Activate your premium subscription today
Friday, Apr 18, 2025
പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം എന്നാണല്ലോ പ്രമാണം, അതിനാൽ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല ,പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം.വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ ഈശാനകോണും (വടക്കുകിഴക്കേ മൂല) വടക്കുഭാഗവും പ്രത്യേകം പരിപാലിക്കണം.
ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്.
വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രാധാനമാണ് തുളസിച്ചെടി. തുളസി എന്നാൽ മഹാലക്ഷ്മിയാണ്, തുളസിയുടെ കൂടെ ഒരു മഞ്ഞളും കൂടി നട്ടാൽ വിഷ്ണുവും ലക്ഷ്മിയും ഒരേ പോലെ വന്നു എന്നാണ് വിശ്വാസം. കസ്തൂരി മഞ്ഞളോ അല്ലെങ്കിൽ ഒരു സാധാരണ മഞ്ഞളോ നടാം.
വാസ്തുപ്രകാരമുള്ള വീടുപണിയോളം പ്രാധാന്യം ചുറ്റുമതിൽ നിർമാണത്തിലും ഏറി വരികയാണ്. വീട് നിർമിക്കുന്ന സ്ഥലം വാസ്തു മണ്ഡലം എന്നറിയപ്പെടുന്നു. അഞ്ചോ പത്തോ സെന്റ് ആയിരുന്നാലും വസ്തുവിന് ചുറ്റും മതിൽ കെട്ടിത്തിരിക്കേണ്ടത് അത്യാവശ്യമാണ്.
ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല.
യക്ഷന്മാരുടെ രാജാവാണ് കുബേരൻ അഥവാ വൈശ്രവണൻ. പരമശിവൻ ധനം സംരക്ഷിക്കുന്ന കാവൽക്കാരനായാണ് കുബേരനെ നിയോഗിച്ചിരിക്കുന്നത്. വൈശ്രണവന്റെ മുന്നിൽ പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിച്ചാൽ ധനാഭിവൃദ്ധിയും ഐശ്വര്യംവും ഉണ്ടാകും എന്നാണ് വിശ്വാസം. കാശി വിശ്വനാഥക്ഷേത്രത്തിൽ ഉപദേവനാണ് കുബേരൻ. ക്ഷേത്രങ്ങളിൽ ഉപദേവനായി
മനുഷ്യജീവിതത്തിന് അനുകൂലമായി വീടിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്. വാസ്തു അനുസരിച്ചു വീട് പണിതാൽ മാത്രം പോരാ അത് വേണ്ടരീതിയിൽ പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ വാസ്തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടുള്ള കുടുംബജീവിതം സാധ്യമാകൂ.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
Results 1-10 of 94
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.