ADVERTISEMENT

ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്. അതിനാൽ ഇവിടെ കിണർ, കുളം, ഫൗണ്ടൻ, താമരക്കുളം എന്നിവ സ്ഥാപിക്കുന്നത് ഉത്തമമാണ്. ഈ മൂലയിലെ കിണറ്റിലെ ജലം കുടിക്കുന്നത് ആ വീട്ടുകാർക്ക് ആരോഗ്യവും ഐശ്വര്യവും സമ്പത്തും നൽകുമെന്നാണ് വിശ്വാസം.

മലിന വസ്തുക്കൾ ഒരു കാരണവശാലും ഈ മൂലയിൽ വരാൻ പാടില്ല. വടക്ക് ആണ് കുബേരന്റെ ദിക്ക്. വടക്ക് കിഴക്കേ മൂലയെ ആണ് കുബേര മൂല എന്ന് പറയുന്നത്. കുബേരൻ അഥവാ വൈശ്രവണൻ ആണ് ധനത്തിന്റെ ദേവൻ. പറമ്പിന്റെ ഏറ്റവും താഴ്ന്ന സ്ഥലം ഇവിടെയായിരിക്കണം.

ഈ മൂലയിൽ ഒരു പ്രവേശന കവാടം അഥവാ ഗേറ്റ് ഉണ്ടാകുന്നത് ശ്രേഷ്ഠമാണ്. അത് വീട്ടിലേക്കുള്ള ഐശ്വര്യത്തെയും പോസിറ്റീവ് എനർജിയും വർധിപ്പിക്കും എന്നാണ് വിശ്വാസം. വീടിൻറെ ദർശനം വടക്ക് കിഴക്കേ മൂലയിൽ ആവുന്നത് വളരെ ഐശ്വര്യം നൽകുന്നതാണ്. ബിസിനസ് സ്ഥാപനങ്ങളുടെ റിസപ്ഷൻ ഈ ദിശയിൽ ആണെങ്കിൽ വ്യാപാരം വർധിക്കുന്നതാണ്. ഇല്ലിമുള ഈശാന കോണിൽ നടുന്നത് സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കും.

English Summary:

The northeast corner, holds immense significance in Vastu Shastra. This auspicious direction, associated with water and Kubera (God of wealth), is believed to bring prosperity, health, and abundance when properly maintained.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com