭിവാദ്യം ചെയ്തു; ആരവങ്ങളില്ലാതെ. ഇതായിരുന്നു കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ബുധനാഴ്ചത്തെ ബ്ലാസ്റ്റേഴ്സ്–ഈസ്റ്റ് ബംഗാൾ മത്സരത്തിനു ശേഷമുള്ള കാഴ്ച. ഇവാൻ വുക്കൊമനോവിച് എന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രിയ പരിശീലകൻ ആ മത്സരത്തിനു മുൻപേ ചരിത്രം സൃഷ്ടിച്ചിരുന്നു; ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ഒരേ ടീമിനെ തുടർച്ചയായി മൂന്നു വർഷം പ്ലേ ഓഫിൽ എത്തിക്കുകയെന്ന അപൂർവ നേട്ടം.
കൊച്ചി ∙ ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ എന്നു സ്വയം പഴിക്കാം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്! സ്വന്തം മണ്ണിലെ അവസാന ലീഗ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് ‘ഇരന്നു’ വാങ്ങിയതു വൻ തോൽവി. റെഡ് കാർഡുകളുടെ ദുർദിനത്തിൽ ബ്ലാസ്റ്റേഴ്സ് കെട്ടടങ്ങിയത് 4–2ന്. 2 റെഡ് കാർഡുകൾ വഴങ്ങിയതും ദിമിത്രി ഡയമന്റകോസിനെയും ഫിയദോർ ചെർനിചിനെയും പരുക്കു മൂലം പിൻവലിക്കേണ്ടിവന്നതും കേരള ടീമിനു വലിയ തിരിച്ചടിയായി.
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തകർത്തുവിട്ട് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൻ സിങ്ങും നവോച്ച സിങ്ങും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഒൻപതു പേരുമായാണ് മഞ്ഞപ്പട മത്സരം പൂർത്തിയാക്കിയത്.
കിലോമീറ്ററുകൾ ദൈർഘ്യമുള്ള മാരത്തൺ ഓട്ടത്തിന്റെ അവസാന നൂറുമീറ്റർ കടന്നു കിട്ടാൻ കഷ്ടപ്പെട്ടോടുന്ന അത്ലീറ്റിന്റെ അവസ്ഥയിലാണു കേരള ബ്ലാസ്റ്റേഴ്സ്. വെറും രണ്ടു കളി കൂടി ജയിച്ചാൽ ലഭിക്കുന്ന 6 പോയിന്റിലൂടെ ടേബിൾ ടോപ്പറായി പ്ലേ ഓഫിലെത്താൻ കഴിയുന്ന അവസ്ഥയിലായിരുന്നു, 7 മത്സരങ്ങൾക്കു മുൻപു വരെ ബ്ലാസ്റ്റേഴ്സ്. അന്നത്തെ 26 പോയിന്റ് ഇന്നത്തെ 30 പോയിന്റിലെത്തിക്കാനുള്ള തത്രപ്പാടിനിടെ കടന്നുപോയ 7 കളികളിൽ ഒരു ജയവും ഒരു സമനിലയുമൊഴിച്ചാൽ അഞ്ചിലും തോൽവി.
ഇരുമ്പയിരു പോലും ഉരുക്കാൻ ശേഷിയുള്ള ജംഷഡ്പുരിലെ ‘ഫർണസി’ൽ ജയിച്ചു ജ്വലിക്കാനായില്ലെങ്കിലും സമനിലയുമായി പുറത്തു കടന്ന് കേരള ബ്ലാസ്റ്റേഴ്സ്. പ്രതീക്ഷയോടെ ‘സ്റ്റീൽ സിറ്റി’യിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സിക്കെതിരെ നേടിയ 1–1 സമനിലയോടെ 6 ടീമുകൾ കളിക്കുന്ന ഐഎസ്എൽ പ്ലേഓഫ് റൗണ്ട് ഏറക്കുറെ ഉറപ്പിച്ചു.
പരുക്കും തോൽവികളും തുടർക്കഥയായ കേരള ബ്ലാസ്റ്റേഴ്സ് ക്യാംപില് പുത്തൻ പ്രതീക്ഷയായാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫിയദോർ ചെർനിച് എത്തുന്നത്. തിരിച്ചടികൾക്കിടയിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച
ജംഷഡ്പൂര്∙ ഇന്ത്യന് സൂപ്പർ ലീഗിൽ ജംഷഡ്പൂര് എഫ്സിക്കെതിരെയും വിജയിക്കാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ 19–ാം മത്സരത്തിൽ ആതിഥേയർ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 23–ാം മിനിറ്റിൽ ഗോൾ നേടി ദിമിത്രിയോസ്
കൊച്ചി ∙ പരീക്ഷക്കാലം കഴിഞ്ഞു; പക്ഷേ, ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുന്നിലാണു കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധകർ! വിഷയം ഒന്നു മാത്രം: അഡ്രിയൻ ലൂണയുടെ തിരിച്ചുവരവ്. ലൂണ കളിച്ച ബ്ലാസ്റ്റേഴ്സ്, ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്സ് എന്നിങ്ങനെ ബ്ലാസ്റ്റേഴ്സ് ചരിത്രത്തെ രണ്ടായി തിരിച്ച യുറഗ്വായ് ഫുട്ബോൾ മാന്ത്രികൻ. സീസണിൽ ലൂണ കളിച്ചത് ആദ്യ 9 മത്സരങ്ങളിൽ. അതിൽ 5 ജയം, 2 സമനില, 2 തോൽവി. ലൂണ പരുക്കേറ്റു പുറത്തായ ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച 9 മത്സരങ്ങളിൽ അഞ്ചിലും തോറ്റു! കളത്തിൽ ഒരു കാറ്റു പോലെ ഒഴുകി നിറയുന്ന നായകന്റെ അഭാവമാണു വിഷയം എന്നതു കൊണ്ടു തന്നെ ചോദ്യങ്ങളേറെ.
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹനനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്നു പറഞ്ഞ ഐ.എം.വിജയൻ കാത്തിരിക്കുന്നത് അഡ്രിയൻ ലൂണയുടെ തിരിച്ചുവരവിനാണ്. യുറഗ്വായിൽനിന്നുള്ള ലൂണയും തൃശൂരുകാരൻ വിബിനും ഒന്നിച്ചുള്ള മധ്യനിര ‘വേറെ ലെവൽ’ ആകുമെന്നാണു വിജയന്റെ പക്ഷം. ലൂണയുടെ അഭാവത്തിൽ മഞ്ഞപ്പടയുടെ മധ്യത്തിൽ തീ പാറിച്ച ഇരുപത്തിയൊന്നുകാരൻ ഈ ഐഎസ്എൽ സീസണിലെ യുവതാരോദയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
വിജയം ഉറപ്പിച്ച ഒരു മത്സരം നിർഭാഗ്യം കൊണ്ടു തോൽവിയിൽ കലാശിച്ചു – കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തെ ഇങ്ങനെ വിലയിരുത്താനാണു ഞാൻ ഇഷ്ടപ്പെടുന്നത്. അപാര ഫോമിൽ കളിക്കുന്ന, ലീഗിലെ ഏറ്റവും മിടുക്കരായ ടീമിനെതിരെയാണ് യുവതാരങ്ങളെ ഏറെ ആശ്രയിക്കുന്ന ബ്ലാസ്റ്റേഴ്സ് കട്ടയ്ക്കു നിന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്താണ് ബഗാൻ മത്സരം ജയിച്ചതും. വ്യക്തിഗത പിഴവുകളിൽ നിന്നാണു ബഗാന്റെ സൂപ്പർ താരങ്ങൾ സ്കോറിങ് അവസരം സൃഷ്ടിച്ചത്. നല്ല ടീമുകൾ ഏറ്റുമുട്ടുന്ന ഉശിരൻ പോരാട്ടങ്ങളിൽ വേണ്ടതു 100 ശതമാനവും പിഴവില്ലാത്ത ഫുട്ബോളാണ്.
കൊച്ചി ∙ ഐഎസ്എൽ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയതിനെതിരെ ടീം സമർപ്പിച്ച അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് –സിഎഎസ്) തള്ളി. ഇതോടെ, ഫെഡറേഷൻ ചുമത്തിയ 4 കോടി രൂപയുടെ പിഴത്തുക ബ്ലാസ്റ്റേഴ്സ് അടയ്ക്കേണ്ടിവരും. സിഎഎസിൽ കേസ് വാദിച്ചതിനു ഫെഡറേഷനു ചെലവായ തുകയും ബ്ലാസ്റ്റേഴ്സ് നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ അടയ്ക്കാനാണ് ഉത്തരവ്. ആഗോളതലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന നിയമവേദിയാണു സ്വിറ്റ്സർലൻഡ് ആസ്ഥാനമായ സിഎഎസ്. അതേസമയം, ഉത്തരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്നു ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു.
കൊച്ചി ∙ വേനൽച്ചൂടിൽ മഴ കാത്തിരുന്ന കൊച്ചിയിൽ ഇന്നലെ രാത്രി പെയ്തതു ഗോൾമഴ! ആ മഴയ്ക്കൊടുവിൽ വീണതു ബ്ലാസ്റ്റേഴ്സിന്റെ കണ്ണീർത്തുള്ളികൾ. ഡിസംബർ 27നു കൊൽക്കത്തയിൽ തങ്ങളെ വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സിന് അതേ നാണയത്തിൽ ബഗാന്റെ തിരിച്ചടി. ജയം 4–3ന്. സാദികു (4, 60 മിനിറ്റുകൾ), ദീപക് ടാംഗരി (68), ജയ്സൺ കമ്മിങ്സ് (ഇൻജറി ടൈം) എന്നിവർ ബഗാനു വേണ്ടി സ്കോർ ചെയ്തപ്പോൾ വിബിൻ മോഹനനും (54), ദിമിത്രി ഡയമന്റകോസും ബ്ലാസ്റ്റേഴ്സിനായി (63, ഇൻജറി ടൈം) ഗോൾ കണ്ടെത്തി. ശക്തരായ ബഗാനെതിരെ ബ്ലാസ്റ്റേഴ്സ് വീണതു പൊരുതിക്കളിച്ച്. രണ്ടാം പകുതിയിൽ 2 ഗോളുകൾക്കു വഴിയൊരുക്കിയ ഫിയദോർ ചെർനിച്ചിനെ 71 –ാം മിനിറ്റിൽ പിൻവലിച്ച് ജസ്റ്റിൻ ഇമ്മാനുവലിനെ കളത്തിലിറക്കിയ തീരുമാനവും ഡിഫൻസിലെ പിഴവുകളും തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 30ന് ജംഷഡ്പുരിൽ ജംഷഡ്പുർ എഫ്സിക്കെതിരെ.
യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അവർക്ക് അവസരങ്ങൾ നൽകുന്നതിലും കേരള ബ്ലാസ്റ്റേഴ്സ്, മറ്റ് ഇന്ത്യൻ ക്ലബ്ബുകളേക്കാൾ ഒരുപടി മുന്നിലാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിബിൻ മോഹനൻ. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ശക്തമായ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ വിബിൻ, ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ
വിക്രം പ്രതാപ് സിങ്ങിന്റെ ഹാട്രിക് മികവിൽ മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ തകർപ്പൻ വിജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4–1ന്, ഐഎസ്എൽ ടേബിൾ ടോപ്പേഴ്സായ മുംബൈ സിറ്റി കീഴടക്കി. 3, 10, 80 മിനിറ്റുകളിലായിരുന്നു വിക്രം പ്രതാപ് സിങ്ങിന്റെ ഗോളുകൾ.
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ പകുതിയിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. മോഹൻ ബഗാനായി അർമാൻഡോ സാദികു ഇരട്ടഗോൾ നേടി. 4, 60 മിനിറ്റുകളിലായിരുന്നു സാദികുവിന്റെ ഗോളുകൾ. ദീപക് താംഗ്രി (68), ജെയ്സൻ കുമ്മിങ്സ് (90+7) എന്നിവരാണ് മോഹൻ ബഗാന്റെ മറ്റു ഗോളുകൾ നേടിയത്.
ഐഎസ്എൽ ഫുട്ബോളിലെ കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ മോഹൻബഗാന് 3–1 വിജയം. ജയ്സൺ കമ്മിങ്സ് (27), ലിസ്റ്റൻ കൊളാസോ (36), ദിമിത്രി പെട്രറ്റോസ് (45+3) എന്നിവരാണു ബഗാന്റെ ഗോളുകൾ നേടിയത്.
കൊച്ചി ∙ വരുമോ, ആ മൊറോക്കൻ യുദ്ധ വീരൻ കൊമ്പൻമാരുടെ ആക്രമണ നിരയിലേക്ക്! ഗോവയുടെ സൂപ്പർ വിങ്ങർ നോവ സദൂയി (30) കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന ‘അഭ്യൂഹം’ യാഥാർഥ്യമാകുമെന്നു സൂചന. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണു വിവരം. കരാർ യാഥാർഥ്യമായാൽ കൊമ്പൻമാരുടെ ആക്രമണത്തിനു തീ മുന ലഭിക്കുമെന്ന് ഉറപ്പ്. 2022ൽ മൊറോക്കൻ ക്ലബ് അസ് ഫാർ റബാറ്റിൽ നിന്ന് എഫ്സി ഗോവയിൽ ചേക്കേറിയ നോവയുടെ കരാർ കാലാവധി മേയ് 31ന് അവസാനിക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്സിന്റെ വലവീശൽ.
കണ്ഠീരവക്കോട്ടയിലെ ബെംഗളൂരുവിന്റെ ‘ശ്രീ’ മായ്ക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഉശിരൻ സീസണിന്റെയും ഉയർന്ന പോയിന്റിന്റെയും ആത്മവിശ്വാസത്തിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി തിളക്കമുള്ളൊരു ഗോളിൽ തട്ടിയെറിഞ്ഞു (1–0). സമനിലയിലേക്കെന്നു തോന്നിച്ച കട്ടപ്പോരാട്ടത്തിന്റെ ക്ലൈമാക്സിൽ ബെംഗളൂരു പ്ലേമേക്കർ ഹാവിയർ ഹെർണാണ്ടസിന്റെ ഗോളിലാണു കേരളം കണ്ഠീരവയിൽ ഇക്കുറി കണ്ണീരണിഞ്ഞത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർ പരാജയങ്ങൾക്കൊടുവിൽ ഗോവയ്ക്കെതിരെ നടത്തിയ അസാധാരണ തിരിച്ചുവരവിന്റെ ആഘോഷം അവസാനിക്കുന്നതിനുമുന്നെ ബെംഗളൂരുവിനെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നേരത്തേ ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിലെല്ലാം നിർണായക സാന്നിധ്യമാകാറുള്ള താരമാണ് മിലോസ് ഡ്രിന്കിച്ച്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിയെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ. 7–ാം മിനിറ്റിൽ ദിമിത്രി പെട്രറ്റോസിലൂടെ മുന്നിലെത്തിയ ബഗാനു വേണ്ടി പിന്നീട് ജേസൻ കമിങ്സ് (68), അർമാൻഡോ സാദികു (80) എന്നിവരും ലക്ഷ്യം കണ്ടു.