58 മണിക്കൂർ ദീർഘമായി ചുംബിച്ചു; ലോക റെക്കോർഡ് നേടിയ ദമ്പതികൾ വേർപിരിഞ്ഞു

Mail This Article
ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ഗിന്നസ് ലോക റെക്കോർഡ് നേടിയ ദമ്പതികൾ വേർപിരിഞ്ഞു. തായ്‌ലൻഡിൽ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയുമാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് റെക്കോർഡ് നേടിയിരുന്നത്. എന്നാലിപ്പോൾ വേര്‍പിരിയുകയാണെന്ന് അറിയിക്കുകയാണ് എക്കച്ചായ്. ‘ബിബിസി സൗണ്ട് സ് പോഡ്‌കാസ്റ്റ് വിറ്റ്‌നസ് ഹിസ്റ്ററി’യിലൂടെയായിരുന്നു എക്കച്ചായിയുടെ പ്രതികരണം.
ഇപ്പോള്‍ വേർപിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോർഡ് നേടിയതിൽ അഭിമാനമുണ്ടെന്ന് എക്കച്ചായ് പ്രതികരിച്ചു. ‘മത്സരത്തിന്റെ നിയമങ്ങൾ വളരെ കർശനമായിരുന്നു. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അത് പൂർത്തീകരിച്ചത്. ശുചിമുറികൾ ഉപയോഗിക്കുന്നതിന്റെ ഇടവേളകളിൽ പോലും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകൾ ചേർത്തിട്ട് തന്നെ ആയിരിക്കണം. ആ റെക്കോർഡ് നേടിയതിൽ അഭിമാനമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഒരുമിച്ചു ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓർമകൾ സൂക്ഷിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു.’– എന്ന് എക്കച്ചായ് പറഞ്ഞു.
2013ൽ പട്ടായ ബീച്ചിൽ നടന്ന ചുംബന മത്സരത്തിലാണ് ഇവർ ലോകറെക്കോർഡ് നേടിയത്. 2011-ൽ 46 മണിക്കൂറും 24 മിനിറ്റും ചുംബിച്ച് ഇരുവരും മത്സരത്തിൽ വിജയിച്ചിരുന്നു. അവധിക്കാലം ചെലവഴിക്കുന്നതിനു വേണ്ടിയായിരുന്നു അന്ന് ഇവർ തായ്‌ലാൻഡിൽ എത്തിയത്. പ്രണയയദിനത്തോടനുബന്ധിച്ചായിരുന്നു മത്സരം. മത്സരത്തിൽ വിജയിക്കുന്നവർക്ക് 13ലക്ഷം രൂപയും ഡയമണ്ട് മോതിരവുമായിരുന്നു സമ്മാനം. തുടർന്ന് ലക്ഷണയും എക്കച്ചായിയും മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെ്തു.