പ്ലസ്ടു, ഡിപ്ലോമ, ബിരുദ യോഗ്യതക്കാർക്ക് അപ്രന്റിസ് അവസരം; 900 ഒഴിവ്

Mail This Article
പ്ലസ്ടു, ഡിപ്ലോമ, ബിരുദ യോഗ്യതക്കാർക്ക് അപ്രന്റിസ്ഷിപ്പ് അവസരം. കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ 900 ഒഴിവാണുള്ളത്.
ഗ്രാജ്വേറ്റ് അപ്രന്റിസ് (590), ടെക്നിഷ്യൻ അപ്രന്റിസ് (210), ട്രേഡ് അപ്രന്റിസ് (100) എന്നിങ്ങനെയാണ് ഒഴിവ്. മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റീജിയണിനു കീഴിലെ ഒാഫിസുകളിലും നാഷനൽ അപ്രന്റിസ്ഷിപ്പ് പ്രൊമോഷൻ സ്കീമിന്റെ ഭാഗമായി ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലുമായിരിക്കും പരിശീലനം.
ട്രേഡുകൾ, വിഷയങ്ങൾ:
മൈനിങ് എൻജിനീയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ്, മൈൻ സർവേയിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഒാഫിസ് ഒാപ്പറേഷൻസ് എക്സിക്യൂട്ടീവ്.
അപേക്ഷകർക്ക് ഒാഫിസ് ഒാപ്പറേഷൻസ് എക്സിക്യൂട്ടീവ് ട്രേഡിൽ ബന്ധപ്പെട്ട മേഖലയിൽ 2 വർഷ പരിചയമുണ്ടായിരിക്കണം. പ്രായം: 18.
പ്ലസ്ടു യോഗ്യതക്കാർക്ക് www.apprenticeshipindia.gov.in പോർട്ടലിലൂടെ അപേക്ഷിക്കാം. ബിരുദം, ഡിപ്ലോമക്കാർ https://nats.education.gov.in പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 10. https://secl-cil.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..