Activate your premium subscription today
കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 2,140 കോടി രൂപയായിരുന്നു. 18% വർധന. രണ്ടാം പാദത്തിൽ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. 21% വർധന. കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ ആദ്യ പകുതിയിൽ 1,04,149 കോടി രൂപയിലെത്തി.
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തെ നഗര–ഗ്രാമ തെരുവുകളെല്ലാം കച്ചവടക്കാരെകൊണ്ട് നിറഞ്ഞു. ദീപാവലി അതിനടുത്ത ദിവസങ്ങളും പരമ്പരാഗതമായി ഇന്ത്യയിൽ ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ദിനങ്ങളാണ്. ഈ കാലയളവിലെ ഡിമാൻഡും വിൽപ്പനയും പലപ്പോഴും ബിസിനസിന്റെയും ഇന്ത്യൻ
വാഷിങ്ടൻ ∙ 2024 ലെ രാജ്യത്തിന്റെ ജിഡിപി വളർച്ച 7 ശതമാനത്തിലേക്കു കുറയുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). 2025ൽ വളർച്ച 6.5% ആകുമെന്നും വിലയിരുത്തലുണ്ട്. കോവിഡിനു ശേഷമുണ്ടായ വലിയ തോതിലുള്ള ഡിമാൻഡ് വർധനയാണ് 2023ൽ 8.2% വളർച്ച കൈവരിക്കാൻ കാരണമെന്നും ഐഎംഎഫ് പറയുന്നു.
2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. എന്നാൽ, ഉയർന്ന ജനസംഖ്യയായിരിക്കും ഇന്ത്യ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. വരും വർഷങ്ങളിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യ തന്നെയായിരിക്കും. അതിവേഗം വളരുന്ന ഇന്ത്യ പോലുള്ള
ഇന്ത്യയിലെ പലിശ നിരക്കു കുറയ്ക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ പണനയ സമിതി കഴിഞ്ഞയാഴ്ച തീരുമാനിച്ചത്. പ്രധാനമായും, വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്ക അകലാത്തതുകൊണ്ടാണ് നിരക്കിൽ അയവു വരുത്താത്തത്.
അടിസ്ഥാന പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐയുടെ ആറംഗ പണനയ സമിതിയിലെ (എംപിസി) ഏറ്റവും ശ്രദ്ധേയവും വേറിട്ടതുമായ ശബ്ദം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു– ചാലക്കുടി സ്വദേശിയായ പ്രഫ.ജയന്ത് ആർ. വർമയുടേത്. ഓരോ എംപിസി യോഗത്തിന്റെ മിനുട്സും ആർബിഐ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരടക്കം ആദ്യം നോക്കിയിരുന്നത്, പ്രഫ.ജയന്ത് എന്ത് പറയുന്നു എന്നറിയാനായിരുന്നു. അദ്ദേഹത്തിന്റെ വേറിട്ട നിലപാടിലേക്ക് തുടർന്നുള്ള പല യോഗങ്ങളിലും എംപിസിക്ക് എത്തിച്ചേരേണ്ടതായും വന്നു. 4 വർഷത്തെ സേവനകാലാവധി പൂർത്തിയാക്കി അദ്ദേഹമടക്കം സമിതിയിലെ 3 എക്സ്റ്റേണൽ അംഗങ്ങൾ ഒക്ടോബർ 4ന്എംപിസിയുടെ പടിയിറങ്ങുകയാണ്. ഒക്ടോബർ 7 മുതൽ 9 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിൽ പകരം 3 പുതിയ അംഗങ്ങളായിരിക്കുമുണ്ടാവുക. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ ജയന്ത്, ആയുർവേദ പണ്ഡിതൻ കെ. രാഘവൻ തിരുമുൽപാടിന്റെ സഹോദരൻ രാമവർമയുടെ മകനാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗമായിരുന്ന അദ്ദേഹം സർക്കാരിന്റെ വിവിധ നിർണായക സമിതികളുടെ ഭാഗമായിരുന്നു. ആക്സിസ് ബാങ്ക്, ഭാരത് പെട്രോളിയം കോർപറേഷൻ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇൻഫോസിസ് ബിപിഎം ലിമിറ്റഡ്, ഗിഫ്റ്റ് സിറ്റി ഗുജറാത്ത് തുടങ്ങിവയുടെ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു. പണനയ സമിതിയിൽ എത്തിയ ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലുള്ള 4 യോഗങ്ങളിലും പലിശനിരക്ക് കുറയ്ക്കണമെന്നാണ് പ്രഫ.ജയന്ത് ആവശ്യപ്പെട്ടത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രഫ.ജയന്ത് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു.
1991ലെ ഉദാരവൽക്കരണത്തിനു പിന്നാലെ സാമ്പത്തികരംഗത്ത് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കുതിച്ചുചാട്ടം നടത്തിയതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) പുതിയ റിപ്പോർട്ട്. 2023–24ൽ ഇന്ത്യയുടെ ആകെ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) 30.6% കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
രാജ്യം വളരുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിത നിലവാരവും ചെലവഴിക്കൽ ശേഷിയും ഉയരുന്നത് സ്വാഭാവികമാണ്. ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം ഇവിടത്തെ വൻകിട ബ്രാൻഡുകളുടെ വിൽപനയും ജനങ്ങളുടെ ഉപഭോഗരീതിയും പരിശോധിച്ചാൽ ഇതു വ്യക്തമാവും. ഈ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന മേഖലയാണ് എഫ്എംസിജി അഥവാ ഫാസ്റ്റ് മൂവിങ്
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം രണ്ടു വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരം 15 ശതമാനം ഉയർന്നു. 2023-2024 സാമ്പത്തിക വർഷത്തിലെ എണ്ണയിതര വ്യാപാരത്തിൽ 20% വർധന രേഖപ്പെടുത്തി.
ന്യൂഡൽഹി∙ ഓഗസ്റ്റിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.65%. ജൂലൈ മാസത്തെ അപേക്ഷിച്ച് നിരക്കിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള രണ്ടാമത്തെ കുറഞ്ഞ നിരക്കാണ് ഓഗസ്റ്റിലേത്. ഏറ്റവും കുറവ് ജൂലൈയിലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെയും ജൂലൈയിലെയും വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി ബന്ധപ്പെടുത്തി
Results 1-10 of 91