Activate your premium subscription today
തിരുവനന്തപുരം ∙ തോമസ് കെ.തോമസുമായി അഭിപ്രായ വ്യത്യാസമല്ല, വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താനിപ്പോൾ നോട്ടപ്പുള്ളിയാണെന്നും പാർട്ടി ഉണ്ടെങ്കിലേ തോമസും ശശീന്ദ്രനും ഉള്ളൂവെന്നും തോമസ് കെ.തോമസിന്റെ മറുപടി. എല്ലാവർക്കും എല്ലാക്കാലത്തും ഒരേ സ്ഥാനത്തിരിക്കാൻ പറ്റില്ലെന്നും തോമസ് കൂട്ടിച്ചേർത്തു. കൂറുമാറ്റ കോഴ ആരോപണത്തിനു ശേഷം ശശീന്ദ്രനും തോമസും ആദ്യമായി ഒരുമിച്ച എൻസിപി ജില്ലാ പ്രവർത്തക സമ്മേളന വേദിയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
കുറവിലങ്ങാട് ∙ വീടുനിർമാണത്തിനു നൽകിയ താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരം കണക്ഷനായി മാറ്റിനൽകുന്നതിനു 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുറവിലങ്ങാട് കെഎസ്ഇബി സെക്ഷൻ ഓഫിസ് ഓവർസീയർ കീഴൂർ കണ്ണാർവയൽ എം.കെ.രാജേന്ദ്രനെ (51) വിജിലൻസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ വീട്ടിലെത്തി കൈക്കൂലി വാങ്ങുന്നതിനിടയിലാണു രാജേന്ദ്രൻ പിടിയിലായത്.
കൂറുമാറ്റത്തിന് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മിഷനെ നിയോഗിച്ച് എന്‍സിപി. പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്. രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മിഷന് അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം.
തിരുവനന്തപുരം ∙ കൂറുമാറ്റത്തിനു സഹ എംഎൽഎമാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന തോമസ് കെ.തോമസിനു മുഖം കൊടുക്കാതെ മുഖ്യമന്ത്രി. ഞായറാഴ്ച ആലപ്പുഴയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാൻ തോമസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജില്ലയിലെ മറ്റു ചില എംഎൽഎമാരെ പിണറായി കാണുകയും ചെയ്തു. അനുമതി നിഷേധിച്ചിട്ടില്ലെന്നും എംഎൽഎ ആയ തനിക്കു മുഖ്യമന്ത്രിയെ കാണാൻ എന്താണു പ്രയാസമെന്നും ആയിരുന്നു തോമസിന്റെ പ്രതികരണം.
തിരുവനന്തപുരം ∙ കോഴ വിവാദത്തിൽ തിരക്കിട്ട് പ്രതികരണം വേണ്ടെന്ന നിലപാട് മാറ്റണമെന്ന് എൻസിപി നേതൃത്വത്തിനു മേൽ സമ്മർദം. പാർട്ടിതല അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് തോമസ് കെ.തോമസിനെ കൈവിടുന്നതു പോലെയാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. തൽക്കാലം തോമസിനൊപ്പം നിൽക്കും. ബാക്കി പിന്നീട് തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പ്രതികരിച്ചിട്ടില്ല. സിപിഎം, സിപിഐ, എൽഡിഎഫ് നേതൃത്വങ്ങൾ നിലപാട് പറഞ്ഞിട്ടും പാർട്ടി മൗനം തുടരുന്നത് ആശയക്കുഴപ്പം കൂട്ടുമെന്ന് എൻസിപിയിൽ പലരും കരുതുന്നു.
തിരുവനന്തപുരം∙ കൂറുമാറ്റത്തിനു കോഴ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പ്രതിപക്ഷം. രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷി കോഴ കൊടുത്ത് ഒപ്പം ചേര്‍ക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും ഒരു മാസമായി മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം നടത്താതെ മറച്ചുവച്ചു എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടിയുടെ എംഎല്‍എയെ ഇടതുസര്‍ക്കാരില്‍ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നതും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. ആരോഗ്യസെക്രട്ടറി ഡോ.രാജന് ഖോബ്രഗഡെയും ജോയിന്റ് ഡിഎംഒയും അടങ്ങിയ സമിതി റിപ്പോര്‍ട്ട് നല്കി. പ്രശാന്ത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
കൊച്ചി ∙ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) ആയിരിക്കെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഡോ. എൽ.മനോജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഈ മാസം 9ന് വിജിലൻസ് പിടിയിലായത്. കൈക്കൂലി അടക്കമുള്ള
തിരുവനന്തപുരം ∙ പെട്രോൾ പമ്പിനു നിരാക്ഷേപപത്രം (എൻഒസി) ലഭിക്കാൻ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽനിന്നു തലയൂരാൻ സംരംഭകൻ ടി.വി.പ്രശാന്തിന്റെ ശ്രമം. എൻഒസി ലഭിക്കുന്നതിന് എഡിഎം നവീൻ ബാബുവിനു കൈക്കൂലി നൽകാൻ നിർബന്ധിതനായി എന്ന് വിജിലൻസിനു മൊഴി നൽകി. കൈക്കൂലി ഇടപാടിന്റെ കാരണക്കാരൻ നവീനാണെന്നു വരുത്തിത്തീർക്കാനാണു ശ്രമം.
കണ്ണൂർ ∙ പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎമ്മിനു കൈക്കൂലി നൽകിയെന്നാണ് കേസന്വേഷിക്കുന്ന ടൗൺ സിഐ ശ്രീജിത്ത് കൊടേരിക്കു ടി.വി.പ്രശാന്ത് രണ്ടാം തവണയും മൊഴി നൽകിയത്. ‘ഒരു ലക്ഷം രൂപ തരപ്പെടുത്താൻ ഭാര്യയുടെ സ്വർണം പണയംവച്ചെന്ന്’ ഇദ്ദേഹം മൊഴി നൽകിയതായി അറിയുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Results 1-10 of 456