Activate your premium subscription today
ദീപങ്ങളുടെ ഉത്സവമാണു ദീപാവലി. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം. ചാന്ദ്രപക്ഷ രീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്ത പക്ഷ ചതുർദശി വരുന്ന ദിവസം ദീപാവലി എന്നതാണു കേരളീയരീതി.
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്ഞാനവും നിറയ്ക്കാൻ അശക്തരാവും.
തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവം. ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ലക്ഷ്മീദേവി അവതരിച്ച ദിവസമാണിതെന്നാണു പ്രധാന ഐതിഹ്യം.
ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത് ഉറക്കം ഉണരുമ്പോഴാണ്. ഉറക്കമുണർന്നാൽ ആദ്യം കാണുന്ന കാഴ്ചയെയാണ് കണി ആയി പറയുന്നത്. ചില വസ്തുക്കൾ കണി കാണുന്നത് ദൗർഭാഗ്യമാണ്. ഒരു ദിവസത്തെ മുഴുവൻ സ്വാധീനിക്കുവാൻ പ്രഭാതത്തിലെ കണിയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
ജന്മങ്ങളിൽ മഹത്തരം എന്ന് കരുതുന്ന മനുഷ്യ ജന്മം സവിശേഷ ബുദ്ധി കൊണ്ട് പരമമായ മോക്ഷത്തിന് ഹേതുവാണ്. അത് പൂർത്തീകരിക്കുന്നതിന് ആചരിക്കേണ്ട ഒന്നാണ് പിതൃപ്രീതി. അതിന് ഏറ്റവും ശ്രേയസ്കരമായ കാലമാണ് പിതൃപക്ഷം.
ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്.
തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ അത് ഭഗവൽ കടാക്ഷം ആയി കണക്കാക്കാം കൈകൾ കൂപ്പി ഭഗവാനോട് ആ നേരം അപേക്ഷിക്കുന്ന കാര്യങ്ങൾ ഭഗവാൻ അനുഗ്രഹിച്ച് തരും എന്നും വിശ്വസിക്കപ്പെടുന്നു. ഒപ്പം ഭഗവാനോട് നന്ദി പറയുകയും ആകാം. സാമ്പത്തിക നേട്ടവും ഐശ്വര്യവും ഒക്കെ ലഭിക്കുന്നതിനോടൊപ്പം പൂർവ ജന്മ കർമഫലം ആയിട്ടുള്ള പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യും.
പൊതുവെ ദാരിദ്ര്യത്തിന്റെ പ്രതീകമായിട്ടാണ് ചിലന്തികൾ വീടിനുള്ളിൽ വലകെട്ടുന്നതിനെ കണക്കാക്കുന്നതെങ്കിലും ഇവയെ കാണുന്നതിന് ചില ആത്മീയ വശങ്ങൾ കൂടിയുണ്ട്. അടിക്കടി ചിലന്തികളെ കാണുന്നതിന് ജീവിതവുമായി ബന്ധപ്പെട്ട മറ്റുചില അർഥങ്ങൾ പറഞ്ഞുതരുന്നുണ്ട്.
വ്യത്യസ്തമായ ആകൃതിയാണ് പലരുടെയും മുഖത്തിനുള്ളത്. വൃത്താകൃതിയും ദീർഘ വൃത്താകൃതിയും ചതുരവും സമചതുരവും തുടങ്ങി പല പല ആകൃതിയിൽ മുഖമുള്ളവരുണ്ട്. സൂക്ഷിച്ചു നോക്കിയാൽ തന്നെ ഈ വ്യത്യാസം അടുത്തറിയാവുന്നതാണ്. ഇത്തരം വ്യത്യസ്തമായ ആകൃതികൾക്കു അവരുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് മുഖലക്ഷണ
ജ്യോതിഷപരമായി വെള്ളി ആഭരണങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. വെളുത്ത നിറമുള്ള വെള്ളിആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ജാതകപ്രകാരം ചന്ദ്രന്റെ അനിഷ്ഠ സ്ഥിതിമൂലം
Results 1-10 of 104