Activate your premium subscription today
ഡോളറിനു ബദൽ എന്ന വാഗ്ദാനവുമായി അവതരിച്ച ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസിയുടെ വില ഒരു ലക്ഷം ഡോളറിലേക്കു കുതിക്കുന്നു. 15 വർഷം മുൻപ് ആദ്യ ക്രിപ്റ്റോകറൻസിയായി അവതരിച്ചപ്പോൾ ഒരു ഡോളർകൊണ്ട് 1300 ബിറ്റ്കോയിൻ സ്വന്തമാക്കാൻ കഴിയുമായിരുന്ന സ്ഥാനത്താണിത്.
ക്രിപ്റ്റോകറൻസിക്കും ചോദിക്കാനും പറയാനും ആളായി. ആരാണയാൾ? ഡോണൾഡ് ട്രംപാണയാൾ. ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിക്കും ശുക്രനുദിച്ചത് ബ്ലോക്ക് ചെയിൻ രംഗത്ത് കൊടുങ്കാറ്റുയർത്തിയിരിക്കുന്നു. ഇനി വച്ചടി വച്ചടി കയറ്റമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രിപ്റ്റോ നിക്ഷേപകർ. ലോകമാകെ സകല സർക്കാരുകളും ചൊറിയാൻ വന്നിരുന്ന ക്രിപ്റ്റോയുടെ രക്ഷകനായിട്ടാണ് ട്രംപിന്റെ വരവ്. അദ്ദേഹത്തിന്റെ കൂട്ടാളിയും ഉപദേശകനുമായ ക്രിപ്റ്റോ പ്രിയൻ വ്യവസായി ഇലോൺ മസ്കിന്റെ സ്വാധീനം കൂടിയാകുന്നതോടെ വരാനിരിക്കുന്നത് ചില്ലറക്കളിയല്ല എന്നു തന്നെ വിലയിരുത്തലുണ്ട്. ട്രംപ് ജയിക്കുമെന്ന് ഉറപ്പായ രാത്രി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറൻസിയായ
ഡോണൾഡ് ട്രംപിന്റെ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്, ക്രിപ്റ്റോകറൻസി ട്രേഡിങ് സ്ഥാപനമായ ബക്റ്റിനെ (Bakkt) ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചെന്ന വാർത്തകളും ക്രിപ്റ്റോകറൻസികൾക്ക് കരുത്തായിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിജയം ക്രിപ്റ്റോകറൻസികളെ ഉയർത്തുമെന്നുള്ള നിക്ഷേപകരുടെ വിശ്വാസം ശരിയാകുന്നു. ബിറ്റ്കോയിൻ ഇന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 7,584,075 രൂപയിലേയ്ക്ക് എത്തി. അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെ 'തലസ്ഥാന'മാക്കുമെന്നാണ് ട്രംപിന്റെ
കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനിൽ പഠനം പൂർത്തിയാക്കിയ സഖിൽ 2017ൽ സിഎ പഠനം പൂർത്തിയാക്കുന്നതിനിടെയാണ് ക്രിപ്റ്റോ രംഗത്തേക്ക് കടക്കുന്നത്. മലയാളികളായ ആസിഫ് കട്ടകത്ത്, വിഷ്ണു കാർത്തികേയൻ എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകർ.
ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ വിശ്വാസമർപ്പിച്ച് ക്രിപോറ്റോ കറൻസികളുടെ കുതിപ്പു തുടരുന്നു. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ദിവസവും പുതിയ റെക്കോർഡിലേക്കു കുതിക്കുന്ന ബിറ്റ്കോയിന്റെ മൂല്യം കഴിഞ്ഞ ദിവസം 80,000 ഡോളർ പിന്നിട്ടു. 80,092 ഡോളറിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപാരം. ഡിജിറ്റൽ അസറ്റുകളുടെ
ക്രിപ്റ്റോകറൻസികളിൽ ഭീമമായ മുന്നേറ്റത്തിനാണു ട്രംപിന്റെ വിജയം അവസരമൊരുക്കിയത്. ക്രിപ്റ്റോകറൻസികളോടുള്ള ട്രംപിന്റെ ആഭിമുഖ്യം കാരണം തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അദ്ദേഹം ‘പ്രോ ക്രിപ്റ്റോ കാൻഡിഡേറ്റ്’ എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ബിറ്റ്കോയിൻ വിലയിൽ ഒറ്റ ദിവസം കൊണ്ടുണ്ടായ വർധന 8.63
ഡോണൾഡ് ട്രംപ് വിജയിക്കാൻ സാധ്യത ഉണ്ടെന്ന വാർത്ത പുറത്തു വന്നതോടെ ബിറ്റ്കോയിൻ റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി 7 ശതമാനം ഉയർന്ന് 75,060 ഡോളറിലെത്തി. ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയാൽ ക്രിപ്റ്റോ കറൻസികൾ ഉയരുമെന്ന് മാസങ്ങൾക്ക് മുൻപേ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ചൂടിനിടെ അമേരിക്കയിൽ ബിറ്റ് കോയിൻ ചൂടും കൂടുകയാണ്. അമേരിക്കയുടെ പിടിച്ചാൽ കിട്ടാതെ വളരുന്ന കടം കുറയ്ക്കാൻ ബിറ്റ് കോയിൻ സഹായിക്കും എന്നാണ് ഇലോൺ മസ്ക് പറയുന്നത്. "കടം ഇപ്പോൾ 35.7 ലക്ഷം കോടി ഡോളറായി, കടത്തിന്റെ പലിശ മാത്രം ഫെഡറൽ നികുതി വരുമാനത്തിന്റെ 23 ശതമാനം വരുന്നുണ്ട് " മസ്ക്
സ്വർണ വില ചക്രവാളങ്ങൾ ഭേദിച്ച് മുന്നേറുകയാണ്.സ്വർണത്തിന്റ്റെ കൂടെ നടക്കാൻ കഴിഞ്ഞ പത്തു വർഷങ്ങളായി ബിറ്റ് കോയിൻ ശ്രമിക്കുകയാണ് എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. സ്വർണ വിലയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാകുമ്പോൾ ബിറ്റ് കോയിൻ ആദ്യം ഒന്ന് പതുങ്ങിയ ശേഷം പിന്നീട് കുതിച്ചു ചാടുന്ന ഒരു പ്രവണത
Results 1-10 of 299