ADVERTISEMENT

150 ഇലക്ട്രിഷ്യൻ ട്രെയിനി

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യുഎഇയിൽ അപ്രന്റിസ് ഇലക്ട്രിഷ്യൻ ടെക്‌നിഷ്യൻ ട്രെയിനികളെ നിയമിക്കുന്നു. 150 ഒഴിവ്. രണ്ടു വർഷ കരാർ നിയമനം. ഫെബ്രുവരി 23 നകം അപേക്ഷിക്കണം.

∙ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

∙ കുറഞ്ഞ പ്രായപരിധി: 19 വയസ്സ്.

സ്റ്റൈപെൻഡ്, ഫുഡ്, ഓവർടൈം അലവൻസ് കൂടാതെ താമസം, വീസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ trainees_abroad@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.www.odepc.kerala.gov.in

50 ഇലക്ട്രിക്കൽ എൻജിനീയർ

ഒഡെപെക് മുഖേന യുഎഇയിൽ ഇലക്ട്രിക്കൽ എൻജിനീയർ നിയമനം. 50 ഒഴിവ്. 2 വർഷ കരാർ നിയമനം. ഫെബ്രുവരി 23 നകം അപേക്ഷിക്കണം.

തസ്തിക, യോഗ്യത, പ്രായപരിധി.

∙ ഇലക്ട്രിക്കൽ സൈറ്റ് എൻജിനീയർ, ഇലക്ട്രിക്കൽ ക്യുഎ/ ക്യുസി എൻജിനീയർ: ബിടെക് ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ കൺസ്ട്രക്‌ഷൻ മേഖലയിൽ അതതു തസ്തികയിൽ 2 വർഷംപരിചയം; 28 വയസ്സ്.

∙ ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ: ഇലക്ട്രിക്കൽ ഡിപ്ലോമ, ഇലക്ട്രിക്കൽ കൺസ്ട്രക്‌ഷൻ മേഖലയിൽ അതതു തസ്തികയിൽ 3 വർഷം പരിചയം; 35 വയസ്സ്.

ആകർഷകമായ ശമ്പളം കൂടാതെ താമസം, വീസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ trainees_abroad@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.

www.odepc.kerala.gov.in

20 ഇലക്ട്രിഷ്യന്‍

 

നോർക്ക റൂട്സ് മുഖേന ജര്‍മനിയിൽ ഇലക്ട്രിഷ്യന്‍മാർക്ക് അവസരം. 20 ഒഴിവ്. ജർമൻ സര്‍ക്കാരിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷനൽ ടാലന്റ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്മെന്റ്. ഫെബ്രുവരി 24 നകം അപേക്ഷിക്കണം.

∙യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സില്‍ ഡിപ്ലോമ/ഐടിഐ/ബിടെക്, 2-5 വര്‍ഷ പരിചയം, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം. 10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ട. ഇലക്ട്രിക്കൽ ആൻഡ് കൺട്രോൾ എൻജിനീയറിങ്, മെഷീന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരുമാകണം അപേക്ഷകര്‍. ജര്‍മന്‍ ഭാഷായോഗ്യതയുളളവര്‍ക്ക് (A1, A2, B1, B2) മുന്‍ഗണന ലഭിക്കും.

വിശദമായ സിവിയും വിദ്യാഭ്യാസം, ജോലിപരിചയം, പാസ്പോർട്ട്, ഭാഷായോഗ്യതാ പരിക്ഷയുടെ ഫലം (ബാധകമെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org; www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കണം. 0471-2770536. 

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ

English Summary:

Abroad Job Opportunities

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com